Monday, April 2, 2018

വിനയന്‍ ഫിലിപ്പ് കോപ്പിയടിച്ച എന്റെ കഥകള്‍

           
എന്റെ കഥകള്‍ ആരും അടിച്ച് മാറ്റുന്നില്ലല്ലോ എന്നൊരു സങ്കടമുണ്ടായിരുന്നത് ദാ ഇപ്പൊ മാറി കിട്ടി. വിനയന്‍ ഫിലിപ്പ് എന്നൊരു മാന്യ മഹാന്‍ ഞാന്‍ പണ്ട് എഴുതിയ പല കഥകളും അടിച്ച് മാറ്റി, അല്പസ്വല്പം മേയ്ക്കപ്പ് നടത്തി  പോസ്റ്റ്‌ ചെയ്തിരിക്കുന്നു. പപ്പേട്ടനോടും ക്ലാരയോടും ഉള്ള ആരാധന മൂത്ത് ഞാനെഴുതിയ കഥകള്‍ തിരഞ്ഞ് പിടിച്ചാണ് ടിയാന്‍ അടിച്ച് മാറ്റിയിരിക്കുന്നത്.              

            കോപ്പിയടിച്ചതാണെന്നറിയാതെ ആളുകള്‍ അത് ഷെയര്‍ ചെയ്യുന്നു, ഗംഭീരന്‍ അഭിപ്രായം പറയുന്നു. അതൊക്കെ വായിച്ച് ജൂനിയര്‍ പദ്മരാജന്‍ എന്ന് വരെ ചിലര്‍ കമന്റുകളില്‍ അടിച്ച് മാറ്റിയവനെ വിശേഷിപ്പിച്ചിരിക്കുന്നത് കാണാം.  മാന്യദ്ദേഹം അടിച്ച് മാറ്റിയ കഥകളിലൊന്ന് എനിക്ക് വളരെ പ്രിയപ്പെട്ട 2012-ല്‍ എഴുതിയ സമീര എന്ന കഥയാണ്. എന്‍റെ സമീരയെ മെര്‍ലിന്‍ ആക്കി അടിച്ച് മാറ്റിയത് ദാ ഇവിടെ വായിക്കാം. എഴുത്തുപുര എന്ന എഫ്.ബി. ഗ്രൂപ്പിലും മൂപ്പര്‍ ഈ കഥ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്, അതിന്റെ ലിങ്ക് ദാ ഇതാണ്...

'സമീര' എന്ന ഒറിജിനല്‍ കഥയുടെ ലിങ്ക് ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.'ക്ലാര എനിക്കാരാണ്' എന്ന എന്റെ ബ്ലോഗ്‌ പോസ്റ്റ്‌, 'നീയെനിക്കാരാണ് ക്ലാരെ' എന്നാക്കി  വറുത്തെടുത്തത് ഇവിടെ വായിക്കാം.

'മഴ' എന്ന പേരില്‍ ഞാനെഴുതിയ കഥ 'അപ്സരസ്സ്' എന്ന പേരില്‍ പകര്‍ത്തിയത് ഇവിടെ വായിക്കാം. 

ഇനിയുമുണ്ട് തീര്‍ന്നിട്ടില്ല.....മുകളിലെ പോസ്റ്റുകളുടെ ലിങ്കിന് ഇവിടെ ക്ലിക്ക് ചെയ്യുക:  ഒറിജിനല്‍ , മോഷ്ടിച്ചത്
           
              ഇവയില്‍ ഏറ്റവും പ്രധാനം സമീര എന്ന കഥയുടെ മോഷണമാണ്. സമീരയുടെ കോപ്പി  'മെര്‍ലിന്‍' എന്ന കഥയ്ക്ക് ലഭിച്ച കമന്റുകള്‍ക്ക് കോപ്പി മാഷ്‌ വിനയന്‍ നല്‍കിയിരിക്കുന്ന മറുപടി കമന്റുകള്‍ വായിച്ച് ഞാന്‍ പകച്ച് പോയി. അന്യായ തള്ളല്‍ ആണ്. ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഴ്സിംഗ് പഠിക്കാന്‍ ബാംഗ്ലൂരില്‍ എത്തപ്പെട്ട് ആത്മഹത്യ ചെയ്യേണ്ടി വന്ന ഒരു സുഹൃത്തിന്‍റെ കഥയാണ്, ജീവിതാനുഭവത്തിലെ ഏടാണ്, എന്നിങ്ങനെ പോകുന്നു തള്ളല്‍... കോപ്പിയടിച്ച് വായനക്കാരെ പറ്റിച്ചതും പോരാ, അതൊരു കഥയല്ല, നടന്ന സംഭവമാണ് എന്ന്‍ പറഞ്ഞ് വായനക്കാരനെ വീണ്ടും പറ്റിക്കുന്നു.  ഇനി വിനയന്റെ ആ തള്ളലുകളിലേക്ക്...
കഥാപാത്രങ്ങളെ വായനക്കാരുടെ മനസ്സിലേക്ക് ഉള്‍ക്കൊള്ളിക്കാന്‍ കോപ്പി മാഷ്‌ നന്നായി കഷ്ടപ്പെടുന്നുണ്ട്. ആരെങ്കിലും ഒന്ന് സഹായിക്കുമോ?

ഇതൊക്കെ എവിടെയായിരുന്നൂ വിനയന്‍ ഫിലിപ്പേ ഇത്രയും കാലം ?

ഈ കഥ വായിച്ചപ്പോഴാണ് ഒരു വായനക്കാരിക്ക്  വിനയന്‍ മാഷോട്  കടുത്ത ആരാധന തോന്നി തുടങ്ങിയത്. എനിക്ക് കിട്ടേണ്ട ആരാധനയായിരുന്നു, കൈവിട്ട് പോയി...

പ്രിയ ജൂനിയര്‍ പദ്മരാജന്‍ എന്ന് അഭിസംബോധന ചെയ്ത് തുടങ്ങുന്ന ഒരു നല്ല കമന്റില്‍ പദ്മരാജന്റെ എഴുത്തുമായി ഒരു ഇഴയടുപ്പം ഉണ്ടെന്നു വായനക്കാരി. ജൂനിയര്‍  പദ്മരാജനല്ല, കള്ളന്‍ വിനയനാണ്  എന്നവര്‍ അറിയുന്നുണ്ടോ ?

ഒരു പെണ്ണിന്റെ മനസ്സിന്‍റെ ഉള്ളറകളിലേക്ക് ഇത്ര ആഴത്തിലിറങ്ങാന്‍ നിങ്ങളുടെ തൂലികയ്ക്ക് എങ്ങനെയാണ് സാധിക്കുന്നത് വിനയ്....എന്നാലും നിനക്കിത് എങ്ങനെ സാധിക്കുന്നൂ വിനയാ,

വിധിയെ തടുക്കാന്‍ ആകില്ലെന്ന് കോപ്പി മാഷ്‌.   ഈ പോസ്റ്റും ഒരു വിധിയാണ് വിനയാ...

കോപ്പിയടി വീരന്‍ ശ്രീമാന്‍ വിനയന്‍ ഫിലിപ്പേ, നിന്റെ ഉദ്ദേശം എന്തായാലും പദ്മരാജനും ക്ലാരയും ചമഞ്ഞ് ആരാധികമാരെ ഉണ്ടാക്കുന്നത് സ്വന്തമായി നാലക്ഷരം എഴുതിയിട്ട് പോരെ? അല്ലാതെ എഴുത്തിനെ വ്യഭിചരിച്ച് കൊണ്ടാകരുത്. ഇത് പോലെ എത്ര പേരുടെ സൃഷ്ടികള്‍ നീ മോഷ്ടിച്ചിട്ടുണ്ടാകുമെന്ന് ആര്‍ക്കറിയാം.

Update: കോപ്പിയടിച്ച പോസ്റ്റുകള്‍ ഇപ്പോള്‍ ലഭ്യമല്ല. പക്ഷെ, അവയുടെ പൂര്‍ണമായ സ്ക്രീന്‍ഷോട്ടുകള്‍ എന്റെ കയ്യില്‍ സേഫ് ആയിട്ടുണ്ട്‌.

9 comments:

 1. ഇവനെയൊന്നും ഒന്നു ചെയ്തിട്ടും കാര്യമില്ല. അന്യരുടെ ഉച്ഛിഷ്ടം ഭക്ഷിക്കുന്ന ജീവികൾ. ഏതായാലും ഒരു കാര്യം ചെയ്യൂ. എവിടെയൊക്കെ മോഷ്ടിച്ച post കാണുന്നോ അവിടെയൊക്കെ മോഷണ മാണെന്ന് പറഞ്ഞിട്ട് ഒറിജനലിന്റെ Screen Shot post ചെയ്യുക.

  വിഷമം മനസിലാകുന്നുണ്ട്

  ReplyDelete
 2. സ്വന്തം സൃഷ്ടി മറ്റൊരാൾ മോഷ്ടിക്കുമ്പോൾ അതിനായി ഉരുകിയ മനസ് എത്രമാത്രം വേദനിക്കുമെന്നു മനസിലാവുന്നു. യാതൊരു ഉളുപ്പുമില്ലാതെ കമൻറുകൾക്ക് സ്വന്തമെന്ന പോലെ മറുപടി പറയുന്ന ഇവനൊക്കെ കഥയെഴുത്തിന്റെ എന്ത് ആനന്ദമാണ് അനുഭവിക്കുന്നതെന്നു മനസിലാവുന്നില്ല. ഓൺലൈൻ എഴുത്തുകൾ വലിയ സാദ്ധ്യതകൾ തുറന്നിടുമ്പോലെതന്നെ വലിയ ചതിക്കുഴികളും തയ്യാറാക്കി വെച്ചിരിക്കുന്നു.

  ReplyDelete
 3. സ്വന്തം സൃഷ്ടി മറ്റൊരാൾ മോഷ്ടിക്കുമ്പോൾ അതിനായി ഉരുകിയ മനസ് എത്രമാത്രം വേദനിക്കുമെന്നു മനസിലാവുന്നു. യാതൊരു ഉളുപ്പുമില്ലാതെ കമൻറുകൾക്ക് സ്വന്തമെന്ന പോലെ മറുപടി പറയുന്ന ഇവനൊക്കെ കഥയെഴുത്തിന്റെ എന്ത് ആനന്ദമാണ് അനുഭവിക്കുന്നതെന്നു മനസിലാവുന്നില്ല. ഓൺലൈൻ എഴുത്തുകൾ വലിയ സാദ്ധ്യതകൾ തുറന്നിടുമ്പോലെതന്നെ വലിയ ചതിക്കുഴികളും തയ്യാറാക്കി വെച്ചിരിക്കുന്നു.

  ReplyDelete
 4. എന്തായാലും വിഷമം മാറിയല്ലോ. സമാധാനമായി.
  എന്നെ ഒക്കെ എത്ര കൊല്ലം മുമ്പ് കൊള്ള നടത്തിയതാന്ന് അറിയാമോ. ഇനി വൈകിപ്പോയി എന്നോർത്തു വിഷമിക്കല്ലേ.

  എന്ത് തൃപ്തിയാണ് ഇക്കൂട്ടർക്ക് കിട്ടുന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഓരോ കഥയും എഴുത്തുകാരന്റെ മനസ്സാണ്.

  ReplyDelete
 5. ആ ഗ്രൂപ്പിന്റെ ഉത്തരവാദിത്തപ്പെട്ട മറ്റ് അഡ്മിന്മാർ തീരുമാനമെടുക്കേണ്ടതിനു പകരം സത്യാവസ്ഥ മനസിലാവട്ടെ, വിനയൻ പറയട്ടെ എന്ന് പറയുന്നതിനു പകരം 6 പോസ്റ്റുകളുടെയും ഒറിജിനലും വ്യാജനും വായിച്ചു നോക്കിയാൽ മാത്രം മതിയാകുമല്ലോ സത്യം മനസിലാവാൻ. കോപ്പി അടിച്ചവൻ പറയുന്നതാണോ സത്യം.

  ReplyDelete
 6. കരിമ്പട്ടികയില്‍പ്പെടുത്തിയ സോമന്‍ വീണ്ടും പുസ്തകമിറക്കി.. അത് പ്രസിദ്ധീകരിക്കാനും, പ്രകാശനം ചെയ്യാനും നമ്മുടെ നാട്ടില്‍ ആളുണ്ട്. ഇങ്ങിനെയൊക്കെ നടക്കുമ്പോള്‍ ഇതു പോലെയുള്ളവര്‍ പെരുകും!

  ReplyDelete
 7. ഒരു ഉളുപ്പുമില്ലാത്ത മോഷണം ഒരു വലിയ കലയാണെന്ന് സോമനും വിനയനും തെളിയിച്ചു കൊണ്ടിരിക്കുന്നു..

  എന്നിട്ടും തലയുയർത്തിപ്പിടിച്ച് നിന്റെ മൂക്കിൻ ത്തുമ്പത്ത് പ്രകാശനകർമ്മം നടത്തുമെടായെന്ന മട്ടിൽ സോമനിടക്കാർ .... അപാര തൊലിക്കട്ടി, അപാര ചങ്കൂറ്റം ...!

  ReplyDelete
 8. ഒരു ആഗോള പ്രതിഭാസം തന്നെയാണ്
  ഇത്തരം വെബ് എഴുത്ത് കോപ്പിയടിക്കലുകൾ ...
  വലിയ എഴുത്തുക്കാർ വരെ ഇത് ചെയ്യുന്നുണ്ടെന്നാണ് വാസ്തവം ..!

  ReplyDelete
 9. ഇയാള് എഫ്ബി അക്കൗണ്ട് പൂട്ടി മുങ്ങിയല്ലോ ...

  ReplyDelete

പ്രിയ വായനക്കാരാ, ദയവായി എന്റെ തെറ്റുകള്‍, കുറവുകള്‍ എന്നോട് പറയൂ... ഒരുപക്ഷെ ഞാന്‍ നന്നായേക്കാം..