Monday, January 31, 2011

ആംസ്റ്റര്‍ഡാമിലെ സുന്ദരി

ആംസ്റ്റര്‍ഡാം സെന്ട്രലിനു സമീപം , കനാലിനു ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന ചെറിയ തെരുവില്‍ , ചുവന്ന സന്ധ്യാ വിളക്കുകള്‍ തെളിഞ്ഞു തുടങ്ങിയ സമയം ഞാന്‍ മുറിയില്‍ നിന്നും പുറത്തിറങ്ങി. ക്യാമറ കൂടെ കരുതുന്നത് അപകടകരമാണ് എന്ന് തോന്നിയതിനാല്‍ , ഒരു നിമിഷം ശങ്കിച്ചശേഷമാണ് രണ്ടും കല്‍പ്പിച്ചു ക്യാമറ എടുത്തു ജാക്കറ്റിനുള്ളില്‍ വെച്ചത്.

പുറത്തു നല്ല തണുപ്പുണ്ടായിരുന്നു ..
രാത്രിയില്‍ ഒരുപക്ഷേ മഞ്ഞു പെയ്തേക്കുമെന്ന് തോന്നി ..
റോഡിന്റെ നടുക്കുള്ള പാലങ്ങളിലൂടൊഴുകി നീങ്ങുന്ന ട്രാമുകളും അവയെ കടന്നു പോകുന്ന വാഹനങ്ങളും അപ്പോഴും എന്നിലെ കൌതുകത്തെ തെല്ലും ശമിപ്പിച്ചിരുന്നില്ല .

അര മണിക്കൂര്‍ നടന്നു കാണും .
ചുവന്ന ജാലകങ്ങളില്‍ പലതിലും വെളിച്ചം പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു . ജാലക വാതില്‍ക്കല്‍ നിന്ന് ഏതൊക്കെയോ സുന്ദരികള്‍ ചിരിച്ചു കാണിക്കുന്നു. ചിലര്‍ മാടി വിളിക്കുന്നു. പൊടുന്നനെ ഒരു പുഞ്ചിരി എന്നെ പിടിച്ചു നിര്‍ത്തി. എന്റെ മുന്നില്‍ ആ വലിയ ജാലകം ഉള്ളിലേക്ക് തുറക്കപ്പെട്ടു.

ഈ കഥ തുടര്‍ന്ന് വായിക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, January 11, 2011

കേരളാ ഗുണ്ടാ ലേലം തുടങ്ങി

കേരളത്തിലെ പ്രധാനപ്പെട്ട ക്വട്ടേഷന്‍ സംഘങ്ങള്‍   അണി നിരക്കുന്ന, 2011 സീസണിലേക്കുള്ള ഗുണ്ടാ ലേലം വിളിക്ക് ഇന്നലെ   മട്ടാഞ്ചേരിയില്‍ ഗംഭീര തുടക്കം കുറിച്ചു. ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന ഈ ക്വട്ടേഷന്‍ മാമാങ്കത്തില്‍ വിദേശികള്‍ ഉള്‍പ്പടെ കേരളത്തിനകത്തും പുറത്തും നിന്നുള്ള അയ്യായിരത്തോളം  പേരെയാണ് ലേലം ചെയ്യുന്നത്.

ലേലം തുടങ്ങി ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ, സര്‍വ്വകാല റെക്കോര്ഡ് തുകയായ 26.3 കോടി രൂപയ്ക്ക് പ്രശസ്ത  ഗുണ്ടയായ ശ്രീ. ഗു. ഓം പ്രകാശിനെ 'ട്രിവാന്‍ഡ്രം ചെങ്കല്‍ചൂള വാരിയേഴ്സ്' സ്വന്തമാക്കി. 'ചാവക്കാട് നമ്പര്‍ വണ്‍' ക്വട്ടേഷന്‍ ടീമുമായുള്ള ഇഞ്ചോടിഞ്ചു   പോരാട്ടത്തിനൊടുവില്‍, 25 കോടിക്ക് തമ്മനം ഷാജിയെ 'മട്ടാഞ്ചേരി ഡെവിള്‍സ്' കീശയിലാക്കി. അതെ സമയം, പല്ല് കൊഴിഞ്ഞ പഴയ സിംഹങ്ങളായ പാലാ  ആയി സജി ഉള്‍പ്പെടെ പലരെയും ലേലം കൊള്ളാന്‍  ആളുണ്ടായില്ല.

'A' ഗ്രേഡില്‍ പെട്ട ഗുണ്ടകളുടെ ലേലം മാത്രമാണ് ഇന്നലെ നടന്നത്. വിദേശ ഗുണ്ടകളുടെ ലേലം ഇന്നും മറ്റു ലോക്കല്‍ ഗുണ്ടകളുടെ  ('B' ഗ്രേഡ് ) ലേലം നാളെ മുതലും നടക്കുന്നതാണ്. ഒരു ക്രിമിനല്‍ കേസിലെങ്കിലും പ്രതിയായിട്ടുള്ള ലോക്കല്‍ ഗുണ്ടകളുടെ അടിസ്ഥാന വില 20 ലക്ഷവും അല്ലാത്ത നവാഗത ഗുണ്ടകളുടെ അടിസ്ഥാന വില 10 ലക്ഷവും ആയാണ് നിശ്ചയിച്ചിരിക്കുന്നത്.

ക്വട്ടേഷന്‍ ടീമുകളുടെ പേരും അവര്‍ സ്വന്തമാക്കിയ ഗുണ്ടകളുടെ പേരും താഴെ കൊടുക്കുന്നു. മുടക്കിയ തുക ബ്രാക്കറ്റില്‍. എല്ലാ അക്കങ്ങളും  കോടിയില്‍.

ട്രിവാന്‍ഡ്രം ചെങ്കല്‍ചൂള വാരിയേഴ്സ്
------------------------------------------------------
ഓം പ്രകാശ് (24.3)
കീരി സന്തോഷ്‌ (19)
പുത്തന്‍ പാലം രാജേഷ് (20.1)
മിന്നല്‍ കണ്ണന്‍ (17.5)


ചങ്ങനാശ്ശേരി റോയല്‍ ബ്ലേഡ്സ്
---------------------------------------------
റിപ്പര്‍ ചാക്കോ ജൂനിയര്‍ (22.5)
കാരി സതീശന്‍ (19.7)
ഇറച്ചി ആല്‍ബി (18.25)
കോട്ടയം വെട്ടുകിളി (16.4)


മട്ടാഞ്ചേരി ഡെവിള്‍സ്
--------------------------------
തമ്മനം ഷാജി (25)
വടിവാള്‍ അജി (19.8)
ബാഷാ സുല്ത്തി (19.5)
ചേര്‍ത്തല മഞ്ജു (12.4)


ചാവക്കാട് നമ്പര്‍ വണ്‍ ക്വട്ടേഷന്‍
----------------------------------------------
റിപ്പര്‍ മാധവന്‍ (21.7)
കാക്കോത്തി ശശി (20.5)
പൊന്നാനി ഹനീഫ് ബാബു (8.5)

ലേലാഘോഷ പരിപാടികള്‍ പ്രശസ്ത രാഷ്ട്രീയ ഗുണ്ടയായ ശ്രീ.ഗു.  ജയരാജന്‍ അവര്‍കള്‍ ഇന്നലെ രാവിലെ ഉദ്ഘാടനം  ചെയ്തു. പൊതുജനാവശ്യ പ്രകാരം, കേരളത്തിലെവിടെയും ഏത് സമയത്തും ഗുണ്ടകളുടെ സേവനം ലഭ്യമാക്കുന്നതിലെക്കായി 24 x 7 ഗുണ്ട കസ്റ്റമര്‍ കെയര്‍ ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ ഗുണ്ടാനിരക്കുകള്‍ ഏകോപിപ്പിക്കുന്നതിനായി ശ്രമിച്ചു വരികയാണെന്നും ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 25 ശതമാനം ഉടമസ്ഥാവകാശം ലഭിക്കുന്ന പക്ഷം സംസ്ഥാനത്ത് പുതിയ ക്വട്ടേഷന്‍ സംഘങ്ങള്‍  തുടങ്ങാന്‍ ഉടന്‍ അനുമതി നല്‍കുന്നതാണെന്നു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ശ്രീ രാ. ഗു. സുധാകരന്‍ അറിയിച്ചു. ഷെറിനെയും  ഡോക്ടര്‍  ഓമനയും പോലുള്ളവര്‍ ഗുണ്ടാസംഘങ്ങളുടെ കുത്തവകാശം കൈക്കലാക്കുന്നതില്‍ മാത്രമാണ് തങ്ങളെതിരെന്നു അദ്ദേഹം വ്യക്തമാക്കി.

ലേലാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചു, ഓള്‍ കേരളാ ഗുണ്ടാ അസ്സോസ്സിയേഷന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന വര്‍ണ്ണാഭമായ കലാ-കായിക പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.