Saturday, August 7, 2010

ബ്ലോഗ്ഗര്‍ക്ക് കിട്ടിയ വരം

പണ്ടൊരിക്കല്‍ ഒരിടത്ത് പരമു എന്നൊരു പാവം ബ്ലോഗ്ഗര്‍ ജീവിച്ചിരുന്നു. തന്റെ ബ്ലോഗിന് ഫോളോവേഴ്സ് ആരും ഇല്ലാതിരുന്നതിനാല്‍ പരമു വളരെ ദുഖിതനായിരുന്നു. ഒടുവില്‍ തപസ്സ് ചെയ്തു ദൈവത്തെ പ്രീതിപ്പെടുത്തി ഫോളോവേഴ്സിന്റെ എണ്ണം കൂട്ടുവാന്‍ ഒരു ദിവസം ബ്ലോഗ്ഗര്‍ പരമു തീരുമാനിച്ചു...

അങ്ങനെ പരമു തപസ്സു തുടങ്ങി.
അതികഠിനമായ തപസ്സിനൊടുവില്‍ ദൈവം പ്രത്യക്ഷപ്പെട്ടു.

"പരമൂ, നിനക്കെന്ത് വരമാണ് വേണ്ടത്?"
"ദൈവമേ, അങ്ങ് എന്റെ ബ്ലോഗിന് നൂറു ഫോളോവേഴ്സിനെ
തന്നനുഗ്രഹിച്ചാലും "
ദൈവം പരമുവിനെ അനുഗ്രഹിച്ചു.

തനിക്കു നൂറു ഫോളോവേഴ്സിനെ കിട്ടിയതറിഞ്ഞ പരമു വളരെ സന്തോഷവാനായി. എന്നാല്‍ കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പരമു വീണ്ടും ദുഖിതനായി. കാരണം, പരമുവിന് കിട്ടിയ ഫോളോവേഴ്സില്‍ ഒരു മലയാളി പോയിട്ട് ഒരിന്ത്യാക്കാരന്‍ പോലുമുണ്ടായിരുന്നില്ല. പത്താം ക്ലാസ്സില്‍ നല്ല അന്തസ്സായി തോറ്റ പരമുവാകട്ടെ ബ്ലോഗ്ഗെഴുതുന്നത് മലയാളത്തിലും.

പരമു വീണ്ടും തപസ്സു തുടങ്ങി.
ഘോര തപസ്സ്..
അവസാനം ദൈവം പ്രത്യക്ഷപ്പെട്ടു വരം ചോദിച്ചപ്പോള്‍ പരമു പറഞ്ഞു.

"ദൈവമേ, അവിടുന്ന് എനിക്ക് മലയാളികളായ നൂറു സുന്ദരന്മാരെയും സുന്ദരിമാരെയും ഫോളോവേഴ്സായി തന്നനുഗ്രഹിച്ചാലും."
"നിന്റെ ആഗ്രഹം പോലെ നടക്കട്ടെ" ദൈവം അനുഗ്രഹിച്ചു.

മലയാളികളായ നൂറു സുന്ദരികളെയും സുന്ദരന്മാരെയും ഫോളോവേഴ്സായി കിട്ടിയ പരമു സന്തോഷം കൊണ്ട് തുള്ളിച്ചാടി. എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ പരമു വീണ്ടും ദുഖിതനായി. കാരണം, കേരളത്തിലെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പഠിച്ചു വളര്‍ന്ന മലയാളം വായിക്കാനറിയാത്ത പുതു തലമുറയില്‍ പെട്ടവരായിരുന്നു പരമുവിന്റെ ഫോളോവേഴ്സിലെ എല്ലാവരും.

പരമു വീണ്ടും തപസ്സ് തുടങ്ങി.
കൊടുങ്കാറ്റും പേമാരിയും വകവെക്കാതെയുള്ള ഉഗ്ര തപസ്സ്.
ഒടുവില്‍ ദൈവം വീണ്ടും പ്രത്യക്ഷപ്പെട്ടു പറഞ്ഞു.

"മകനെ, നിനക്കെന്ത് വരമാണ് ഇത്തവണ വേണ്ടത്? പക്ഷെ ഒരു കാര്യം നീ ഓര്‍ക്കുക. ഇത് നിന്റെ അവസാനത്തെ ഊഴമാണ്. ഇനിയെത്ര തപസ്സനുഷ്ഠിച്ചാലും നാലാമതൊരു വരം നിനക്ക് ലഭിക്കുകയില്ല. "

അല്‍പനേരം നന്നായി ആലോചിച്ച ശേഷം പരമു ആവശ്യപ്പെട്ടു.

"മലയാളം നന്നായി എഴുതുവാനും വായിക്കുവാനും അറിയാവുന്ന കഥയും കവിതയും ഇഷ്ടപ്പെടുന്ന സുന്ദരികളും സുന്ദരന്മാരുമായ നൂറു യുവജനങ്ങളെ എനിക്ക് ഫോളോവേഴ്സായി തന്നാലും"
വരം കൊടുത്തു ദൈവം അപ്രത്യക്ഷനായി.

തന്റെ ഇഷ്ടപ്രകാരമുള്ള ഫോളോവേഴ്സിനെ കിട്ടിയ പരമു സന്തോഷത്താല്‍ മതി മറന്നു. എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ പരമു വീണ്ടും പഴയതിലും ദുഖിതനും നിരാശനുമായിത്തീര്‍ന്നു.കാരണം, പരമു ആവശ്യപ്പെട്ട പ്രകാരമുള്ള ഫോളോവേഴ്സിനെ ലഭിച്ചെങ്കിലും അവരാരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരോ ബ്ലോഗ്‌ വായിക്കുന്നവരോ ആയിരുന്നില്ല. അങ്ങനെ കിട്ടിയ വരങ്ങള്‍ കൊണ്ടൊന്നും ഒരു പ്രയോജനവും കിട്ടാതെ പരമു ബ്ലോഗെഴുത്ത് എന്നെന്നേക്കുമായി നിര്‍ത്തി.

ഗുണപാഠം : അര്‍ഹതയില്ലാതെ സ്വന്തമാക്കുന്ന നേട്ടങ്ങള്‍ കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുകയില്ല - ബ്ലോഗ്ഗര്‍ പരമു.

38 comments:

 1. ..
  ഹ ഹ ഹ, പക്ഷെ പരമു ഒന്നുകൂടി മനസ്സിലാക്കണം, അത് പക്ഷെ ഞാന്‍ പറയൂല്ലാ‍ാ‍ാ‍ാ‍ാ‍ാ.. ;)
  അഭിനവകഥയും ഗുണപാഠവും അസ്സലായി
  ..

  ReplyDelete
 2. ..
  ഇതാരാ ഒരു തമിഴന്‍????
  മലയാളം വായിക്കാനറിയാം ല്ലെ, ഹിഹിഹിഹി..
  അതോണ്ട് പരമൂന് ഒരു കമന്റ് കിട്ടീല്ലൊ, ഫാഗ്യം..
  ..

  ReplyDelete
 3. 19ഇപ്പോളായി

  ReplyDelete
 4. ഗുണപാഠo അസ്സലായി...

  ReplyDelete
 5. പരമൂ, കണ്ണ് തുറപ്പിച്ചതിനു നന്ദി.
  സാധൂ ബിഡി വലി നിര്‍ത്തി, നാരായനെട്ടന്റെ കള്ള് ഷാപ്പില്‍ പോക്ക് നിര്‍ത്തി, എന്തിനധികം മനസ്സ് ചാഞ്ചാടാതിരിക്കാന്‍ ഫോറം വരെ ഉപേക്ഷിച്ചു. തപസ്സനുഷ്ടികാന്‍ വ്രതമെടുത്ത് വരികയായിരുന്നു.. 5 .50 പൈസ തന്നില്ലേലും സൂപ്പര്‍ ഉപദേശമല്ലേ.. ഇനിയിപ്പോ നല്ല എഴുത്ത് തന്നെ ശരണം... 5 .50 വേണ്ട എന്ന് പറയുന്നില്ലാ.. തത്തമ്മയ്ക്ക് പണി കൊടുത്തുല്ലേ? അത് കലക്കി..
  ഹാപ്പി ബാച്ചിലേര്‍സ്
  ജയ്‌ ഹിന്ദ്‌

  ReplyDelete
 6. എനിക്കതന്ഗഡ് ഇഷ്ടപ്പെട്ടു ട്ടോ :)

  ReplyDelete
 7. ഫോലോവേഴ്സില്‍ തന്നെയാണല്ലോ പിടി. ഇനിയും പിടി വിട്ടിട്ടില്ലെന്നു തോന്നുന്നു.
  പാവം പരമു അല്ലെ...

  ReplyDelete
 8. ഹയ്യ്! പരമൂന്റെ കഥ കൊള്ളാല്ലോ. ഭേഷായിരിക്കണൂ.

  ReplyDelete
 9. ന്നാലും ,,,,ന്റെ ..പരമൂ ..

  ReplyDelete
 10. അത്തെനിക്കിഷ്ടായി .... :)

  ReplyDelete
 11. ഹ ഹ ഹ ...കൊള്ളാം ബ്ലോഗ്ഗര്‍ പരമുവിന്റെ കഥ !

  ReplyDelete
 12. ഹി..ഹി ,സമ്മതിച്ചു സുഹൃത്തെ

  ReplyDelete
 13. ഹ ഹ ഹ... അത് കലക്കി .......പാവം പരമു ബ്ലോഗര്‍....

  ReplyDelete
 14. ഹലോ തമിഴ് പ്രിയന്‍,

  ആദ്യ കമന്റിനു ഒരുപാട് നന്ദി.. എനിക്കും തമിഴ് വായിക്കാനറയാമെന്നു (ബസിന്റെ ബോര്‍ഡ്) മനസ്സിലായല്ലോ അല്ലെ..:-) ഇവിടെ എങ്ങനെ എത്തി ? രസകരമായിരിക്കുന്നുവല്ലോ? എന്റെ പ്രശസ്തി തമിഴരുടെ ഇടയിലേക്കും വ്യാപിച്ചുവെന്നോ? ഹോ എനിക്കങ്ങു വിശ്വസിക്കാന്‍ പറ്റണില്ലാ.. :-)
  ഞാന്‍ കീ ജയ്...:-)

  രവി നന്ദി..!

  നന്ദി വൃതാസുരന്‍..!!

  ശ്രീനാഥന്‍ മാഷേ നന്ദി...!!

  Haina, thank you very much..!

  Jishad, നന്ദി..!!

  ഹാപ്പി ബാച്ചിലേര്‍സ്, സാധൂ ബിഡി ഇപ്പോഴും കിട്ടാനുണ്ടോ സഖാവേ..?
  നന്ദി...
  ജയ്‌ ഹിന്ദ്‌

  കണ്ണനുണ്ണി, ഒരുപാട് നന്ദി..!!

  റാംജി,
  ഫോളോവേഴ്സില്‍ തന്നെയാണ് പിടി.. കൊണ്ടേ പോകൂ..ചുരുങ്ങിയ പക്ഷം രണ്ടു തല്ലെങ്കിലും..:-) നന്ദി..

  ReplyDelete
 15. ചാക്യാര്‍,
  ഭേഷായി എന്നറിഞ്ഞതില്‍ നോമും സന്തോഷിക്കുന്നു.
  വീണ്ടും വരണേ.!!

  സീ. പി., നന്ദി...!!

  ഭൂതത്താന്‍, വന്നതില്‍ സന്തോഷം..!! (കോമാ ഇല്ലാതെ വായിക്കല്ലേ)

  രസികനും രസായി.. നന്ദി.

  നൗഷാദ്, നന്ദി വീണ്ടും വരിക..!

  എറക്കാടന്‍, ഉപകാരം ഇനിയും വരുമല്ലോ..

  ഹംസക്കാ നന്ദി..
  ഇപ്പോള്‍ പരമു പറയുന്നു.. പരമു തിരിച്ചു വരുമെന്ന്...ഒരിക്കല്‍..നിര്‍ത്തിയിടത്ത് നിന്നും വീണ്ടും തുടങ്ങാന്‍...
  പോസ്റ്റിട്ട് പോസ്റ്റിട്ട് കമന്റു വാരാന്‍ അവന്‍ വരുന്നു..
  Paramu returns...!!!!

  ReplyDelete
 16. കലക്കി മച്ചാ കലക്കി.
  പോസ്റ്റ്‌ മാത്രല്ല ആദ്യ കമന്റെഴുതിയ ആളും അയാള്‍ക്കുള്ള മറുപടിയും കലക്കി. അദ്ധേഹത്തിന്റെ പ്രൊഫൈലില്‍ ഇഷ്ട്ട സിനിമകള്‍ മലയാളം.., ഫോളോ ചെയ്യുന്ന ബ്ലോഗുകള്‍ തമിള്‍..,
  ദൈവമേ, ഇയാളുടെ പ്രശസ്തി അതിരു കടക്കുന്നു..!

  ReplyDelete
 17. "സാധുക്കള്‍ വലിക്കുന്ന ബീഡിയേതോ അത് സാധൂ ബീഡി ബഹുവ്രീഹി സമാസം"
  ഇതാണ് ഉദ്ദേശിച്ചത് മഹേഷ്‌ ജി. ബഹുവ്രീഹി തന്നെയല്ലേ അത്??

  ReplyDelete
 18. കൊള്ളാം നന്നായി എയുതി ..
  വീണ്ടും വരാം ...!!

  ReplyDelete
 19. ഇത്രയെങ്കിലും ഫോളോവേര്‍ഴ്സിനെ കിട്ടിയല്ലോ ഭാഗ്യവാന്‍

  എന്തായാലും പരമു ആളു കൊള്ളാം

  ReplyDelete
 20. ആരോ മാനനഷ്ടത്തിനു കേസുകൊടുക്കാൻ പോകുന്നെനു കേട്ടു.
  നായകന്റെ പേരിലുള്ള ആരോ ആണെന്നാ കേട്ടത്.
  സൂക്ഷിക്കുക.

  ReplyDelete
 21. പ്രിയ കണ്ണൂരാന്‍,
  വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബൂലോകം കീഴടക്കിയ ഒരു യുവ ബ്ലോഗ്ഗര്‍ ആണ് താങ്കള്‍ എന്ന് കേട്ടിട്ടുണ്ട്.. അഭിനന്ദനങ്ങള്‍..
  ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒത്തിരി നന്ദി..


  ഹാപ്പി ബാച്ചിലേര്‍സ്,
  "സാധുക്കള്‍ ആദ്യം സാധു ബീഡി വലിക്കും..
  പിന്നെ ബീഡിയില്ലാതെ തന്നെ വലിക്കും..
  വലിച്ചു കൊണ്ടേയിരിക്കും.."
  ഹിന്ദി അറിയാന്‍ വയ്യാത്തത് കൊണ്ട് "ബഹുവ്രീഹി"-യുടെ അര്‍ത്ഥം എനിക്കറിയില്ല. എന്നോട് മന്നിച്ചിടുങ്കോ!!

  പ്രിയ നവാസ്,
  ഒരുപാട് നന്ദി.. മറക്കല്ലേ.. വീണ്ടും വരണേ..!!

  പ്രിയ മോഹനം,
  പാവം ഫോളോവേഴ്സ്.. അല്ലാതെന്തു പറയാന്‍..?
  എന്തായാലും നന്ദി..


  പ്രിയ കലാവല്ലഭന്‍,
  എന്റമ്മോ മാനനഷ്ട കേസോ?
  വിട്ടുപോയ മുന്നറിയിപ്പ്..
  " ഈ കഥയ്ക്കോ ഇതിലെ കഥാപാത്രങ്ങള്‍ക്കോ ജീവിച്ചിരിക്കുന്നവരുമായോ ഇനി ജീവിക്കാനിരിക്കുന്നവരുമായോ മരിക്കാനിരിക്കുന്നവരുമായോ യാതൊരു ബന്ധവുമില്ല...ബന്ധമുണ്ടാക്കാന്‍ ശ്രെമിക്കുന്നവര്‍ ബ്ലോഗ്‌.പീ. സി (B.P.C) 118 വകുപ്പ് പ്രകാരം മരിക്കും വരെ കമന്റിടാന്‍ ശിക്ഷാര്‍ഹരാണ്.."
  കലാവല്ലഭാ ഓര്‍മ്മിപ്പിച്ചതിനു 102 നന്ദി..

  ReplyDelete
 22. Kadha cheruthengilum, valarey nannayittundu ketto!.
  Arun

  ReplyDelete
 23. തത്തമ്മ പെണ്ണേ,
  വരാന്‍ വൈകിയതെന്തേ...?
  പിണക്കമാണോ?
  പിണങ്ങല്ലേ...:-)

  Arun,
  നന്ദി..

  ReplyDelete
 24. ആദ്യമായാണ് ഈ വഴി. പ്രൊഫൈലിൽ ഫോട്ടോ കണ്ടപ്പോൾ തന്നെ എനിക്ക് സംശയമുണ്ടായിരുന്നു; ആൾ മജീഷ്യനോ ഹിപ്നോട്ടിസ്റ്റോ ആയിരിക്കുമെന്ന്. അല്ലെങ്കിൽ പിന്നെങ്ങനെയാണ് എന്റെ മനസ്സിലിരിപ്പും അവസ്ഥയും പെട്ടന്നു പിടികിട്ടിയത്? പൊട്ടിച്ചിരിയോടെ അഭിനന്ദനങ്ങൾ!!!

  ReplyDelete
 25. മഹാ ...വിജയം !
  കൊള്ളാമല്ലോ ഈ എപ്പിസോഡ്
  കലക്കീൻണ്ട്...കേട്ടൊ മഹേഷ്.

  ReplyDelete
 26. ഒരുപാടിഷ്ടമായി ബ്ലോഗര്‍ പരമുവിനെ...ശരിയാണ് ഫോല്ലോവേര്സ് ഉണ്ടായിട്ടു കാര്യമില്ല വായിക്കാനും കമന്റ്‌ ഇടാന്‍ ആളുവേണ്ടേ....!!!!!!!

  ReplyDelete
 27. ബ്ലോഗ്ഗര്‍ പരമു.. :)

  ReplyDelete
 28. ബ്ലോഗ്ഗര്‍ പരമു... എന്നെ പോലുള്ള ബ്ലോഗ്ഗെര്‍മാരുടെ നെതാവാണ്

  ReplyDelete
 29. പാവം പരമു..

  കീ പൂയ്

  ReplyDelete

പ്രിയ വായനക്കാരാ, ദയവായി എന്റെ തെറ്റുകള്‍, കുറവുകള്‍ എന്നോട് പറയൂ... ഒരുപക്ഷെ ഞാന്‍ നന്നായേക്കാം..