Monday, September 26, 2011

അയാള്‍

റബ്ബറിലയില്‍ തീര്‍ത്ത കാറ്റാടിയും കറക്കി,റബ്ബര്‍ തോട്ടങ്ങളുടെ നടുവിലൂടെയുള്ള ഇടവഴിയിലൂടെ, വണ്ടിയോടുന്ന ശബ്ദവും പുറപ്പെടുവിച്ചു കുതിച്ച് പായവേ ആണ് അയാള്‍ മുന്നില്‍ വന്ന് പെട്ടത്.
സഡന്‍ ബ്രേയ്ക്കിട്ട പോലെ നിന്നു.
"നീ എത്രയിലേക്കാടാ ജയിച്ചത്‌ ?"
"ഏഴിലേക്ക്? "
"മിടുക്കന്‍...."
അത് കേട്ടപ്പോള്‍ തെല്ല് ഗമയോടെ ഞാന്‍ ഒന്ന് കൂടെ ഞെളിഞ്ഞു നിന്നു.
"നിനക്ക് ചീട്ട് കളിക്കാന്‍ അറിയാമോ ? "
അല്പം ജാള്യതയോടെ ഇല്ല എന്ന അര്‍ത്ഥത്തില്‍ ഞാന്‍ തല കുലുക്കി കാണിച്ചു. കൂട്ടുകാരൊക്കെ ചീട്ട് കളിക്കാറുണ്ട്. പക്ഷെ തന്നെ വീട്ടുകാര്‍ ഒന്നിനും വിടില്ല.
"എങ്കില്‍ ഞാന്‍ പഠിപ്പിച്ചു തരാം. ദാ"

അയാള്‍ ഏതാനും ചീട്ടെടുത്ത്‌ എന്റെ കയ്യില്‍ തന്നു. ആ ഓരോ ചീട്ടിലും സുന്ദരികളായ പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ ഉണ്ടായിരുന്നു. എന്റെ ശരീരത്തിലാകെയൊരു ചലനം സൃഷ്ടിക്കാന്‍ ആ ചിത്രങ്ങള്‍ക്ക് കഴിഞ്ഞു. അവയില്‍ നിന്നും കണ്ണുകളെടുക്കാന്‍ എന്ത് കൊണ്ടോ ഞാന്‍ മടിച്ചു. എന്റെ താല്പര്യം മനസിലാക്കിയതും അയാള്‍ പോക്കറ്റില്‍ നിന്നും ഒരു കുത്ത് ചീട്ടെടുത്ത്‌ കാണിച്ചു.

"ഇഷ്ടം പോലെയുണ്ട്. പക്ഷെ ഇവിടെ നിന്നു കണ്ടാല്‍ ശരിയാവില്ല. വാ"

എന്തോ ഒരു വികാരം അയാളോടൊപ്പം നടക്കുവാന്‍ എന്നെ പ്രേരിപ്പിച്ചു. റബ്ബര്‍ തോട്ടങ്ങള്‍ കഴിഞ്ഞാല്‍ പടവലവും വാഴയും ഒക്കെ കൃഷി ചെയ്യുന്ന പാടങ്ങളാണ്. പാടവരമ്പത്ത് കൂടെ നടന്ന് കൈത്തോടും കഴിഞ്ഞു ചെന്നാല്‍ ചാലുകുന്ന്‍ തുടങ്ങും. കുന്നെന്നല്ല തനി കാടെന്നു വേണമെങ്കില്‍ പറയാം; അത്രയ്ക്ക് വിജനവും പള്ളയും പടര്‍പ്പും വൃക്ഷലതാദികളും നിറഞ്ഞതാണ്‌.

മുത്തശ്ശി പറഞ്ഞ കഥകളില്‍ മറുതയും ചാത്തനും യക്ഷിയുമൊക്കെ വാഴുന്ന സ്ഥലമാണ് ചാലുകുന്ന്.
പണ്ടെങ്ങോ ചാലുകുന്നിന്റെ ഒരു ഭാഗത്ത്‌ നാടന്‍ പന്തുകളി ഉണ്ടായിരുന്നുവത്രേ. ചാത്തനേറ് സഹിക്കാതായപ്പോള്‍ ആള്‍ക്കാര്‍ കളിയുപേക്ഷിച്ചു. ഇപ്പോള്‍ യാതൊരു പേടിയുമില്ലാതെ അതേ കുന്നിലേക്ക് കയറുവാന്‍ എന്ത് വികാരമാണ് തന്നെ പ്രേരിപ്പിക്കുന്നത് എന്ന് ഞാന്‍ ചിന്തിക്കാതെയിരുന്നില്ല.

ചാലുകുന്നിന്റെ താഴ്വരകളിലൂടെ ഒഴുകി എത്തിയ കാറ്റിനു ഞാവല്‍ പഴത്തിന്റേയും പഴുത്ത കൊടംപുളിയുടെയും ആഞ്ഞിലിക്കാവളയുടെയും ഒക്കെ മണമുണ്ടായിരുന്നു.
വള്ളിപ്പടര്‍പ്പുകള്‍ക്കിടയിലൂടെ ഞങ്ങള്‍ നുഴഞ്ഞു കയറി. അത്ര പെട്ടന്നൊന്നും ആര്‍ക്കും കാണാനും കടന്നുവരാനും സാധിക്കാത്ത ഒരിടമെത്തിയപ്പോള്‍ അയാള്‍ ചീട്ടുകളെല്ലാം എടുത്തു എന്റെ കയ്യില്‍ തന്നു. ആ ചീട്ടുകളിലെ ഓരോ സുന്ദരിയും പറഞ്ഞറിയിക്കാനാവാത്ത ഒരുതരം മാനസികാവസ്ഥ എന്നില്‍ സൃഷ്ടിച്ചിരുന്നു.

"ഇതില്‍ ഏത് ചീട്ടാണ്‌ നിനക്ക് കൂടുതല്‍ ഇഷ്ടമായത് ?"
എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് അയാള്‍ ചോദിച്ചു. എന്തോ എനിക്ക് അയാളെ എതിര്‍ക്കുവാനോ തിരികെ എന്തെങ്കിലും പറയുവാനോ തോന്നിയില്ല. അന്ന് പിരിയുമ്പോള്‍ എന്റെ മേനിയ്ക്ക് അയാളുടെ വിയര്‍പ്പിന്റെയും ദിനേശ് ബീഡിയുടെയും മിശ്രണമായ ഒരുതരം ഗന്ധമാണുണ്ടായിരുന്നത്. ആദ്യമാദ്യം ആ ഗന്ധം എനിക്കരോചകമായി തോന്നിയിരുന്നെങ്കിലും അയാളുടെ കൈവശമുണ്ടായിരുന്ന സുന്ദരികളുടെ വര്‍ണ്ണ ചിത്രങ്ങളടങ്ങിയ കഥ പുസ്തകത്തിനും മറ്റുമായി ആ ഗന്ധം ഞാന്‍ അറിയാതെ ഇഷ്ടപ്പെട്ടു തുടങ്ങി.

പിന്നീട് പലപ്പോഴും ഞങ്ങള്‍ തമ്മില്‍ കണ്ടു മുട്ടി. ചിലപ്പോള്‍ ചാലുകുന്നില്‍ വെച്ച്. മറ്റു ചിലപ്പോള്‍ , രാത്രിയില്‍ കടയില്‍ നിന്നും വീട്ടിലേക്ക് സാധങ്ങള്‍ വാങ്ങി വരുമ്പോള്‍ ഇടവഴിയില്‍ അയാള്‍ കാത്തു നില്‍ക്കുമായിരുന്നു. മേടിച്ച സാധനങ്ങള്‍ എവിടേലും ഒരിടത്ത് വെച്ച്, ഇരുട്ടിനെ വകഞ്ഞു മാറ്റി, തട്ടുകളായി കിടക്കുന്ന റബ്ബര്‍ തോട്ടത്തിന്റെ ഏതെങ്കിലും ചെരുവിലേക്ക്‌ അല്‍പസമയം. തിരികെ വീട്ടിലെത്തുമ്പോള്‍ താമസിച്ചു പോയതിനു കാരണം പറയാന്‍ എന്തെങ്കിലും ഒക്കെ ന്യായങ്ങള്‍ മനസ്സില്‍ കരുതിയിട്ടുണ്ടാകും.

രാത്രികാലങ്ങളില്‍ കൂടുതല്‍ നേരം പുറത്തിറങ്ങാന്‍ അവസരം കിട്ടുക ഏറ്റുമാനൂര്‍ അമ്പലത്തിലെ ഉത്സവത്തിന്‌ മാത്രമാണ്. ഉത്സവ പരിപാടികള്‍ കാണുന്നതിനു പകരം അയാളോടൊപ്പം അലങ്കാര്‍ തീയറ്ററില്‍ മുതിര്ന്നവക്ക് വേണ്ടി മാത്രമുള്ള ചലച്ചിത്രത്തിന് സെക്കന്ഡ് ഷോയ്ക്കാണ് പോകുക. പടം കണ്ട ശേഷം ഇരുട്ടിന്റെ മറവിലേക്ക് മെല്ലെ ഊളിയിടും. കൂട്ടാക്കൂറ്റിരുട്ടില്‍ പോലും ഏറ്റുമാനൂരെയും പരിസരപ്രദേശങ്ങളിലേയും ഇടവഴികളിലൂടെ വിജനമായ പ്രദേശങ്ങളിലേക്ക് അയാള്‍ എന്നെ കൂട്ടിക്കൊണ്ടു പോയിരുന്നു. അയാള്‍ക്ക്‌ രാത്രിയില്‍ ആണോ കണ്ണ് കാണുക എന്ന് ഒരുവേള ഞാന്‍ സംശയിക്കുക പോലും ചെയ്തിട്ടുണ്ട്. എന്തായാലും, പ്രകൃതിയുടെ പച്ചപ്പില്‍ രാത്രി ഒരുക്കുന്ന ആ മണിയറകള്‍ ഒരു പ്രത്യേക സുഖമുള്ളവ തന്നെ ആയിരുന്നു.

പലപ്പോഴും അയാള്‍ അയല്‍വക്കത്തെ ചേച്ചിമാരെ കുറിച്ച് ഓരോന്ന് ചോദിക്കുകയും പൊടിപ്പും തൊങ്ങലും വെച്ച് അവരെ കുറിച്ച് പലതും പറയുകയും ചെയ്തിരുന്നു. തന്മൂലം അവരിലാരെ കാണുമ്പോഴും പലവിധ അനാവശ്യ ചിന്തകളും എന്റെ മനസ്സില്‍ കൂടണയുകയും അവ യഥേഷ്ടമായി സ്വൈര്യവിഹാരം നടത്തുകയും ചെയ്തിരുന്നു.

അങ്ങനെ വര്‍ഷങ്ങള്‍ രണ്ടു കഴിഞ്ഞു. ഒന്‍പതാം ക്ലാസ്സിലേക്ക് ജയിക്കുകയും മനസ്സില്‍ പ്രണയം നാംബെടുക്കുകയും പെണ്‍കുട്ടികളുടെ ശരീരശാസ്ത്രം മനസ്സില്‍ വല്ലാത്ത കൌതുകമുണര്‍ത്തുകയും ചെയ്തതോടെ ഞാന്‍ അയാളില്‍ നിന്നും അകന്നു. ദയനീയ ഭാവത്തോടെ അയാള്‍ കുറെ നാള്‍ ഇടവഴികളില്‍ കാത്തു നിന്നെങ്കിലും ഞാന്‍ വഴങ്ങിയില്ല.

അതിനിടയില്‍ എന്റെ കൂട്ടുകാരനായ രഘു അയാളുമായിട്ടുള്ള എന്റെ ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് പലരെയും അയാള്‍ ഇതേ രീതിയില്‍ വശീകരിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാനായത്. അന്ന് രഘുവിന്റെ അടുത്ത് എല്ലാം നിഷേധിച്ചുവെങ്കിലും പിന്നീട് അവന്റെ മുഖത്ത് നോക്കാന്‍ പോലും സാധിക്കാത്ത വിധം ഞാന്‍ അശക്തനായി തീര്‍ന്നു. കഴിവതും അവന്റെ കണ്‍മുന്നില്‍ ചെന്ന് പെടാതെ മാറി നടക്കുക മാത്രമേ പോംവഴിയുണ്ടായിരുന്നുള്ളൂ...

കൌമാരം യവ്വനത്തിന് വഴിമാറി കൊടുത്തപ്പോള്‍ എന്റെ ജന്മനാട്ടില്‍ നിന്നും ഞാന്‍ പറിച്ചു മാറ്റപ്പെട്ടു. പഠനവും പ്രണയത്തിനു നിറപ്പകിട്ടേറിയ കൊച്ചുകൊച്ചു കുസൃതിതരങ്ങളുമായി ജന്മനാട്ടില്‍ നിന്നും ഒരുപാടകലെ കലാലയ ജീവിതം. പഴയതെല്ലാം ഞാന്‍ മറന്നു കഴിഞ്ഞിരുന്നു. തരക്കേടില്ലാത്ത ഒരു ജോലി കൂടി കിട്ടിയതോടെ പുതിയ സുഹൃത്തായ മദ്യം എന്റെ സ്ഥിരം വിരുന്നുകാരനായി.

ഇടയ്ക്ക് കലങ്ങിയും ഇടയ്ക്ക് തെളിഞ്ഞും കാലം യഥേഷ്ടം തന്റെ ഒഴുക്ക് തുടര്‍ന്ന് കൊണ്ടേയിരുന്നു. തന്റെ പഴയ കൂട്ടുകാരനായ രഘു ആത്മഹത്യ ചെയ്ത വിവരം ഇടയ്ക്കെപ്പോഴോ ആരോ പറഞ്ഞറിഞ്ഞു. ആത്മഹത്യ ചെയ്യാന്‍ മാത്രം പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലത്രേ. കല്യാണാലോചനകള്‍ തകൃതിയായി നടന്നിരുന്ന സമയത്തായിരുന്നു അവനാ കടുംകൈ ചെയ്തു കളഞ്ഞത്. ചില പഴയ ഓര്‍മ്മകള്‍ എന്റെ മനസ്സിനെ അലോസരപ്പെടുത്തി. അവന്റെ ആത്മഹത്യയ്ക്ക് കാരണം തനിയ്ക്കൂഹിക്കാനാവുന്നതല്ലേ ഉള്ളൂ.. പതിയെ രഘുവും ഓര്‍മ്മകളിലേക്ക് വിടവാങ്ങി.

ഒരു സുപ്രഭാതത്തില്‍ പ്രണയിച്ച പെണ്‍കുട്ടിയോട് ക്ഷമ പറഞ്ഞ്, ഒരു പുതുപ്പണക്കാരന്റെ മകളെ താലികെട്ടി ഞാന്‍ ജീവിത സഖിയാക്കി. പക്ഷെ, കേവലം ദിവസങ്ങള്‍ കൊണ്ട് എരിഞ്ഞടങ്ങിയ മധുവിധുവിന്റെ കൗതുകം. പരാജയതിനുത്തരവാദി താനോ അവളോ ?

അസംതൃപ്തിയുടെ കാല്‍പ്പാടുകളുമായി അതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്ക്. എന്നിട്ടും നിരാശ മാത്രം.
തന്റെ ഭാര്യയോടും അഭിസാരികമാരോടും ബന്ധപ്പെടുന്നത് ശവത്തെ ഭോഗിക്കുന്നതിനു തുല്യമാണെന്ന് മനസിലാക്കിയപ്പോള്‍ അയാളുടെ ഓര്‍മ്മകള്‍ വീണ്ടും മനസ്സിലെത്തി. ഒരിക്കല്‍ അയാള്‍ നല്‍കിയ അനുഭൂതി പിന്നീടിതുവരെ മറ്റൊന്നില്‍ നിന്നും തനിക്കു ലഭിച്ചിട്ടില്ല എന്നത് ഒരു തിരിച്ചറിവായി ഇപ്പോള്‍ അനുഭവപ്പെടുന്നു.

ഓര്‍മ്മകളുടെ ചില്ല് കൂട്ടില്‍ നിന്നും ഏതാനും ചില ചിത്രങ്ങള്‍ കൂടി മനസ്സിലേക്ക് കടന്നു വന്നു. കോളേജില്‍ പഠിക്കുന്ന കാലം. പ്രോജക്റ്റ് വര്‍ക്കുമായി ബന്ധപ്പെട്ട് ഒരുപാട് വൈകിയ വിജനമായ ഒരു രാത്രിയില്‍ കോട്ടയം ചന്തയ്ക്കുള്ളിലൂടെയുള്ള എളുപ്പവഴിയിലൂടെ ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍ഡിലേക്ക് പോകുമ്പോള്‍ ഒരു കാഴ്ച കണ്ടിരുന്നു. പ്രകാശിച്ചു നില്‍ക്കുന്ന ഒരു തെരുവിളക്കിന്റെ ചുവട്ടില്‍ രണ്ടാണുങ്ങള്‍. അതില്‍ ഒരുവന്റെ തല അപരന്റെ അരക്കെട്ടില്‍. ആദ്യം അതൊരു ഞെട്ടലായിരുന്നു. പിന്നെ അല്പം മാറി ഇരുളിന്റെ മറവില്‍ നിന്ന്‌ സത്യത്തില്‍ ആ രംഗം അന്ന് താന്‍ ആസ്വദിച്ചിരുന്നില്ലേ? ഉവ്വ്...

ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇന്നയാള്‍ക്ക്‌ പലവിധം മാറ്റങ്ങളും സംഭവിച്ചിട്ടുണ്ടാവില്ലേ?
എങ്കിലും കാണണം. ആകാംഷയോടെ, പ്രത്യാശയോടെ യാത്രയ്ക്കൊരുങ്ങി. കാലങ്ങള്‍ക്ക് ശേഷം ജന്മനാട്ടിലേക്ക്... മാറ്റങ്ങളുടെ പെരുമഴയില്‍ മണ്ണെടുത്തും വീട് വെച്ചും ചാലുക്കുന്നില്ലാതായിരിക്കുന്നു. അയാളുമായി സംഗമിച്ചിട്ടുള്ള പല റബ്ബര്‍ തോട്ടങ്ങളും ഇന്ന് ഹൗസിംഗ് കോളനികളാണ്.

ഒടുവില്‍ അയാളുമായി കണ്ടുമുട്ടി. നര കയറി തുടങ്ങിയ മുടിയൊഴിച്ചാല്‍ മറ്റു മാറ്റങ്ങള്‍ ഒന്നും തന്നെ അയാളില്‍ കാണാനില്ല. നേരില്‍ കണ്ടപ്പോള്‍ അയാളുടെ കണ്ണിലെ തിളക്കവും വറ്റാത്ത ദാഹവും ഞാനറിഞ്ഞു.
സന്ധ്യയാകുന്നതു വരെ വെറുതെ കറങ്ങി നടന്നു. ഇരുളിന് കനം വെച്ചപ്പോള്‍ ഇനിയും അവശേഷിക്കുന്ന ഒരു റബ്ബര്‍ തോട്ടത്തിലെ ചെരുവുകളിലൊന്നില്‍ രാവിന്റെ മറപറ്റി ഞാന്‍ കാത്തിരുന്നു...
മനസ്സ് വല്ലാത്ത ഒരവസ്ഥയിലാണ്...
ശരീരമാകെ ത്രസിക്കുന്നുമുണ്ട്...
അതിലുപരി ആകാംക്ഷയുമുണ്ട്.....
സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു...
കാതോര്‍ത്തു ഞാനിരുന്നു...ഒടുവില്‍ കരിയിലകളില്‍ കാല്‍പ്പാടുകള്‍ പതിയുന്ന ശബ്ദം അടുത്തടുത്ത്‌ വരുന്നത് ഞാനറിഞ്ഞു...

63 comments:

 1. വിഷയത്തെ സമീപ്പിച്ച ധൈര്യം ,
  ആഖ്യാനത്തിലെ വ്യത്യസ്തത
  വായനയിലെ ഒഴുക്ക്.
  കഥ ഇഷ്ടപ്പെട്ടു മഹേഷ്‌,

  ReplyDelete
 2. ഉഗ്രന്‍ സംഭവം എല്ലാവര്ക്കും ഇതുപോലെ അനുഭവം ഉണ്ടായിരിക്കാം എനിക്കും ഉണ്ടായിരുന്നു അന്ന് ഇതൊന്നും ആരും വലിയ പ്രോബ്ലം ആയി കണ്ടിരുന്നില്ല സാരിയാണ് ഇതുപോലെ ഒരു ആളിനെ ഞാനും തിരയുന്നുണ്ട് അയാള്‍ എന്നിലെ ലൈംഗിക ത്ര്ഷ്ണ കണ്ടെടുത്തു പക്ഷെ ഒന്‍പതില്‍ പഠിക്കുമ്പോള്‍ ആണെന്ന് മാത്രം ഏഴു കുറെ അവിശ്വസനീയം ആയി തോന്നി
  ഇയാളെ ഒന്ന് കണ്ടിരുന്നെങ്കില്‍ എന്ന് ഞാനും ആലോചിക്കാറുണ്ട് ഇതിന്റെ കുറെ കൂടി ഹോട വേര്‍ഷന്‍ ഉണ്ടെകില്‍ മെയില്‍ ചെയ്യു

  ReplyDelete
 3. എനിക്കും കഥ ഇഷ്ടായി..ഇതുപോലത്തെ ഒരു പാട് 'അയാളുകളെ' എന്റെ നാട്ടിന്‍പുറങ്ങളില്‍ കണ്ടിട്ടുണ്ട്..എന്റെ ബാല്യകാല സുഹൃത്തുക്കള്‍ പലരും ഇങ്ങനെ ചെയ്യാറുണ്ട് എന്ന് എനിക്കറിയാം .. താങ്കള്‍ പറഞ്ഞതുപോലെ അവര്‍ ശരിക്കും അത് ആസ്വദിക്കാരുണ്ടായിരുന്നു..പക്ഷെ അവര്‍ക്കൊന്നും ഇപ്പോള്‍ ഒരു കുഴപ്പവും ഇല്ലാട്ടോ .. കല്യാണം കഴിഞ്ഞു കുട്ട്യോള്‍ ഒക്കെയായി സുഖായിട്ട് ജീവിക്കുന്നുണ്ട്..ഒരു വ്യതസ്തമായ വിഷയം ധൈര്യ സമേതം അവതരിപ്പിച്ച താങ്കള്‍ക്ക് അഭിനദ്ധനങ്ങള്‍..

  ReplyDelete
 4. വ്യതസ്തമായ തല്ലുകൊള്ളിത്തരം

  ReplyDelete
 5. ഇതേപോലെ ഒരു വിഷയം അവതരിപ്പിക്കാന്‍ കാണിച്ച ധൈര്യത്തിന്..

  അത് സഭ്യതയുടെ പരിധിക്കുള്ളില്‍ നിന്ന് തന്നെ അവതരിപ്പിച്ചതിന്..

  അഭിനന്ദനങ്ങള്‍ ..മഹേഷ്‌..

  ReplyDelete
 6. സുന്ദരമായ എഴുത്ത്.പലരും പറയാന്‍ ധൈര്യപ്പെടാത്ത വിഷയം..അഭിനന്ദനങ്ങള്‍

  ReplyDelete
 7. കൊള്ളാം...

  ReplyDelete
 8. കഥ കൊള്ളാം.
  അഭിനന്ദനങ്ങൾ!

  തലക്കെട്ട് ‘അയാൾ’ എന്നു മാത്രം മതി.
  ബാക്കി വായനക്കാരൻ ഊഹിച്ചുകൊള്ളും.

  ReplyDelete
 9. ഈ ഒരു വിഷയം അവതരിപ്പിക്കാനുള്ള ധൈര്യം കാണിച്ചതിന് അഭിനന്ദനം. ഇത് വായിച്ചു തീര്‍ത്ത പലരും തങ്ങളുടെ ബാല്യ കാല ജീവിതത്തിലേക്ക് ഒരു ഒരു തിരിച്ചു പോക്ക് നടത്തിയിട്ടുണ്ടാവുമെന്നു ഉറപ്പു.
  ഈ ഒരു കഥയിലൂടെ, പ്രകൃതി വിരുദ്ധമായ ഈ പ്രവര്‍ത്തിയുടെ ഫലമായി താളം തെറ്റുന്ന ജീവിതക്രമവും, ഇല്ലാതാവുന്ന കുടുംബ ജീവിതവുമടക്കമുള്ള ഭവിഷ്യത്തുകളുടെ നേരെയാണ് നമ്മുടെ ചിന്തകള്‍ ചെന്നെത്തേണ്ടത്.

  ReplyDelete
 10. @ഇക്ബാല്‍ മയ്യഴി, Yes...you got it..

  ബാല്യ കാലത്തിലെ ഇത്തരം തിക്താനുഭവങ്ങള്‍ ചിലരെയെങ്കിലും പില്‍ക്കാല ജീവിതത്തില്‍ വളരെയധികം വേട്ടയാടാറുണ്ട്...
  തിരിച്ചറിവ് ഉണ്ടായിക്കഴിയുമ്പോള്‍ താന്‍ വലിയൊരു തെറ്റ് ചെയ്തു എന്ന ചിന്ത പലരുടെ മനസിലും കുടിയേറുകയും അത് അവരുടെ സാധാരണ ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു.

  ഈ പ്രശ്നം ആണ്‍കുട്ടികള്‍ക്ക് മാത്രമല്ല, ഇതുപോലെയുള്ള അനുഭവങ്ങള്‍ മറ്റു സ്ത്രീകളില്‍ നിന്നും ഉണ്ടായിട്ടുള്ള പെണ്‍കുട്ടികളിലും പ്രകടമാകാം. കുറ്റബോധം ആണിവരുടെ പ്രധാന പ്രശ്നം. അതൊഴിവാക്കാന്‍ സാധിക്കുന്നതോടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ഇവര്‍ക്കാകും.

  'ഒരു ദുബായിക്കാരന്‍' പറഞ്ഞ പോലെ കല്യാണം കഴിഞ്ഞു കുട്ട്യോളും ഒക്കെയായി നന്നായി ജീവിക്കുന്നവര്‍ തന്നെ ആണ് കൂടുതല്‍...
  അങ്ങനെ അല്ലാത്തവരും ഉണ്ട് എന്ന് മാത്രം...

  ReplyDelete
 11. അങ്ങ്ങ്ങിനെ ഒരു താളവും തെറ്റില്ല ഇകബാല്‍ മയ്യഴീ മനുഷ്യന്‍ എല്ലാം ബി സെക്ഷ്വല്‍ ആണ് അതാണ്‌ അര്‍ദ്ധനാരീശ്വര സംകല്‍പ്പം

  ReplyDelete
 12. മഹേഷേ.. ധൈര്യം.. സമ്മതിച്ചു! നന്നായി തന്നെ എഴുതി.good work.

  ReplyDelete
 13. മഹേഷിന്റെ മൌനം കണ്ടപ്പോള്‍ ഞാന്‍ കരുതീത് അന്ന് പറഞ്ഞപോലെ ക്ലാരയെ പറ്റി എഴുതുകാന്നാ..

  ഇനി കഥയെ പറ്റിയാണേല്‍, മഹേഷിന്റെ എഴുത്ത് ആസ്റ്റര്‍ഡാമിലെ പെണ്‍കുട്ടിയില്‍ നിന്നും പിശാച് കയറിയ തീവണ്ടിയില്‍ നിന്നുമൊക്കെ മുന്നോട്ട് പോയിട്ടുണ്ട്. ആഖ്യാന രീതി, വാചക ഘടന എന്നിവയൊക്കെ നന്നായിട്ടുണ്ട്.

  ജയന്‍ ഡോക്ടര്‍ പറഞ്ഞത് പോലെ അയാള്‍ എന്നു മതി. വിശദീകരണം വേണ്ട.
  എന്നാലും അവസാനം, പിന്നേം അത് തന്നെ ചെയ്യാന്‍ തോന്നുമോ...!!!

  ReplyDelete
 14. ആറാം ക്ലാസ്സില്‍ എത്ര കൊല്ലം തോറ്റാ ഏഴില്‍ എത്തിയത്... ???

  12 വയസുള്ള ഒരു കുട്ടി അന്നത്തെ കാലത്ത് ഇതില്‍ പറഞ്ഞിരിക്കുന്ന അത്ര വികാര ജീവിയാകാന്‍ ഒരു സ്കോപ്പും ഇല്ല അതുകൊണ്ട് ചോദിച്ചതാ...

  ReplyDelete
 15. സത്യം പറഞ്ഞു ഈത്തരം ആളുകള്‍ നമ്മുടെ നാട്ടിലുമുണ്ട് ഇപ്പോഴും

  ReplyDelete
 16. ഇങ്ങനെ ഒരു വിഷയം എഴുതാന്‍ കാണിച്ച കരളുറപ്പ് അതിനു ഒരു കയ്യടി . പിന്നെ നല്ല സഭ്യതയുള്ള ഭാഷ അതിനു സ്പെഷ്യല്‍ കയ്യടി

  മറ്റു കഥകളിലെ അത്ര ഫീല്‍ കിട്ടിയില്ല (എനിക്ക് മാത്രമാണ് കേട്ടോ ) . കാലിക പ്രസക്തിയുള്ള ഒരു വിഷയം അത് വളരെ നന്നായി പറഞ്ഞിരിക്കുന്നു .

  ReplyDelete
 17. ഈ രചനയുടെ കൈയടക്കം വളരെ മികച്ചതായി.

  ReplyDelete
 18. കഥ കൊള്ളാം. അയാളെ കുറിച്ച് എനിക്ക് കൂടുതലായൊന്നുമറിയില്ല. എന്നാലും കഥ മനസ്സിലായി, ഇഷ്ടമായി.. എന്നിരുന്നാലും ആടു കിടന്നിടത്ത് പൂട പോലുമില്ല:)

  ReplyDelete
 19. മഹേഷ്‌..

  ഒരു എഴുത്തുക്കാരന്‍ തന്റെ എഴുതാനിരിക്കുന്ന സൃഷ്ടിയെ പറ്റി പറയുന്നത് കേള്‍ക്കുകയും പിന്നീട് ആ സൃഷ്ടി വായിക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മനസ്സിലെ സന്തോഷവും അഭിമാനവും ഞാന്‍ ശരിക്കും അനുഭവിക്കുന്നു ഈ കഥ വായിച്ചപ്പോള്‍ .. (നമ്മുടെ കണ്ണൂര്‍ യാത്രയ്ക്കിടയില്‍ സൂചിപ്പിച്ച കഥ ഇത് തന്നെയെന്ന് കരുതുന്നു)

  കഥ രണ്ടു ദിവസം മുന്‍പ് വായിച്ചുവെങ്കിലും കമന്റ്‌ എഴുതാന്‍ സാധിച്ചില്ല.. ക്ഷമിക്കുമല്ലോ..
  തുറന്നെഴുത്തിന്റെ ഈ സങ്കേതം എനിക്ക് ഇഷ്ടമായി.. ശ്ലീലാശ്ലീലങ്ങളുടെ അതിര്‍വരമ്പിലൂടെ കഥ ഭംഗിയായി മുന്നോട്ടു കൊണ്ട് പോയി.. അതിനു പ്രത്യേകം അഭിനന്ദനം..

  കഥയുടെ തലക്കെട്ട്‌ എനിക്കിഷ്ടമായില്ല.. :) അയാള്‍ എന്ന് മാത്രമോ.. മറ്റെന്തെങ്കിലുമോ ആവാം ആയിരുന്നു..
  [ഇന്ദു മേനോന്റെ "ലെസ്ബിയന്‍ പശു" പോലെ ഈ കഥ മഹേഷിന്റെ "ഗേ മൂരി" എന്നാക്കിയാലോ.. :-) ]

  അറിവില്ലാ പ്രായത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഭാവിയെ വേട്ടയാടപ്പെടുമ്പോള്‍ തകരുന്ന ജീവിതങ്ങള്‍ പലതും നമ്മുടെ തന്നെ പരിചിതമേഖലയില്‍ ഉണ്ട് എന്നത് സത്യം.. ചിലര്‍ സമൂഹത്തിനെ ഭയന്ന് അത് ഉള്ളില്‍ അടക്കി നിര്‍ത്തി ജീവിക്കുന്നു. ഫ്രോയിഡിന്റെ വാക്കുകള്‍ കടമെടുത്തു പറയുകയാണെങ്കില്‍ അടക്കിപ്പിടിക്കുന്ന വികാരങ്ങളുടെ പേരാണ് ഇവിടെ സംസ്കാരം എന്ന് പറയപ്പെടുന്നത്‌.. എത്ര സത്യം..

  ഇനി കഥയിലെ എനിക്ക് തോന്നിയ ചെറിയ ചില നിര്‍ദ്ദേശങ്ങള്‍ കൂടി പറയട്ടെ..

  ഞാന്‍ എന്ന കഥാപാത്രത്തിന്റെ വിവാഹജീവിതത്തെ കുറഞ്ഞ വാക്കില്‍ കുറച്ചു കൂടി details ചേര്‍ക്കാമായിരുന്നു.. കഥയ്ക്ക് അത് ബാലമേകുമായിരുന്നു.. (ഉദാ : ഭാര്യയെ, പുതുപ്പണക്കാരന്റെ മകള്‍ എന്ന ഒറ്റ വിശേഷണത്തില്‍ ഒതുക്കാതെ അവള്‍ക്ക് മറ്റു ചില വിശേഷണങ്ങള്‍ കൂടി കൊടുത്താല്‍ അത് കഥയില്‍ effective ആവും എന്ന് തോന്നുന്നു എനിക്ക് )

  "എന്തോ ഒരു വികാരം അയാളോടൊപ്പം നടക്കുവാന്‍ എന്നെ പ്രേരിപ്പിച്ചു." അതിനു അല്‍പം താഴെയായി "എന്ത് വികാരമാണ് തന്നെ പ്രേരിപ്പിക്കുന്നത് എന്ന് ഞാന്‍ ചിന്തിക്കാതെയിരുന്നില്ല." ഏതെങ്കിലും ഒന്നോഴിവാക്കിയാലും കഥയില്‍ കുഴപ്പം വരില്ലെന്ന് തോന്നുന്നു..
  എടുത്തു പറയാനില്ലാത്ത കാര്യങ്ങള്‍ ആണ് ഇത്.. അല്ലാതെ നോക്കിയാലും കഥാഖ്യാനം നന്നായി..

  സ്നേഹപൂര്‍വ്വം

  ReplyDelete
 20. ജയേട്ടനും മുല്ലയും സന്ദീപും മറ്റു സുഹൃത്തുക്കളും പറഞ്ഞ വിലയേറിയ അഭിപ്രായങ്ങള്‍ മാനിച്ച് ഈ കഥയുടെ പേര് 'അയാള്‍' എന്ന് മാത്രമാക്കുന്നു...

  ReplyDelete
 21. ധൈര്യം അഭിനന്ദനീയം. ഒഴുക്കോടെ വായിച്ചു. ആശംസകള്‍.

  ReplyDelete
 22. പച്ചയായ യാഥാര്‍ത്ഥ്യം.. എഴുത്തിന്‍റെ കരുത്തിനെ ഒരിക്കല്‍ക്കൂടി വായിച്ചറിഞ്ഞു..

  ReplyDelete
 23. ഞാന്‍ ആദ്യമേ താങ്കളോട് ക്ഷമ ചോദിക്കുന്നു ഇതില്‍ വരാന്‍ വൈകിയതില്‍
  അഭിനന്തനങ്ങള്‍ ,പലരും ഓര്‍ക്കാന്‍ ഇഷ്ട്ട പെടാത്തതും മറ്റുള്ളവരോട് പറയാന്‍ മടിക്കുന്നതുമായ കാര്യങ്ങള്‍ ദൈര്യസമേതംതുറന്നെഴുതിയതിനു

  "ഇതില്‍ ഏത് ചീട്ടാണ്‌ നിനക്ക് കൂടുതല്‍ ഇഷ്ടമായത് ?"
  എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് അയാള്‍ ചോദിച്ചു. എന്തോ എനിക്ക് അയാളെ എതിര്‍ക്കുവാനോ തിരികെ എന്തെങ്കിലും പറയുവാനോ തോന്നിയില്ല. അന്ന് പിരിയുമ്പോള്‍ എന്റെ മേനിയ്ക്ക് അയാളുടെ വിയര്‍പ്പിന്റെയും ദിനേശ് ബീഡിയുടെയും മിശ്രണമായ ഒരുതരം ഗന്ധമാണുണ്ടായിരുന്നത്. ആദ്യമാദ്യം ആ ഗന്ധം എനിക്കരോചകമായി തോന്നിയിരുന്നെങ്കിലും അയാളുടെ കൈവശമുണ്ടായിരുന്ന സുന്ദരികളുടെ വര്‍ണ്ണ ചിത്രങ്ങളടങ്ങിയ കഥ പുസ്തകത്തിനും മറ്റുമായി ആ ഗന്ധം ഞാന്‍ അറിയാതെ ഇഷ്ടപ്പെട്ടു തുടങ്ങി.

  ഒരു കൌമാരക്കാരന്റെ നിസ്സ്ന്ഗതാവസ്ഥ,ഇനിയുംഇവിടെ വെറും,

  ReplyDelete
 24. മഹേഷേട്ടോ...
  സംഗതി കൊണ്ടിട്ടുണ്ട്..
  ധൈര്യം സമ്മയ്ച്ചുക്കുണു...

  ReplyDelete
 25. മഹേഷ് കഥ നന്നായി. എം.മുകുന്ദന്റെ ആവിലായിലെ സൂര്യോദയം എന്ന നോവല്‍ ഓര്‍മ്മ വന്നു. അതുപോലെ ഇന്ദുമേനോന്റെ ലെസ്ബിയന്‍ പശുവും. ലെസ്ബിയന്‍ പശുവില്‍ പ്രമേയം വ്യത്യസ്തമാണെങ്കില്‍ പോലും. ഇവിടെ കഥയെ സമീപിച്ച രീതി നന്നായി.

  ReplyDelete
 26. സ്വവര്‍ഗ്ഗ രതിയിന്നു നിയമപരമായി സാധൂകരിച്ചിരിക്കുന്നുവെന്ന് വാര്‍ത്ത.

  ഈ 'അയാളും ഞാനും' അന്നുമിന്നുമുണ്ട്. എന്തിനധികം, ഞാനുമിക്കാര്യത്തില്‍ ഇരയാക്കപ്പെട്ടിട്ടുണ്ട്. {കര്‍ണ്ണാടകയിലെ ചായപ്പീടികകളിലും ബേക്കറികളിലും ജോലി ചെയ്യുന്ന കൌമാരക്കാരുടെ ദുര്‍'വിധി }എന്ന് കരുതി, കഥയിലെ 'ഞാന്‍' പറഞ്ഞ കുഴപ്പങ്ങളൊന്നും എനിക്കിന്നില്ല. വിശുദ്ധ ഖുര്‍ആനില്‍ പ്രവാചകന്‍ ലൂഥിന്റെ സമൂഹത്തെ പരിചയപ്പെടുത്തുന്നുണ്ട്. ശേഷം, ആ സമൂഹത്തെ നശിപ്പിച്ചതിനെ വിശദീകരിക്കുന്നുമുണ്ട്. അതിനു കാരണമായി പറയുന്നത് ഇത്തരം അയാളുമാരുടെയും ഞാനുമാരുടെയും ആധിക്യമായിരുന്നു. അവിടത്തെ ഭാര്യമാര്‍ പോലും ഇക്കാര്യത്തില്‍ ഇടനിലക്കാരായി വര്‍ത്തിച്ചിരുന്നു പോലും,..!!

  'കഥ' പറയുന്ന വിഷയവും, അതിനുപയോഗിച്ച ഭാഷയും ഈ കഥയുടെ നിലവാരത്തെ പ്രഖ്യാപിക്കുന്നു. മഹേഷിന് അഭിനന്ദനങ്ങള്‍..!!
  ഈ സൃഷ്ടിയിലേക്ക് വഴി കണിച്ച സുഹൃത്ത് ശ്രീ സന്ദീപിന് നന്ദി.

  ReplyDelete
 27. വായിക്കപ്പെടേണ്ടത്, തീർച്ചയായും മടുപ്പിക്കാതെ ഒഴുക്കോടെ പറഞ്ഞു. വിഷയത്തിന്റെ വ്യത്യസ്തത അഭിനന്ദനീയം...

  ReplyDelete
 28. മഹേഷ്ജീ,
  അനായാസരചനയാണ് കണ്ണൂരാനെ അത്ഭുതപ്പെടുത്തുന്നത്!
  നിങ്ങളീ കേരളത്തില്‍ ജനിക്കേണ്ട വ്യക്തിയല്ല. അതും എന്നെപ്പോലെ അവിലവലാതികളുള്ള ഈ കാലത്ത്.
  അയാളില്‍തുടങ്ങി അവസാനംവരെ സൃഷ്ട്ടിച്ച 'ഒഴുക്ക്' കിടിലന്‍.

  പിന്നെ സഭ്യത! മസാല ഇല്ലാതെ എന്തോന്ന് ജീവിതം ഭായീ..!


  (പലരും ഇങ്ങനെഒന്ന് എഴുതാന്‍കാണിച്ച ധൈര്യത്തെ കുറിച്ച് പറഞ്ഞുകേട്ടു. അപ്പോള്‍ ഇത്തരം കഥകള്‍ മലയാളത്തില്‍ ഇതിനു മുന്‍പ് ഉണ്ടായിട്ടില്ലേ! അതോ ബ്ലോഗില്‍ ഇന്നതേ എഴുതാവൂ എന്ന് ആരെങ്കിലും എവിടേലും എഴുതി വെച്ചിട്ടുണ്ടോ? പോകാന്‍ പറ സാറേ.)

  ReplyDelete
 29. അപാര ഗട്ട്സ്. കഥ രസിച്ചു. ഭാവിയുണ്ട്. ഭാവുകങ്ങള്‍ നേരുന്നു.

  ReplyDelete
 30. തിരഞ്ഞെടുത്ത വിഷയം...
  വിഷയത്തെ സമീപിച്ച ധൈര്യം,
  മികച്ച കയ്യടക്കം... എല്ലാം അഭിനന്ദിക്കേണ്ടത് തന്നെ... ആശംസകള്‍

  ReplyDelete
 31. ഒരുപാട്‌ എഴുതിയപ്പെട്ട കഥയാണെങ്കിലും (ബ്ലോഗുകളിൽ തന്നെ ഒരുപാട്‌ എഴുതപ്പെട്ട കഥ), നന്നായി പറഞ്ഞു. പകുതി കഴിഞ്ഞപ്പോൾ അവസാനം ഊഹിക്കാനായി (സ്വാഭാവികമായ സമാപ്തി). അഭിനന്ദനങ്ങൾ.

  ReplyDelete
 32. This comment has been removed by the author.

  ReplyDelete
 33. ഈ കഥ വായിച്ചപ്പോ എനിക്ക് തോന്നിയത് ഞാന്‍ പറയാം
  എല്ലാരിലും ഒരു ഹോമോസെക്ഷ്വല്‍ ഒളിഞ്ഞിരിപ്പുണ്ട് എന്ന് തോനുന്നു, വ്യക്തികള്‍ അത് പ്രകടിപ്പിക്കുന്നതിന്റെ വ്യത്യാസം ആവാം, തമ്മില്‍ ബന്ധപെടുന്നത് മാത്രമല്ല സെക്സ് എന്ന് ചിന്തിച്ചാല്‍ എല്ലാരും ഒരു തരത്തില്‍ ഹോമോ ആണ്. . . .
  നല്ല കഥ, രചനയിലെ ഒഴുക്ക് എന്നെ അത്ബുധപെടുത്തുന്നു

  ReplyDelete
 34. കഥ മനോഹരമായി മഹേഷ്‌ ,,വലുതായപ്പോള്‍ ഉണ്ടായ പരിണാമ കഥനത്തില്‍ അല്പം ധൃതി കാണിച്ചു ,ആ ശൂന്യത ഫീല്‍ ചെയ്യുന്നുണ്ട് , ഇതില്‍ ഒരു വൈപരീത്യം കാണുന്നത് എന്താന്നു വച്ചാല്‍ അയാള്‍ ആണ് ശരിക്കും ഹോമോ സെക്ഷ്വല്‍ ,കഥാ നായകന്‍ വെറും ഇര മാത്രമാണ് .അവന്‍ ആകര്‍ഷിക്ക പ്പെടുന്നത് തന്നെ അയാളോട് ആസക്തി തോന്നിയത് കൊണ്ടല്ല മറിച്ച് ചീട്ടുകളിലെ നഗ്നരൂപിണികളെ കണ്ടത് കൊണ്ടാണ് ,അതായത് പെണ്ണിനോട് സ്വാഭാവിക ലൈഗികാകര്‍ഷണം തോന്നുന്ന ഒരാണിന്റെ മനസ് തന്നെയാണ് അവന്. ബാക്കിയുള്ളത് കൌമാര കാലത്തെ ആകാംക്ഷയില്‍ നിന്നുള്ള അനുഭവം ,,അത് പക്ഷെ വിവാഹാനന്തരവും അവനില്‍ തീഷ്ണമായി എന്നത് വൈരുദ്ധ്യം ആണ് , അയാളുടെ ചിന്തകളിലൂടെ ഈ കഥ വികസിച്ചു പരിണാമത്തില്‍ എത്തിയിരുന്നു എങ്കില്‍ പൂര്‍ണമായും ഇതൊരു ഹോമോ സെക്ഷ്വല്‍ കഥയാകുമായിരുന്നു. മറ്റൊന്ന് ഇതെഴുതാന്‍ ധൈര്യം കാണിച്ചതില്‍ അതിശയം വായനക്കാരനാണ് ,എഴുത്തുകാരന് അതുണ്ടാകണം എന്നില്ല ,കാരണം കപട സദാചാര ബോധത്തില്‍ കെട്ടിപ്പൊക്കിയ സാമൂഹിക വ്യവസ്ഥിതിയിലെ അംഗങ്ങള്‍ക്ക് ഇത്തരം തുറന്നു പറച്ചിലുകള്‍ എപ്പോളും വിസ്മയം ഉണ്ടാക്കും . ആശംസകള്‍ ,,:)

  ReplyDelete
 35. പലയിടത്തും നടക്കുന്നത് ... നന്നായി അവതരിപ്പിച്ചു.
  ശരിക്കും ഹോമോ സെക്ഷ്വല്‍ ആയ പുരുഷന്മാര്‍ക്ക് സ്ത്രീകളോട് ആകര്‍ഷണം ഉണ്ടാവുമോ എന്ന സംശയം ഈ കഥ വായിച്ചു കഴിഞ്ഞപ്പോ ബാക്കിയായിരുന്നു... രമേശേട്ടന്റെ കമന്റ്‌ വായിക്കുന്നിടം വരെ...

  ReplyDelete
 36. അതുകൊണ്ടായിരിക്കുമോ അവന്റെ ജീവിതം വിജയിക്കാതിരുന്നത്?

  ആയിരിക്കാം .... കഥയില്‍ അയാളുടെ ജീവിതം ധൃതിയില്‍ പറഞ്ഞു പോയി..
  അങ്ങിനെ ആണെങ്കില്‍ ആ പെണ്‍കുട്ടിയുടെ ജീവിതം അയാള്‍ നശിപ്പിച്ചു..

  നന്നായി എഴുതി മഹേഷ്‌ ...ആശംസകള്‍ ....

  ReplyDelete
 37. കരുതലോടെ എഴുതിയ കഥയ്ക്ക് ആ കരുതലിന്റെ കരുത്തും ഉണ്ട്.
  ശരീരത്തിന്റെ ആവശ്യങ്ങള്‍ക്കപ്പുറത്തേക്ക് സ്വവര്‍ഗപ്രണയത്തിന്റെ വിവിധമാനങ്ങള്‍ കൂടി
  ആകാമായിരുന്നു. അത്തരം സങ്കീര്‍ണ്ണതകളിലേക്ക് കഥ കടക്കുന്നില്ലെന്ന് തോന്നി.
  എന്നാലും കരുത്തുള്ള ഒന്നു തന്നെ

  ReplyDelete
 38. എല്ലാവരും ഇതിനകം പറഞ്ഞുകഴിഞ്ഞു അതുതന്നെ ഞാനും പറയുന്നു ഈ വിഷയം തിരഞ്ഞെടുത്തതിനെയും അത് അവതരിപ്പിച്ച രീതിയും അഭിനന്ദിക്കാതെ വയ്യ...

  ReplyDelete
 39. @കണ്ണൂരാന്‍
  പിന്നെ സഭ്യത! മസാല ഇല്ലാതെ എന്തോന്ന് ജീവിതം ഭായീ..!

  ലത് കലക്കി
  പിന്നെ ബ്ലോഗില്‍ എന്തും എഴുതാമെന്നല്ലേ അങ്ങനല്ലെന്കില്‍ ഞാന്‍ ബ്ലോഗ്‌ പൂട്ടണ്ടിവരും

  ReplyDelete
 40. കഥ ഇഷ്ടപ്പെട്ടു

  ReplyDelete
 41. ഞാനും പഴയ ഓര്‍മ്മകളിലേക്ക് തിരിച്ചുപോയി. 'മ' പുസ്തകങ്ങളും വീഡീയോ കാസറ്റുകളുമായി പയ്യന്മാരെ വശീകരിക്കുന്ന കുറച്ചുപേര്‍ എന്റെ നാട്ടിലും ഉണ്ടായിരുന്നു. 'LIC' 'ചെമ്പല്ലി' എന്നീ ഓമനപ്പേരുകളില്‍ അറിയപ്പെടുന്നവര്‍. ഈ കഥ എല്ലാവരുടേയും ജീവിതവുമായി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ബന്ധപ്പെട്ടുനില്‍ക്കുന്നു.

  അഭിനന്ദനങ്ങള്‍ക്കൊപ്പം ആശംസകളും...

  ReplyDelete
 42. ഹലോ മഹേഷ്‌.. കുറെ നാളിനു ശേഷമാണ് താങ്കളുടെ ഒരു കഥ വായിച്ചത്. നന്നേ ഇഷ്ടപ്പെട്ടു. ..പറഞ്ഞ രീതിയും

  ReplyDelete
 43. ധൈര്യക്കുറവാണ് ഇത്തരം വിഷയങ്ങള്‍ ബ്ലോഗില്‍ നിന്നും തഴയപ്പെടാന്‍ കാരണം. എന്ത് പറഞ്ഞാലും ഇത്തരം സംഭവങ്ങള്‍ മാനുഷികമാണ്‌. സമൂഹത്തില്‍ സാധാരണവുമാണ്. അപ്പോള്‍ പിന്നേ തഴയപ്പെടുന്നതില്‍ ന്യായമില്ല. കഥ മനോഹരമായി പറഞ്ഞിട്ടുണ്ട്.

  ReplyDelete
 44. This comment has been removed by the author.

  ReplyDelete
 45. മഹേഷ് ഞാൻ ലിപി പറഞ്ഞതിനെ പിന്തുടരുകയാണ്
  ഹോമോസെക്ഷ്വൽ ആയ പുരുഷൻ സ്ത്രീകളെ സങ്കൽ‌പ്പിക്കില്ല എന്നാണു കേട്ടിട്ടുള്ളത്..എന്നമോ....ഏതോ...ഇന്ത വിഷയം പെരിയ പൊല്ലാപ്പ് താൻ

  കഥ നന്നായി പറഞ്ഞിരിക്കുന്നു... വൾഗറായി പോകാതെ സൂക്ഷ്മതയോടെ..... പകുതിയിൽ തന്നെ അവസാന കാഴ്ച്ച ഏതാണ്ട് ദൃശ്യമായിരുന്നു..എങ്കിൽ തന്നെയും നന്ന് വളരെ...

  ReplyDelete
 46. കരിയിലയുടെ ശബ്ദം നല്ല ഒഴുക്കോടെ പകര്‍ത്തി .. ആശംസകള്‍..

  ReplyDelete
 47. നിയന്ത്രിച്ചു കഥ പറയാൻ മഹേഷിനു നന്നായി കഴിയുന്നുണ്ടിപ്പോൾ..ഇതുപോലെ വ്യത്യസ്തമായ വിഷയങ്ങളെ ധൈര്യപൂർവം സ്വീകരിക്കുക..ആശംസകൾ!

  ReplyDelete
 48. മഹേഷ്‌ ... ആദ്യം ഞാന്‍ ഒരു തവണ വന്നു വായിച്ചു .. അന്ന് ഓഫീസില്‍ ആയതിനാല്‍ മുഴുവനായില്ല . ആരും കൈവെക്കാന്‍ മടിക്കുന്ന വിഷയം തന്മയത്വത്തോടെ പറഞ്ഞു ... അയാള്‍ പുരാണ കാലം തൊട്ടു ഇന്ന് വരെ നമ്മളില്‍ ഒരുവനായി സമൂഹത്തിലുണ്ട് . ഈ തുറന്നെഴുത്തിനു ആശംസകള്‍

  ReplyDelete
 49. വളരെ വളരെ നന്നായിരിക്കുന്നു. നല്ല രചന. വള്‍ഗര്‍ ആക്കാതെ പറയാനും സാധിച്ചു..

  ReplyDelete
 50. ബാല്യ കാലത്തിലെ ഇത്തരം തിക്താനുഭവങ്ങള്‍ ചിലരെയെങ്കിലും പില്‍ക്കാല ജീവിതത്തില്‍ വളരെയധികം വേട്ടയാടാറുണ്ട്...
  തിരിച്ചറിവ് ഉണ്ടായിക്കഴിയുമ്പോള്‍ താന്‍ വലിയൊരു തെറ്റ് ചെയ്തു എന്ന ചിന്ത പലരുടെ മനസിലും കുടിയേറുകയും അത് അവരുടെ സാധാരണ ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു.
  ഒന്നിലും ഒട്ടിപിടിക്കാത്ത മനസ്സുണ്ടാക്കുക എന്നതു ശ്രമകരമായ ജോലിയാണ്.
  പഴയ ഒരു കഥ ഓർമ്മ വരുന്നു. - രണ്ടു സ്വാമിമാർ കുളിക്കാനായി പോയി. അവിടെ ഒരു സ്ത്രീ മുങ്ങി മരിക്കാനായി പോകുന്നു. അവൾ നഗ്നയായിരുന്നു. സ്വാമിമാർ അവളെ രക്ഷിച്ചു. പിന്നീട് അതിൽ ഒരു സ്വാമി മറ്റേ സ്വാമിയോട് പറഞ്ഞു: എന്നാലും സ്വാമി, നമ്മൾ ചെയ്തത് ശരിയായില്ല. നഗ്നയായ ഒരു പെൺകുട്ടിയെ എടുത്ത് കരയ്ക്കെത്തിച്ചു. നമ്മൾ ബ്രമചാരികളല്ലെ ?. മറ്റേ സ്വാമി പറഞ്ഞു: ആ പെൺകുട്ടിയെ രക്ഷിച്ചതോടെ ഞാനത് മനസ്സിൽ നിന്നും ഉപേക്ഷിച്ചു എന്നാൽ സ്വാമി ഇപ്പോഴും അതു മനസ്സിൽ കൊണ്ടു നടക്കുന്നു. അതാണ് തെറ്റ്....

  ReplyDelete
 51. കൈടക്കമുള്ള എഴുത്ത് ... ഇത്രേം കാലം ഈ വഴി വരാത്തതില്‍ ഖേദിക്കുന്നു

  ReplyDelete
 52. വിഷയം വളരെ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു.
  ആശംസകൾ....

  ReplyDelete
 53. കമന്റില്ലാ ഫോളോവേര്‍സില്ലാന്ന നെലോളി തീര്‍ന്നില്ലേ..?


  പിന്നെ ആ കുടക് യാത്രേടെ പോസ്റ്റില്‍ വേറെ ഒന്നുരണ്ട് പേരും എന്നോട് പറഞ്ഞിരുന്നു,കല്ലുകടി, എന്താക്കാനാ..കൈയീന്ന് പോയില്ലേ..ഇനി ശ്രദ്ധിക്കാം. ഇങ്ങനെ എഴുതിയെഴുതി അവസാനം ശരിയാകുമായിരിക്കും...

  ReplyDelete
 54. മുല്ല,
  ശരിയാണ്, ഫോളോവേഴ്സായി, കമന്റുകളായി.. ഇനി സാമാന്യം തരക്കേടില്ലാത്ത വിധം എന്തെങ്കിലും ഒക്കെ എഴുതാന്‍ പറ്റിയാല്‍ മതിയായിരുന്നു....!!

  പിന്നെ ആ കല്ലുകടിയെ കുറിച്ച്, അങ്ങനെ ഇടയ്ക്കിടെ ഉണ്ടാകുന്നത് നല്ലതാണ്, നമുക്ക് ഒരു സ്വയം വിലയിരുത്തലിന് അത്തരം കാര്യങ്ങള്‍ സഹായിക്കും. എനിക്കും ഇടയ്ക്കിടെ സംഭവിക്കുന്നതാണത്, വലിയ കുഴപ്പമില്ലാത്ത ഒരു പോസ്റ്റിന്റെ തൊട്ടുപുറകെ ഇടുന്നത് ചിലപ്പോള്‍ ഒരു വളിച്ച പോസ്റ്റാകും...

  ReplyDelete
 55. ഞാനും ഈ വഴി ആദ്യം..
  നല്ല കഥ..!
  വിഷയം അവതരിപ്പിക്കാന്‍ കാണിച്ച ധൈര്യത്തിന് സല്യൂട്ട്..
  സ്വന്തം സുഹൃത്ത്..!

  ReplyDelete
 56. മഹേഷ്‌. ഈ കഥ നേരത്തെ വായിച്ചു പോയതായിരുന്നു. സമയക്കുറവു കാരണം അഭിപ്രായം പറഞ്ഞില്ല. ഒരു ബാലന്‍ സ്വവര്‍ഗഭോഗിയുടെ കെണിയില്‍ അകപ്പെടുന്നതും തുടര്‍ സംഭവങ്ങളും സ്വാഭാവികതയോടെ അവതരിപ്പിക്കാന്‍ താങ്കള്‍ക്കായി. എന്നാല്‍ കഥാന്ത്യത്തില്‍ ആ സ്വാഭാവികത നില നിര്‍ത്താന്‍ കഴിഞ്ഞോ എന്നു സംശയം.


  അയാള്‍ക്കും അവനുമിടയില്‍ സ്വവര്‍ഗാനുരാഗം ഇല്ല. താല്‍ക്കാലിക വികാര ശമാനത്തിന്റെ ഇരുണ്ട ഊട് വഴികളില്‍ സന്ധിക്കുമ്പോഴും ബാലന്റെ മനസ്സ് തേടുന്നത് അയല്‍ വീടുകളിലെ സുന്ദരികളുടെ ശരീര വടിവാണ്. ഇതിലൂടെ ഒരു മാസസികള്‍ വൈകല്യത്തിലേക്ക് അയാള്‍ വഴുതി പോയിട്ടില്ല എന്നു വ്യക്തം. എങ്കിലും ഭാര്യുമായുള്ള നിത്യവേഴ്ചക്കിടയിലും ബാല മനസ്സിന്റെ ലോല ഭിത്തിയില്‍ പതിഞ്ഞു പോയ സ്വവര്‍ഗാനുഭവങ്ങള്‍ അയാളില്‍ അത്തരം കാമാസക്തി ഉണ്ടാക്കിയേക്കാം. അപ്പോള്‍ അയാള്‍ ഇറങ്ങിത്തിരിക്കാന്‍ സാദ്ധ്യത മറ്റൊരു "ഇരയെ" തേടിയാവും. അല്ലാതെ സ്വയം വീണ്ടും അയാള്‍ക്ക്‌ ഇരയാവാനാവില്ല എന്നാണു എന്‍റെ പക്ഷം. ഇതിലെ "അയാളുടെ" ചരിത്രവും അതാവാം.

  സഭ്യതയുടെ അതിര്‍ കാത്തു കൊണ്ട് സൂക്ഷ്മതയോടെ കഥ പറയാന്‍ താങ്കള്‍ക്കു കഴിഞ്ഞു. പുനത്തിലും, ഏം മുകുന്ദനും ഒക്കെ അവരുടെ കൃതികളില്‍ ഈ വിഷയം പറഞ്ഞിട്ടുണ്ട്. ആശംസകളോടെ.

  ReplyDelete
 57. നല്ല തൊലിക്കട്ടിയുള്ള ബ്ലോഗ്ഗര്‍....ഈ ധൈര്യം അഭിനന്ദനീയം....മാധവികുട്ടി അമ്മയുടെ ചില രചനകള്‍ ഓര്‍ത്തു പോയി

  ReplyDelete
 58. എന്‍റെ മുകളിലത്തെ കമന്റില്‍ "മാസസികള്‍ വൈകല്യത്തിലേക്ക്" എന്നത് മാനസിക വൈകല്യത്തിലേക്ക് എന്നു തിരുത്തി വായിക്കാനപേക്ഷ.

  ReplyDelete
 59. കാലിക പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വിഷയം ... നെറ്റി ചുളിച്ചു മാത്രം നോക്കുന്ന സമൂഹം ... വളരെ ഗൌരവമേറിയ ഈ വിഷയം നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞു ....... അഭിനന്ദനങ്ങള്‍

  ReplyDelete
 60. കഥ ഇഷ്ട്ടായി , മഹേഷിന്റെ എഴുത്ത് ശൈലി മനോഹരമാണ്, ജീവിതമാണോ കഥയാണോ എന്ന് പിരിച്ചെടുക്കാന്‍ കഴിയതത്ര മഹോരമായ് അക്ഷരങ്ങള്‍ ഒഴുകിയിരുക്കുന്നു ..... അഭിനന്ദങ്ങള്‍ !!!!

  ReplyDelete

പ്രിയ വായനക്കാരാ, ദയവായി എന്റെ തെറ്റുകള്‍, കുറവുകള്‍ എന്നോട് പറയൂ... ഒരുപക്ഷെ ഞാന്‍ നന്നായേക്കാം..