Tuesday, January 11, 2011

കേരളാ ഗുണ്ടാ ലേലം തുടങ്ങി

കേരളത്തിലെ പ്രധാനപ്പെട്ട ക്വട്ടേഷന്‍ സംഘങ്ങള്‍   അണി നിരക്കുന്ന, 2011 സീസണിലേക്കുള്ള ഗുണ്ടാ ലേലം വിളിക്ക് ഇന്നലെ   മട്ടാഞ്ചേരിയില്‍ ഗംഭീര തുടക്കം കുറിച്ചു. ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന ഈ ക്വട്ടേഷന്‍ മാമാങ്കത്തില്‍ വിദേശികള്‍ ഉള്‍പ്പടെ കേരളത്തിനകത്തും പുറത്തും നിന്നുള്ള അയ്യായിരത്തോളം  പേരെയാണ് ലേലം ചെയ്യുന്നത്.

ലേലം തുടങ്ങി ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ, സര്‍വ്വകാല റെക്കോര്ഡ് തുകയായ 26.3 കോടി രൂപയ്ക്ക് പ്രശസ്ത  ഗുണ്ടയായ ശ്രീ. ഗു. ഓം പ്രകാശിനെ 'ട്രിവാന്‍ഡ്രം ചെങ്കല്‍ചൂള വാരിയേഴ്സ്' സ്വന്തമാക്കി. 'ചാവക്കാട് നമ്പര്‍ വണ്‍' ക്വട്ടേഷന്‍ ടീമുമായുള്ള ഇഞ്ചോടിഞ്ചു   പോരാട്ടത്തിനൊടുവില്‍, 25 കോടിക്ക് തമ്മനം ഷാജിയെ 'മട്ടാഞ്ചേരി ഡെവിള്‍സ്' കീശയിലാക്കി. അതെ സമയം, പല്ല് കൊഴിഞ്ഞ പഴയ സിംഹങ്ങളായ പാലാ  ആയി സജി ഉള്‍പ്പെടെ പലരെയും ലേലം കൊള്ളാന്‍  ആളുണ്ടായില്ല.

'A' ഗ്രേഡില്‍ പെട്ട ഗുണ്ടകളുടെ ലേലം മാത്രമാണ് ഇന്നലെ നടന്നത്. വിദേശ ഗുണ്ടകളുടെ ലേലം ഇന്നും മറ്റു ലോക്കല്‍ ഗുണ്ടകളുടെ  ('B' ഗ്രേഡ് ) ലേലം നാളെ മുതലും നടക്കുന്നതാണ്. ഒരു ക്രിമിനല്‍ കേസിലെങ്കിലും പ്രതിയായിട്ടുള്ള ലോക്കല്‍ ഗുണ്ടകളുടെ അടിസ്ഥാന വില 20 ലക്ഷവും അല്ലാത്ത നവാഗത ഗുണ്ടകളുടെ അടിസ്ഥാന വില 10 ലക്ഷവും ആയാണ് നിശ്ചയിച്ചിരിക്കുന്നത്.

ക്വട്ടേഷന്‍ ടീമുകളുടെ പേരും അവര്‍ സ്വന്തമാക്കിയ ഗുണ്ടകളുടെ പേരും താഴെ കൊടുക്കുന്നു. മുടക്കിയ തുക ബ്രാക്കറ്റില്‍. എല്ലാ അക്കങ്ങളും  കോടിയില്‍.

ട്രിവാന്‍ഡ്രം ചെങ്കല്‍ചൂള വാരിയേഴ്സ്
------------------------------------------------------
ഓം പ്രകാശ് (24.3)
കീരി സന്തോഷ്‌ (19)
പുത്തന്‍ പാലം രാജേഷ് (20.1)
മിന്നല്‍ കണ്ണന്‍ (17.5)


ചങ്ങനാശ്ശേരി റോയല്‍ ബ്ലേഡ്സ്
---------------------------------------------
റിപ്പര്‍ ചാക്കോ ജൂനിയര്‍ (22.5)
കാരി സതീശന്‍ (19.7)
ഇറച്ചി ആല്‍ബി (18.25)
കോട്ടയം വെട്ടുകിളി (16.4)


മട്ടാഞ്ചേരി ഡെവിള്‍സ്
--------------------------------
തമ്മനം ഷാജി (25)
വടിവാള്‍ അജി (19.8)
ബാഷാ സുല്ത്തി (19.5)
ചേര്‍ത്തല മഞ്ജു (12.4)


ചാവക്കാട് നമ്പര്‍ വണ്‍ ക്വട്ടേഷന്‍
----------------------------------------------
റിപ്പര്‍ മാധവന്‍ (21.7)
കാക്കോത്തി ശശി (20.5)
പൊന്നാനി ഹനീഫ് ബാബു (8.5)

ലേലാഘോഷ പരിപാടികള്‍ പ്രശസ്ത രാഷ്ട്രീയ ഗുണ്ടയായ ശ്രീ.ഗു.  ജയരാജന്‍ അവര്‍കള്‍ ഇന്നലെ രാവിലെ ഉദ്ഘാടനം  ചെയ്തു. പൊതുജനാവശ്യ പ്രകാരം, കേരളത്തിലെവിടെയും ഏത് സമയത്തും ഗുണ്ടകളുടെ സേവനം ലഭ്യമാക്കുന്നതിലെക്കായി 24 x 7 ഗുണ്ട കസ്റ്റമര്‍ കെയര്‍ ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ ഗുണ്ടാനിരക്കുകള്‍ ഏകോപിപ്പിക്കുന്നതിനായി ശ്രമിച്ചു വരികയാണെന്നും ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 25 ശതമാനം ഉടമസ്ഥാവകാശം ലഭിക്കുന്ന പക്ഷം സംസ്ഥാനത്ത് പുതിയ ക്വട്ടേഷന്‍ സംഘങ്ങള്‍  തുടങ്ങാന്‍ ഉടന്‍ അനുമതി നല്‍കുന്നതാണെന്നു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ശ്രീ രാ. ഗു. സുധാകരന്‍ അറിയിച്ചു. ഷെറിനെയും  ഡോക്ടര്‍  ഓമനയും പോലുള്ളവര്‍ ഗുണ്ടാസംഘങ്ങളുടെ കുത്തവകാശം കൈക്കലാക്കുന്നതില്‍ മാത്രമാണ് തങ്ങളെതിരെന്നു അദ്ദേഹം വ്യക്തമാക്കി.

ലേലാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചു, ഓള്‍ കേരളാ ഗുണ്ടാ അസ്സോസ്സിയേഷന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന വര്‍ണ്ണാഭമായ കലാ-കായിക പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.

45 comments:

 1. ഹഹ!! കേരളാ ഗുണ്ടാ ലീഗ്! നല്ല രീതിയിൽ ആക്കിയിട്ടുണ്ട്. ആക്ഷേപഹാസ്യം കൊള്ളാം. കുറേ പേരുകൾക്ക് വേണ്ടി റിസർച്ച് ചെയ്തൊ അതൊ അവരൊക്കെ ഫ്രണ്ട്സ് ആണോ മഹേഷ് ജി? പോസ്റ്റ് ചിരിപ്പിച്ചു.ഫിക്സ്ച്ചർസ് ഉടനേ ഇറക്കണേ..

  ReplyDelete
 2. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു....

  ReplyDelete
 3. പണം കൊടുത്താല്‍ എന്തും ചെയ്യുന്ന ക്വട്ടേഷന്‍ സംഘങ്ങളാണിപ്പോള്‍ കേരളത്തിലെ കാര്യങ്ങള്‍ തീര്‍മാനിക്കുന്നത്. ഇങ്ങിനെയൊരവസ്ഥ ഇതിന്‌ മുമ്പ്‌ ഉണ്ടായിട്ടില്ലെന്ന്‌ തോന്നുന്നു. ഒരേ സമയം ചിരിപ്പിക്കുകയും ഭയപ്പെടുത്തുന്നതുമായ പോസ്റ്റ്.

  വര്‍ണ്ണാഭമായ കലാ-കായിക പരിപാടികള്‍ എന്തൊക്കെയാണെന്ന്‌ കുടി ഒന്നു വിശദമാക്കു മഹേഷ്‌.

  സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു പുതുവര്‍‌ഷം ആശംസിക്കുന്നു.

  ReplyDelete
 4. ഹിഹിഹി .. മഹേഷെ മുത്തെ നീ ലേലം ചെയ്തെടുത്ത ഒരു വാടക ഗുണ്ടയെ കൊണ്ട് എന്നെ ഒന്നു കൊന്നു തരുമോ.... വയ്യ എനിക്ക് നിന്‍റെ പോസ്റ്റ് വായിക്കാന്‍ അല്ലങ്കില്‍ ഞാന്‍ ചിരിച്ച് മരിക്കും ......

  പഹയാ... അതിലിട്ടും പണിതു അല്ലെ......പല്ല് കൊഴിഞ്ഞ ഗുണ്ടകളെ ആരും വാങ്ങിയില്ല അല്ലെ....

  അല്ലങ്കിലും ക്രിക്കറ്റ് താരങ്ങളുടെ ലേലം എന്ന് കേള്‍ക്കുമ്പോള്‍ വാണിയം കുളം ചന്ത എനിക്കോര്‍മ വരിക അവിടെ പോത്തിനെ ലേലം ചെയ്യാറുണ്ട്.... ഹിഹി

  ReplyDelete
 5. ഇതിനു കമെന്റ്റ്‌ ഇട്ടാല്‍ പ്രശ്നമാവുമോ ദൈവേ ....

  ReplyDelete
 6. ഹ ഹ ... കൊള്ളാം . ഇതു കണ്ടപ്പൊ ഇപ്പൊ അടുത്തിടെ വായിച്ച ഒരു പഴയ ഗുണ്ടാ പോസ്റ്റാണ്‍ ഓര്മ്മ വന്നത്. എല്ലാര്ക്കും ഗുണ്ടകളെ വലിയ പിടുത്തം ആണല്ലൊ :)
  http://kaalaam.blogspot.com/2009/06/blog-post_08.html

  ReplyDelete
 7. മൈ ഡിയർ ഗുണ്ടാസ്‌;
  നിങ്ങളും ഇത്ര തരംതാഴ്‌ന്നുവോ
  പ്രതികരിക്കൂ....

  ReplyDelete
 8. സുനിൽ കൃഷ്ണന്റെ ലേല പോസ്റ്റ് വായിച്ച് നേരെ ഇങ്ങോട്ട് കയറിയപ്പോൾ ദാ ഇവിടെയും ലേലം തന്നെ.

  കെ ജി എൽ ഇടപെട്ട് പഞ്ചായത്ത് ജില്ലാ അടിസ്ഥാനത്തിൽ പുതിയ താരങ്ങളെ വളർത്തി കൊണ്ടുവരാൻ വേണ്ട ഫണ്ട് അനുവദിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തണം.
  അവശ താരങ്ങൾക്ക് പെൻഷൻ അനുവദിപ്പിക്കാനും കെ ജി എൽ തന്നെ മുൻ കൈ എടുക്കണം.

  ReplyDelete
 9. Nice one :) ! KGL Idea Kollam

  ReplyDelete
 10. @ചെറുവാടി, ചിരി ഇഷ്ട്ടപ്പെട്ടത്തിന്റെ സൂചനയായി എടുക്കുന്നു.. നന്ദി.

  @ഡിയര്‍ ഹാപ്പി ബാച്ചിലേഴ്സ്
  കേരള ഗുണ്ടാ ലീഗ് ഏപ്രിലില്‍ തുടങ്ങുന്നതാണ്.. ഓരോ ടീമിനും എതിര്‍ ടീമുമായി ഒരു ഹോം ക്വട്ടേഷനും ഒരു എവേ ക്വട്ടേഷനും ഉണ്ടായിരിക്കുന്നതാണ്.. പേര് റിസേര്‍ച് ചെയ്യാനോ? ഒക്കെ കാണാപാഠമാണ്...

  @ശ്രീകുമാര്‍, വന്നതിനും ഒപ്പിട്ടതിനും നന്ദി.. KGL കാണാന്‍ വരണേ..

  @വായാടി,
  വായാടി പറഞ്ഞത് ശരിയാണ്..കാര്യങ്ങള്‍ വല്ലാതെ മാറിയിരിക്കുന്നു..
  നമ്മുടെ നാട്ടില്‍ പണിയില്ലാത്ത ചെറുപ്പക്കാരെല്ലാം ഇപ്പോള്‍ അഭിമാനാതോടെ പറയുന്നത് "അവര്‍ ക്വട്ടേഷന്‍ കാരാണ് " എന്നാണ്‌
  എന്ത് ക്വട്ടെഷനാണ് എന്ന് അന്വേഷിച്ചാല്‍ വല്ല ആടോ, പശുവോ okke ആയിരിക്കും..
  പക്ഷെ ക്വട്ടേഷന്‍ കാര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്തരെക്കാള്‍ ഗമ ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു യുവ തലമുറയാണ് ഇന്നുള്ളത് എന്നത് ഞെട്ടിപ്പിക്കുന്ന മറ്റൊരു സത്യമാണ്..

  വര്‍ണ്ണാഭമായ കലാ-കായിക പരിപാടികള്‍ ഇവയാണ്..
  കൈവെട്ട്, കാല്‍ വെട്ട്, ചവിട്ടു നാടകം, കൂച്ചിപ്പിടി, കത്തിയേറ്, അന്താക്ഷരി(പാട്ടല്ല) , ബോംബുകെട്ട് (വെടിക്കെട്ടിന്റെ പുതിയ രൂപം)

  ReplyDelete
 11. @ഹംസക്കാ, ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതില്‍ പെരുത്ത്‌ സന്തോഷമുണ്ട്..
  പിന്നെ, ജിദ്ദ വരെ ഗുണ്ടയെ അയക്കുന്നതിനു ചെലവ് കൂടും.. മാത്രവുമല്ല ഒരു ആറുമാസത്തേക്ക് കൊള്ളാവുന്ന ഗുണ്ടകളെല്ലാം തന്നെ ബുക്ക്ഡ് ആണ്.. രണ്ടു മാസം കഴിഞ്ഞു ഒന്ന് കൂടി കോണ്ടാക്ട് ചെയ്യൂ..ശ്രമിക്കാം..
  വാണിയം കുളം ചന്തയിലെ പോത്ത് ലേലവുമായി ക്രിക്കറ്റ് താരങ്ങളെ താരതമ്യം ചെയ്ത്‌ പാവം പോത്തുകളെ നാണം കെടുത്തുന്നതിനോട് എനിക്ക് തീരെ യോജിപ്പില്ല. ഹീ ഹി.. :-)

  @faisu,
  പ്രശ്നം ആവാതിരിക്കാനും ഗുണ്ടകളെ സമീപിക്കാവുന്നതാണ്..
  ആവശ്യക്കാര്‍ക്ക് പ്രൊട്ടക്ഷന്‍ നല്‍കാന്‍ അവര്‍ റെഡി.. പക്ഷെ, കയ്യില്‍ ചിക്കിലി വേണം..

  @ജോണ്‍,
  വന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി..
  തന്ന ലിങ്കില്‍ പോയി വായിച്ചു..ഒരു നല്ല പോസ്റ്റ്..

  @nikukechery
  നന്ദി.. ഞങ്ങള്‍ ഗുണ്ടകള്‍ ചുമ്മാ ഒന്നിനും പ്രതികരിക്കാറില്ല..
  പ്രതികരിക്കനമെങ്കിലും ആരെങ്കിലും ക്വട്ടേഷന്‍ തരണം..
  അടുത്തുള്ള ക്വട്ടേഷന്‍ ഓഫീസുമായി ബന്ധപ്പെട്ടു അഡ്വാന്‍സ്‌ തുക നല്‍കൂ..ബാക്കി തുക പ്രതികരിച്ച ശേഷം മതി.

  @Kalavallabhan
  വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി..
  നിര്‍ദ്ദേശങ്ങള്‍ ഉടന്‍ തന്നെ അടുത്ത ക്വട്ടേഷന്‍ ബോര്‍ഡ് മീറ്റിംഗില്‍ അവതരിപ്പിക്കുന്നതാണ്.

  @അതുല്‍,
  അഭിപ്രായത്തിനു വളരെ നന്ദി..

  ReplyDelete
 12. അമ്മക്കൊരുമകനെ ലേലത്തില്‍ പങ്കെടുപ്പിക്കതിരുന്നതില്‍ വ്യക്തമായ രാഷ്ട്രീയ ദുരുദ്യേശം ഉണ്ട്

  ReplyDelete
 13. @ഭാനു..വളരെ നന്ദി..ഇനിയും വരണേ..

  @അജ്ഞാതാ,
  താങ്കള്‍ പറഞ്ഞത്‌ ശരിയാണ്...
  അമ്മയ്ക്കൊരുമകന്‍ സൂചിയെ ലേലത്തില്‍ പങ്കെടുപ്പിക്കാതിരുന്നതില്‍ ഗുണ്ടാപ്രേമികള്‍ തികച്ചു ദുഖിതര്‍ ആണ്. ഗുണ്ടാ ലേലത്തില്‍ വന്‍ ഗൂഡാലോചനയുടെ ഭാഗമായി കൃത്രിമം നടന്നിട്ടുണ്ടെന്നും ലേലം ക്യാന്‍സല്‍ ചെയ്യണം എന്നാവ്ശ്യപ്പെട്ടും സൂചിയുടെ ആള്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കേള്‍ക്കുന്നു.. എന്നാല്‍ ഇക്കാര്യം ഗുണ്ടകള്‍ ആരും സ്ഥിരീകരിച്ചിട്ടില്ല..

  ReplyDelete
 14. സമൂഹത്തില്‍ ഗുണ്ടകളെപ്പോലെ അവശത അനുഭവിക്കുന്ന ഒരു വിഭാഗം വേറെയില്ല.ആയിരക്കണക്കിനു സംഘടനകളുള്ള നമ്മുടെ കേരളിത്തില്‍ ഗുണ്ടകള്‍ക്കുവേണ്‍റ്റി എന്തു വാഴയ്ക്കയാണുള്ളതു.വല്ല വെട്ടോ കുത്തോ കിട്ടിക്കിടന്നാല്‍ ആരു നോക്കും.അതുകൊണ്ട് പ്രധാന ഗുണ്ടാനേതാക്കമ്മാരാരെങ്കിലും കൂടി ഒരു ഇന്‍ഷൂറന്‍സോ എല്‍ ഐ കി പോലെയൊ വല്ലതും ഉടനെ തുടങ്ങാന്‍ മുന്നിട്ടിറങ്ങണം.

  ദേ ഒള്ള കാര്യം പറഞ്ഞേക്കാം.സമൂഹത്തില്‍ മാന്യമ്മാരായി നടക്കുന്നവരെ അവഹേളിച്ചാലുണ്ടല്ലോ.പിച്ചാത്തികേറ്റിക്കളയും.ഒരു കൊട്ടേഷന്‍ കൊടുത്തേയ്ക്കട്ടെ.
  തകര്‍പ്പന്‍ ഹാസ്യമായിരുന്നു കേട്ടോ.അഭിനന്ദനങ്ങള്‍

  ReplyDelete
 15. ഇതു മിക്കവാറും കൊട്ടേഷന്‍കാര്‍ക്ക് പണിയാകും
  അടുത്ത് തന്നെ പേപ്പറില്‍ കാണാം കോട്ടേഷന്‍കാരെ കുറിച്ച്
  ബൂലോകത്ത് കഥയെഴുതിയ ബ്ലോഗറെ വര്‍ണ്ണാഭമായ കലാ-കായിക പരിപാടികള്‍ കൊണ്ട് വരവേറ്റുവെന്ന്...

  ReplyDelete
 16. ഇവിടെ കണ്ണൂരിൽ വന്നാൽ ഫ്രീ ആയി ഗുണ്ടകളെയും ഒപ്പം എക്സ്ട്രാ ഓരോ ബോംബും തരാം.

  ReplyDelete
 17. നല്ല പരിചയം പോലെ....ഹ ഹ ഹ

  ReplyDelete
 18. ഇപ്പോൽ തന്നെ നിലവിലുള്ള ഗുണ്ടാസംഘങ്ങളുടെ 51% ഷെയർ രാഷ്ട്രീയ പാർട്ടികൾ കൈവശമാക്കിയിട്ടുണ്ട്...

  48% ഷെയർ വൻകിട ബിസ്സിനസ്സ്‌ സ്ഥാപനങ്ങളും കൈവശം വെയ്ക്കുന്നു...

  പിന്നെ പൊതുജനത്തിൻ വേണ്ടി ഗുണ്ടാപണി നടത്തുന്നതിനായി 1% ഷെയറും നീക്കി വെച്ചിട്ടുണ്ട്...

  അവലംബം... കണ്ണൂർ എയർപ്പോർട്ട് ഓഹരിവിതരണം...

  ഒരു പഴയ പോസ്റ്റിൽ നിന്ന്‌... ലിങ്കും...

  http://georos.blogspot.com/2009/11/141.html

  "ശ്രികോവിലും 141 ഗുണ്ടകളും
  നിയമസഭയിലെ വാച്ച്‌ ആന്റ്‌ വാർഡിന്റെ ഓട്ടം കാണുമ്പോൾ പണ്ടെ എനിക്കു ഒരു സംശയമുണ്ട്‌, ഇതു നിയമസഭയോ അതൊ ഗുണ്ടാലയമോ. സ്വാമി വിവേകാനന്താ, അങ്ങു പറഞ്ഞതു കേരളം ഒരു ഭ്രാന്താലയം എന്നോ, കേരള നിയമസഭ ഒരു ഗുണ്ടാലയം എന്നോ, മറവി ഇത്തിരി കൂടുതലാണേ.... "

  ReplyDelete
 19. ഗുണ്ടകള്‍ കൊണ്ടൊരു കളി ആണല്ലോ, അയ്യോ നമ്മളില്ലേ, പോയി........

  ReplyDelete
 20. അല്ല ഗുണ്ടകള്‍ക്ക് റേറ്റ് കൂടി കൂടി വരുമ്പോള്‍ പലരുമീ മേഖലയിലേക്ക് ഇറങ്ങില്ലേ,

  ReplyDelete
 21. ങ്ഹേ..ഗുണ്ടകള്‍!!!
  വെറുതെ ഒന്ന് വന്നു നോക്കിയതാ..ഇത് ശെരിയാകില്ല..
  പോട്ടെ..

  ReplyDelete
 22. sangathy kalakki...... aashamsakal.................

  ReplyDelete
 23. ക്യാപില്ലാത്ത ഗുണ്ടകള്‍ക്ക് ലേല പരിധി വേണമായിരുന്നൂട്ടാ...

  ReplyDelete
 24. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

  http://www.youtube.com/watch?v=ncG0B4wIVL0

  ReplyDelete
 25. ങ്ഹാ...ഹാ...ഡേയ്..മുത്തൂ...ഗുണ്ടകളെ ലേലം ചെയ്തു പോസ്റ്റാക്കുന്നോ....ഹ്മ്ം...ഉം??അതും ചിരിപ്പിക്കുന്ന പോസ്റ്റ്....ഇനി ഇതാവര്‍ത്തിച്ചാല്‍ ....................... ... പോസ്റ്റുകള്‍ മുന്നറിയിപ്പില്ലാതെ പിഴുതെടുക്കുന്നതാണ്..ങ്ഹാ...പറഞ്ഞേക്കാം..


  ശ്രീ. ഗു. ഓം പ്രകാശ്

  ReplyDelete
 26. നല്ല സബ്ജെക്റ്റ് :)

  ReplyDelete
 27. daa...ninne ini jeevanode kanaan pattumennu thonnunnilla.nee paralokathu chennalum avideyum irikkapporuthiyundavilla.

  ReplyDelete
 28. അള്ളോ..ഹ..ഹ..ഹ..
  രസായി..
  ക്രിക്കറ്റുകാരെ ഇപ്പൊ ഇങ്ങനെയല്ലേ ലേലത്തിന് വെച്ചിരിക്കുന്നത്.
  അവതരണ രീതി നന്നായി.

  ReplyDelete
 29. എന്താ രസം. എഴുതുമ്പോള്‍ ഇങ്ങനെ എഴുതണം. കലക്കി.

  ReplyDelete
 30. ഒരുതരത്തിലല്ലങ്കിൽ മറ്റൊരു തരത്തിൽ നമ്മിൽ പലരും ലേലം വിളിയിലാണ്.
  ലേലം വിളിക്കാതെ ജീവിക്കാനാവാത്ത അവസ്ഥയിലാണ് ലോകം.
  എന്ന് “ഗുണ്ടക്കൽ ഫാമിലി”
  ഞാൻ ഈ ഗുണ്ടയോട് ചേർന്നു.

  ReplyDelete
 31. അയ്യോ....ലേലത്തിനൊന്നും ദെവൂട്ടി ഇല്ലാട്ടൊ....

  ദെവൂട്ടി ...ഓടി.....

  ReplyDelete
 32. @ശ്രീക്കുട്ടന്‍
  നര്‍മ്മത്തില്‍ ചാലിച്ച വിശദമായ അഭിപ്രായത്തിനു നന്ദി..

  @റിയാസ് ചേട്ടാ,
  മിക്കവാറും പണിയാകുന്ന ലക്ഷണമാണ്..
  ഇത് പോലെ എല്ലാ മാസവും ഗുണ്ടകളെ കുറിച്ച് ഒരു പോസ്റ്റ്‌ എന്നെക്കൊണ്ട് എഴുതിക്കണമെന്ന് ഗുണ്ടകള്‍ എല്ലാം ചേര്‍ന്ന് തീരുമാനിച്ചത്രേ.. ഇല്ലേല്‍ പണിയാകുന്ന ലക്ഷണമാണ്..

  @മിനി ടീച്ചറെ..
  ഗുണ്ടകള്‍ ഇവിടെ ആവോളമുണ്ട്..
  പിന്നെ, കുറെ ബോംബുകള്‍ സ്ഥിരമായി പാഴ്സലായി അയച്ചു തരികയാണെങ്കില്‍ ഒരു ബോംബു കട തുടങ്ങാമായിരുന്നു..

  @റാംജി
  നന്ദി.. പരിച്ചയമുണ്ടോന്നോ? നല്ല ചോദ്യായി..

  @പ്രിയ മനു,
  താങ്കള്‍ ഇവിടെ വന്നതിലും കമന്റു ഇട്ടതിലും ഞാന്‍ വളരെ സന്തുഷ്ടനാണ്..
  'ബ്രിജ് വിഹാരത്തിലെ' പുതിയ പോസ്റ്റിനായി കാത്തിരിക്കുന്നു..

  @കാക്കര
  വിശദമായ അഭിപ്രായത്തിനു ഒരുപാട് നന്ദി..

  @അനീസ,
  നന്ദി.. അതുകൊണ്ട് തന്നെ ആണല്ലോ, പലരും ഗുണ്ടാ പണിക്കു പോകുന്നത്.. അവരുടെ എണ്ണം കൂടുന്നു..

  @~ex-pravasini,
  ഒന്ന് നോക്കിയെന്നു കരുതി ഗുണ്ടകള്‍ പിടിച്ചു തിന്നുകയോന്നുമില്ല, ധൈര്യമായി ഇരുന്നോ..

  @ജയരാജ്,
  വന്നതിനു വളരെ നന്ദി..

  @ajmal
  വന്നതിനും വായിച്ചതിനും വളരെ നന്ദി..

  @മുക്കുവന്‍
  ആവശ്യം ന്യായമാണ്. ഇക്കാര്യം അടുത്ത ഗുണ്ടാ പോളിറ്റ് ബ്യൂറോ-യില്‍ വെക്കാം..

  @ഓം പ്രകാശ് ഫാന്‍
  എന്റമ്മോ ശിവ ശിവ.. പണ്ട് മമ്മൂട്ടിക്കും മോഹന്‍ലാലിനും മെസ്സിക്കും ഒക്കെയേ ഫാന്‍സ്‌ ഉണ്ടായിരുന്നുള്ളൂ.. ഇപ്പൊ.. കാലം പോയ ഒരു പോക്കേ

  ReplyDelete
 33. @സ്വപ്ന സഖി,
  അടിയന്‍..
  ഒരു തടവ് മന്നിച്ചിടുങ്കോ.. ഇനി ഇതാവര്തിക്കുന്നതല്ല..
  ഇനി സ്വപ്നത്തില്‍ പോലും ഞാന്‍ ഒരു ഗുണ്ടയും ലേലം ചെയ്യില്ല..


  @കണ്ണനുണ്ണി
  നന്ദി..

  @അനാമിക,
  പരലോകത്തും എന്നെ കേറ്റില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്..
  അതുകൊണ്ട് ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും, അലഞ്ഞു തിരിയുന്ന ഒരു പ്രേതമായി..
  എന്നെ കാണാന്‍ പറ്റിയില്ലേലും എനിക്ക് നിങ്ങളെ ഒക്കെ കാണാനും ബ്ലോഗ്‌ ഒക്കെ വായിക്കാനും പറ്റുമല്ലോ എന്നതാണ് ഇപ്പോള്‍ ഉള്ള ഏക ആശ്വാസം..

  @mayflowers
  വന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി..
  ഇന്ന് ക്രിക്കറ്റ് കാരെ ലേലത്തിനു വെച്ചു.. നാളെ....???

  @shukoor
  അഭിപ്രായം ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു..

  @sm sadique
  പറഞ്ഞത് വളരെ ശരിയാണ്..
  ഒരു രീതിയില്‍ വിവാഹം പോലും ഒരു ലേലം വിളി അല്ലേ..

  @റാണി പ്രിയ
  അയ്യോ പോവല്ലേ ദേവൂട്ടി....ലേലത്തിനു വന്നാല്‍ കടല മുട്ടായിയും കല്ല്‌ പെന്‍സിലും വാങ്ങി തരാട്ടോ...

  ReplyDelete
 34. ഹ ഹ ഹ, ലേലത്തിന്ന് ഞാന്‍ വൈകി :(

  എന്നാലും വിലനിലവാരം കാണാന്‍ ഒത്തല്ലോ.

  ലേലം നന്നായി ;)

  ReplyDelete
 35. സൂപര്‍ മാഷെ..ഐ പി എല്‍ നിട്ടു ഇങ്ങനെ തന്നെ കൊട്ടണം!
  ആദ്യമായി ആണ് വരുന്നത്..വീണ്ടും വരാം !

  ReplyDelete
 36. ആക്ഷേപഹാസ്യം രസിച്ചു..
  അപ്പോ കഥാകാരന്‍ ഇതിലേത് ഇരട്ടപ്പേരിലായിട്ട് വരും.;)

  ReplyDelete
 37. ആക്ഷേപം കലക്കി. ഏറ്റവും ആകര്‍ഷണീയം ആരും കൈ വക്കാത്ത ഈ സബ്ജക്റ്റ്‌ തന്നെയാണ്. ഇഷ്ട്ടപ്പെട്ടു കേട്ടോ...

  ReplyDelete
 38. മഹേഷ്‌ എന്ന് പേരുള്ള ഒരു 'പ്രശസ്ത' ഗുണ്ട ഉണ്ട്. ലവനെ ആരും ലേലം കൊള്ളാത്തത്തില്‍ പൈശാചികമായ രോഷം രേഖപ്പെടുത്തുന്നു.

  ReplyDelete
 39. ഈ ലേലത്തില്‍ മഹി പങ്കെടുത്തിരുന്നു എന്നൊരു വാര്‍ത്തയും കേട്ടു

  ReplyDelete

പ്രിയ വായനക്കാരാ, ദയവായി എന്റെ തെറ്റുകള്‍, കുറവുകള്‍ എന്നോട് പറയൂ... ഒരുപക്ഷെ ഞാന്‍ നന്നായേക്കാം..