Monday, September 26, 2011

അയാള്‍

റബ്ബറിലയില്‍ തീര്‍ത്ത കാറ്റാടിയും കറക്കി,റബ്ബര്‍ തോട്ടങ്ങളുടെ നടുവിലൂടെയുള്ള ഇടവഴിയിലൂടെ, വണ്ടിയോടുന്ന ശബ്ദവും പുറപ്പെടുവിച്ചു കുതിച്ച് പായവേ ആണ് അയാള്‍ മുന്നില്‍ വന്ന് പെട്ടത്.
സഡന്‍ ബ്രേയ്ക്കിട്ട പോലെ നിന്നു.
"നീ എത്രയിലേക്കാടാ ജയിച്ചത്‌ ?"
"ഏഴിലേക്ക്? "
"മിടുക്കന്‍...."
അത് കേട്ടപ്പോള്‍ തെല്ല് ഗമയോടെ ഞാന്‍ ഒന്ന് കൂടെ ഞെളിഞ്ഞു നിന്നു.
"നിനക്ക് ചീട്ട് കളിക്കാന്‍ അറിയാമോ ? "
അല്പം ജാള്യതയോടെ ഇല്ല എന്ന അര്‍ത്ഥത്തില്‍ ഞാന്‍ തല കുലുക്കി കാണിച്ചു. കൂട്ടുകാരൊക്കെ ചീട്ട് കളിക്കാറുണ്ട്. പക്ഷെ തന്നെ വീട്ടുകാര്‍ ഒന്നിനും വിടില്ല.
"എങ്കില്‍ ഞാന്‍ പഠിപ്പിച്ചു തരാം. ദാ"

അയാള്‍ ഏതാനും ചീട്ടെടുത്ത്‌ എന്റെ കയ്യില്‍ തന്നു. ആ ഓരോ ചീട്ടിലും സുന്ദരികളായ പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ ഉണ്ടായിരുന്നു. എന്റെ ശരീരത്തിലാകെയൊരു ചലനം സൃഷ്ടിക്കാന്‍ ആ ചിത്രങ്ങള്‍ക്ക് കഴിഞ്ഞു. അവയില്‍ നിന്നും കണ്ണുകളെടുക്കാന്‍ എന്ത് കൊണ്ടോ ഞാന്‍ മടിച്ചു. എന്റെ താല്പര്യം മനസിലാക്കിയതും അയാള്‍ പോക്കറ്റില്‍ നിന്നും ഒരു കുത്ത് ചീട്ടെടുത്ത്‌ കാണിച്ചു.

"ഇഷ്ടം പോലെയുണ്ട്. പക്ഷെ ഇവിടെ നിന്നു കണ്ടാല്‍ ശരിയാവില്ല. വാ"

എന്തോ ഒരു വികാരം അയാളോടൊപ്പം നടക്കുവാന്‍ എന്നെ പ്രേരിപ്പിച്ചു. റബ്ബര്‍ തോട്ടങ്ങള്‍ കഴിഞ്ഞാല്‍ പടവലവും വാഴയും ഒക്കെ കൃഷി ചെയ്യുന്ന പാടങ്ങളാണ്. പാടവരമ്പത്ത് കൂടെ നടന്ന് കൈത്തോടും കഴിഞ്ഞു ചെന്നാല്‍ ചാലുകുന്ന്‍ തുടങ്ങും. കുന്നെന്നല്ല തനി കാടെന്നു വേണമെങ്കില്‍ പറയാം; അത്രയ്ക്ക് വിജനവും പള്ളയും പടര്‍പ്പും വൃക്ഷലതാദികളും നിറഞ്ഞതാണ്‌.

മുത്തശ്ശി പറഞ്ഞ കഥകളില്‍ മറുതയും ചാത്തനും യക്ഷിയുമൊക്കെ വാഴുന്ന സ്ഥലമാണ് ചാലുകുന്ന്.
പണ്ടെങ്ങോ ചാലുകുന്നിന്റെ ഒരു ഭാഗത്ത്‌ നാടന്‍ പന്തുകളി ഉണ്ടായിരുന്നുവത്രേ. ചാത്തനേറ് സഹിക്കാതായപ്പോള്‍ ആള്‍ക്കാര്‍ കളിയുപേക്ഷിച്ചു. ഇപ്പോള്‍ യാതൊരു പേടിയുമില്ലാതെ അതേ കുന്നിലേക്ക് കയറുവാന്‍ എന്ത് വികാരമാണ് തന്നെ പ്രേരിപ്പിക്കുന്നത് എന്ന് ഞാന്‍ ചിന്തിക്കാതെയിരുന്നില്ല.

ചാലുകുന്നിന്റെ താഴ്വരകളിലൂടെ ഒഴുകി എത്തിയ കാറ്റിനു ഞാവല്‍ പഴത്തിന്റേയും പഴുത്ത കൊടംപുളിയുടെയും ആഞ്ഞിലിക്കാവളയുടെയും ഒക്കെ മണമുണ്ടായിരുന്നു.
വള്ളിപ്പടര്‍പ്പുകള്‍ക്കിടയിലൂടെ ഞങ്ങള്‍ നുഴഞ്ഞു കയറി. അത്ര പെട്ടന്നൊന്നും ആര്‍ക്കും കാണാനും കടന്നുവരാനും സാധിക്കാത്ത ഒരിടമെത്തിയപ്പോള്‍ അയാള്‍ ചീട്ടുകളെല്ലാം എടുത്തു എന്റെ കയ്യില്‍ തന്നു. ആ ചീട്ടുകളിലെ ഓരോ സുന്ദരിയും പറഞ്ഞറിയിക്കാനാവാത്ത ഒരുതരം മാനസികാവസ്ഥ എന്നില്‍ സൃഷ്ടിച്ചിരുന്നു.

"ഇതില്‍ ഏത് ചീട്ടാണ്‌ നിനക്ക് കൂടുതല്‍ ഇഷ്ടമായത് ?"
എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് അയാള്‍ ചോദിച്ചു. എന്തോ എനിക്ക് അയാളെ എതിര്‍ക്കുവാനോ തിരികെ എന്തെങ്കിലും പറയുവാനോ തോന്നിയില്ല. അന്ന് പിരിയുമ്പോള്‍ എന്റെ മേനിയ്ക്ക് അയാളുടെ വിയര്‍പ്പിന്റെയും ദിനേശ് ബീഡിയുടെയും മിശ്രണമായ ഒരുതരം ഗന്ധമാണുണ്ടായിരുന്നത്. ആദ്യമാദ്യം ആ ഗന്ധം എനിക്കരോചകമായി തോന്നിയിരുന്നെങ്കിലും അയാളുടെ കൈവശമുണ്ടായിരുന്ന സുന്ദരികളുടെ വര്‍ണ്ണ ചിത്രങ്ങളടങ്ങിയ കഥ പുസ്തകത്തിനും മറ്റുമായി ആ ഗന്ധം ഞാന്‍ അറിയാതെ ഇഷ്ടപ്പെട്ടു തുടങ്ങി.

പിന്നീട് പലപ്പോഴും ഞങ്ങള്‍ തമ്മില്‍ കണ്ടു മുട്ടി. ചിലപ്പോള്‍ ചാലുകുന്നില്‍ വെച്ച്. മറ്റു ചിലപ്പോള്‍ , രാത്രിയില്‍ കടയില്‍ നിന്നും വീട്ടിലേക്ക് സാധങ്ങള്‍ വാങ്ങി വരുമ്പോള്‍ ഇടവഴിയില്‍ അയാള്‍ കാത്തു നില്‍ക്കുമായിരുന്നു. മേടിച്ച സാധനങ്ങള്‍ എവിടേലും ഒരിടത്ത് വെച്ച്, ഇരുട്ടിനെ വകഞ്ഞു മാറ്റി, തട്ടുകളായി കിടക്കുന്ന റബ്ബര്‍ തോട്ടത്തിന്റെ ഏതെങ്കിലും ചെരുവിലേക്ക്‌ അല്‍പസമയം. തിരികെ വീട്ടിലെത്തുമ്പോള്‍ താമസിച്ചു പോയതിനു കാരണം പറയാന്‍ എന്തെങ്കിലും ഒക്കെ ന്യായങ്ങള്‍ മനസ്സില്‍ കരുതിയിട്ടുണ്ടാകും.

രാത്രികാലങ്ങളില്‍ കൂടുതല്‍ നേരം പുറത്തിറങ്ങാന്‍ അവസരം കിട്ടുക ഏറ്റുമാനൂര്‍ അമ്പലത്തിലെ ഉത്സവത്തിന്‌ മാത്രമാണ്. ഉത്സവ പരിപാടികള്‍ കാണുന്നതിനു പകരം അയാളോടൊപ്പം അലങ്കാര്‍ തീയറ്ററില്‍ മുതിര്ന്നവക്ക് വേണ്ടി മാത്രമുള്ള ചലച്ചിത്രത്തിന് സെക്കന്ഡ് ഷോയ്ക്കാണ് പോകുക. പടം കണ്ട ശേഷം ഇരുട്ടിന്റെ മറവിലേക്ക് മെല്ലെ ഊളിയിടും. കൂട്ടാക്കൂറ്റിരുട്ടില്‍ പോലും ഏറ്റുമാനൂരെയും പരിസരപ്രദേശങ്ങളിലേയും ഇടവഴികളിലൂടെ വിജനമായ പ്രദേശങ്ങളിലേക്ക് അയാള്‍ എന്നെ കൂട്ടിക്കൊണ്ടു പോയിരുന്നു. അയാള്‍ക്ക്‌ രാത്രിയില്‍ ആണോ കണ്ണ് കാണുക എന്ന് ഒരുവേള ഞാന്‍ സംശയിക്കുക പോലും ചെയ്തിട്ടുണ്ട്. എന്തായാലും, പ്രകൃതിയുടെ പച്ചപ്പില്‍ രാത്രി ഒരുക്കുന്ന ആ മണിയറകള്‍ ഒരു പ്രത്യേക സുഖമുള്ളവ തന്നെ ആയിരുന്നു.

പലപ്പോഴും അയാള്‍ അയല്‍വക്കത്തെ ചേച്ചിമാരെ കുറിച്ച് ഓരോന്ന് ചോദിക്കുകയും പൊടിപ്പും തൊങ്ങലും വെച്ച് അവരെ കുറിച്ച് പലതും പറയുകയും ചെയ്തിരുന്നു. തന്മൂലം അവരിലാരെ കാണുമ്പോഴും പലവിധ അനാവശ്യ ചിന്തകളും എന്റെ മനസ്സില്‍ കൂടണയുകയും അവ യഥേഷ്ടമായി സ്വൈര്യവിഹാരം നടത്തുകയും ചെയ്തിരുന്നു.

അങ്ങനെ വര്‍ഷങ്ങള്‍ രണ്ടു കഴിഞ്ഞു. ഒന്‍പതാം ക്ലാസ്സിലേക്ക് ജയിക്കുകയും മനസ്സില്‍ പ്രണയം നാംബെടുക്കുകയും പെണ്‍കുട്ടികളുടെ ശരീരശാസ്ത്രം മനസ്സില്‍ വല്ലാത്ത കൌതുകമുണര്‍ത്തുകയും ചെയ്തതോടെ ഞാന്‍ അയാളില്‍ നിന്നും അകന്നു. ദയനീയ ഭാവത്തോടെ അയാള്‍ കുറെ നാള്‍ ഇടവഴികളില്‍ കാത്തു നിന്നെങ്കിലും ഞാന്‍ വഴങ്ങിയില്ല.

അതിനിടയില്‍ എന്റെ കൂട്ടുകാരനായ രഘു അയാളുമായിട്ടുള്ള എന്റെ ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് പലരെയും അയാള്‍ ഇതേ രീതിയില്‍ വശീകരിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാനായത്. അന്ന് രഘുവിന്റെ അടുത്ത് എല്ലാം നിഷേധിച്ചുവെങ്കിലും പിന്നീട് അവന്റെ മുഖത്ത് നോക്കാന്‍ പോലും സാധിക്കാത്ത വിധം ഞാന്‍ അശക്തനായി തീര്‍ന്നു. കഴിവതും അവന്റെ കണ്‍മുന്നില്‍ ചെന്ന് പെടാതെ മാറി നടക്കുക മാത്രമേ പോംവഴിയുണ്ടായിരുന്നുള്ളൂ...

കൌമാരം യവ്വനത്തിന് വഴിമാറി കൊടുത്തപ്പോള്‍ എന്റെ ജന്മനാട്ടില്‍ നിന്നും ഞാന്‍ പറിച്ചു മാറ്റപ്പെട്ടു. പഠനവും പ്രണയത്തിനു നിറപ്പകിട്ടേറിയ കൊച്ചുകൊച്ചു കുസൃതിതരങ്ങളുമായി ജന്മനാട്ടില്‍ നിന്നും ഒരുപാടകലെ കലാലയ ജീവിതം. പഴയതെല്ലാം ഞാന്‍ മറന്നു കഴിഞ്ഞിരുന്നു. തരക്കേടില്ലാത്ത ഒരു ജോലി കൂടി കിട്ടിയതോടെ പുതിയ സുഹൃത്തായ മദ്യം എന്റെ സ്ഥിരം വിരുന്നുകാരനായി.

ഇടയ്ക്ക് കലങ്ങിയും ഇടയ്ക്ക് തെളിഞ്ഞും കാലം യഥേഷ്ടം തന്റെ ഒഴുക്ക് തുടര്‍ന്ന് കൊണ്ടേയിരുന്നു. തന്റെ പഴയ കൂട്ടുകാരനായ രഘു ആത്മഹത്യ ചെയ്ത വിവരം ഇടയ്ക്കെപ്പോഴോ ആരോ പറഞ്ഞറിഞ്ഞു. ആത്മഹത്യ ചെയ്യാന്‍ മാത്രം പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലത്രേ. കല്യാണാലോചനകള്‍ തകൃതിയായി നടന്നിരുന്ന സമയത്തായിരുന്നു അവനാ കടുംകൈ ചെയ്തു കളഞ്ഞത്. ചില പഴയ ഓര്‍മ്മകള്‍ എന്റെ മനസ്സിനെ അലോസരപ്പെടുത്തി. അവന്റെ ആത്മഹത്യയ്ക്ക് കാരണം തനിയ്ക്കൂഹിക്കാനാവുന്നതല്ലേ ഉള്ളൂ.. പതിയെ രഘുവും ഓര്‍മ്മകളിലേക്ക് വിടവാങ്ങി.

ഒരു സുപ്രഭാതത്തില്‍ പ്രണയിച്ച പെണ്‍കുട്ടിയോട് ക്ഷമ പറഞ്ഞ്, ഒരു പുതുപ്പണക്കാരന്റെ മകളെ താലികെട്ടി ഞാന്‍ ജീവിത സഖിയാക്കി. പക്ഷെ, കേവലം ദിവസങ്ങള്‍ കൊണ്ട് എരിഞ്ഞടങ്ങിയ മധുവിധുവിന്റെ കൗതുകം. പരാജയതിനുത്തരവാദി താനോ അവളോ ?

അസംതൃപ്തിയുടെ കാല്‍പ്പാടുകളുമായി അതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്ക്. എന്നിട്ടും നിരാശ മാത്രം.
തന്റെ ഭാര്യയോടും അഭിസാരികമാരോടും ബന്ധപ്പെടുന്നത് ശവത്തെ ഭോഗിക്കുന്നതിനു തുല്യമാണെന്ന് മനസിലാക്കിയപ്പോള്‍ അയാളുടെ ഓര്‍മ്മകള്‍ വീണ്ടും മനസ്സിലെത്തി. ഒരിക്കല്‍ അയാള്‍ നല്‍കിയ അനുഭൂതി പിന്നീടിതുവരെ മറ്റൊന്നില്‍ നിന്നും തനിക്കു ലഭിച്ചിട്ടില്ല എന്നത് ഒരു തിരിച്ചറിവായി ഇപ്പോള്‍ അനുഭവപ്പെടുന്നു.

ഓര്‍മ്മകളുടെ ചില്ല് കൂട്ടില്‍ നിന്നും ഏതാനും ചില ചിത്രങ്ങള്‍ കൂടി മനസ്സിലേക്ക് കടന്നു വന്നു. കോളേജില്‍ പഠിക്കുന്ന കാലം. പ്രോജക്റ്റ് വര്‍ക്കുമായി ബന്ധപ്പെട്ട് ഒരുപാട് വൈകിയ വിജനമായ ഒരു രാത്രിയില്‍ കോട്ടയം ചന്തയ്ക്കുള്ളിലൂടെയുള്ള എളുപ്പവഴിയിലൂടെ ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍ഡിലേക്ക് പോകുമ്പോള്‍ ഒരു കാഴ്ച കണ്ടിരുന്നു. പ്രകാശിച്ചു നില്‍ക്കുന്ന ഒരു തെരുവിളക്കിന്റെ ചുവട്ടില്‍ രണ്ടാണുങ്ങള്‍. അതില്‍ ഒരുവന്റെ തല അപരന്റെ അരക്കെട്ടില്‍. ആദ്യം അതൊരു ഞെട്ടലായിരുന്നു. പിന്നെ അല്പം മാറി ഇരുളിന്റെ മറവില്‍ നിന്ന്‌ സത്യത്തില്‍ ആ രംഗം അന്ന് താന്‍ ആസ്വദിച്ചിരുന്നില്ലേ? ഉവ്വ്...

ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇന്നയാള്‍ക്ക്‌ പലവിധം മാറ്റങ്ങളും സംഭവിച്ചിട്ടുണ്ടാവില്ലേ?
എങ്കിലും കാണണം. ആകാംഷയോടെ, പ്രത്യാശയോടെ യാത്രയ്ക്കൊരുങ്ങി. കാലങ്ങള്‍ക്ക് ശേഷം ജന്മനാട്ടിലേക്ക്... മാറ്റങ്ങളുടെ പെരുമഴയില്‍ മണ്ണെടുത്തും വീട് വെച്ചും ചാലുക്കുന്നില്ലാതായിരിക്കുന്നു. അയാളുമായി സംഗമിച്ചിട്ടുള്ള പല റബ്ബര്‍ തോട്ടങ്ങളും ഇന്ന് ഹൗസിംഗ് കോളനികളാണ്.

ഒടുവില്‍ അയാളുമായി കണ്ടുമുട്ടി. നര കയറി തുടങ്ങിയ മുടിയൊഴിച്ചാല്‍ മറ്റു മാറ്റങ്ങള്‍ ഒന്നും തന്നെ അയാളില്‍ കാണാനില്ല. നേരില്‍ കണ്ടപ്പോള്‍ അയാളുടെ കണ്ണിലെ തിളക്കവും വറ്റാത്ത ദാഹവും ഞാനറിഞ്ഞു.
സന്ധ്യയാകുന്നതു വരെ വെറുതെ കറങ്ങി നടന്നു. ഇരുളിന് കനം വെച്ചപ്പോള്‍ ഇനിയും അവശേഷിക്കുന്ന ഒരു റബ്ബര്‍ തോട്ടത്തിലെ ചെരുവുകളിലൊന്നില്‍ രാവിന്റെ മറപറ്റി ഞാന്‍ കാത്തിരുന്നു...
മനസ്സ് വല്ലാത്ത ഒരവസ്ഥയിലാണ്...
ശരീരമാകെ ത്രസിക്കുന്നുമുണ്ട്...
അതിലുപരി ആകാംക്ഷയുമുണ്ട്.....
സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു...
കാതോര്‍ത്തു ഞാനിരുന്നു...ഒടുവില്‍ കരിയിലകളില്‍ കാല്‍പ്പാടുകള്‍ പതിയുന്ന ശബ്ദം അടുത്തടുത്ത്‌ വരുന്നത് ഞാനറിഞ്ഞു...