Monday, October 31, 2011

വിവാദ ബ്ലോഗ്ഗര്‍ അവാര്‍ഡ് 2011

ഈ വര്‍ഷത്തെ 'വിവാദ ബ്ലോഗ്ഗര്‍' അവാര്‍ഡിന് ഇലച്ചാര്‍ത്തുകള്‍ ബ്ലോഗിന്റെ ഉടമ ശ്രീ മഹേഷ്‌ വിജയന്‍ അര്‍ഹനായി. വിവാദങ്ങള്‍ ഉണ്ടാക്കുന്നതിലും അവയെ വളര്‍ത്തുന്നതിലും അദ്ദേഹം നല്‍കിയ വിലക്കപ്പെട്ട സംഭാവനകളെ മാനിച്ചാണ് അവാര്‍ഡു നല്‍കിയിരിക്കുന്നത്. നൂറ്റി അമ്പതു രൂപയും പ്രശസ്തി പലകയും അടങ്ങുന്നതാണ് അവാര്‍ഡ്.

ഓണ്‍ലൈന്‍ ആയി നടത്തിയ വോട്ടെടുപ്പില്‍ ശ്രീ മഹേഷിനു അനുകൂലമായി പതിനാലായിരത്തോളം വോട്ടുകളും വായനക്കാര്‍ തെറി പറഞ്ഞു കൊണ്ടുള്ള പന്തീരായിരം ഈ-മെയിലുകളും മൂവായിരം എസ്.എം .എസ്-കളും ലഭിക്കുകയുണ്ടായി. ആയിരക്കണക്കിന് ആളുകള്‍ ഇദ്ദേഹത്തെ ഫെയ്സ്ബുക്കിലും ഓര്‍ക്കുട്ടിലും ബ്ലോക്ക്‌ ചെയ്തു. വിവാദം ഉണ്ടാക്കും എന്ന കാരണത്താല്‍ പുതിയ പോസ്റ്റ്‌ ഇട്ടു എന്നറിയിച്ചു കൊണ്ടുള്ള ഈ-മെയിലോ ന്യൂസ് ലെറ്ററോ ആരും ഇദ്ദേഹത്തിന് അയക്കാറില്ല എന്നതും ശ്രദ്ധേയമാണ്.

ഈ നേട്ടങ്ങളോടെ ഇത്തവണത്തെ 'തല്ലിപ്പൊളി' ബ്ലോഗ്‌ അവാര്‍ഡിനായി ഉള്ള പോരാട്ടത്തില്‍ നിലവിലുള്ള ജേതാക്കളായ നൗഷാദ്അകമ്പാടത്തിന്റെ എന്റെ വര ബ്ലോഗ്ഗിന് ഇലച്ചാര്‍ത്തുകള്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അവാര്‍ഡ് ജേതാവ് മഹേഷ്‌ വിജയന്‍ ബൂലോകത്തെ പോസ്റ്റുകള്‍ക്ക് ഇടുന്ന കമന്റുകളെ കുറിച്ച് ബ്ലോഗ്ഗര്‍ ഋതുസഞ്ജന പറഞ്ഞ അഭിപ്രായം ശ്രദ്ധേയമാണ്.
"ഇതൊരു കവിതയാണോ? കവിതയെങ്കില്‍ ഇതില്‍ വൃത്തം ഉണ്ടോ? ഒരു ചതുരമോ ത്രികോണമോ എങ്കിലും ഉണ്ടോ? ഇനി അതൊക്കെ ഉണ്ടെന്നു തന്നെ വെക്കുക. ഈ കവിത ആര്‍ക്കു വേണ്ടിയാണ് എഴുതിയിട്ടുള്ളത് ? ബൂര്‍ഷ്വാ മുതലാളിമാര്‍ക്കും അധികാര ദല്ലാള് മാര്‍ക്കും വേണ്ടിയല്ലേ ഇതെഴുതപ്പെട്ടിരിക്കുന്നത്? "

വിധി പ്രഖ്യാപനത്തില്‍ ഋതുസഞ്ജനയുടെ ഈ അഭിപ്രായം വളരെ നിര്‍ണ്ണായകമായതായി അറിയുന്നു. അത് പോലെ തന്നെ നാലാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടി മായാവിയേയും കുട്ടൂസനേയും കുറിച്ച് എഴുതിയ ഒരു കൊച്ചു കവിതയ്ക്ക് മഹേഷ്‌ വിജയന്‍ രേഖപ്പെടുത്തിയ അഭിപ്രായവും ജഡ്ജസിന്റെ മുന്‍പാകെ വന്നു.
"ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ലാറ്റിനമേരിക്കയില്‍ പ്രത്യേകിച്ച് ബ്രസീലില്‍ എഴുത്തുകാര്‍ സ്വീകരിച്ചു പോന്നിട്ടുള്ള ഒരു പ്രത്യേകതരം ശൈലി ആണ് ഈ കവിതയില്‍ അവലംബിച്ചിട്ടുള്ളത്. ഇത് കൊണ്ട് കവി എന്താണ് ഉദ്ദേശിക്കുന്നത്? "

അവാര്‍ഡിന് അര്‍ഹനായ ശേഷം ഞങ്ങളുടെ പ്രത്യേക ലേഖകനുമായി ശ്രീ മഹേഷ്‌ വിജയന്‍ നടത്തിയ ടെലിഫോണിക് അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍:

ചോദ്യം: അവാര്‍ഡ് ലഭിച്ചതില്‍ എന്ത് തോന്നുന്നു ?
ഉത്തരം: ദേഹമാസകലം കുളിര് കോരുന്ന പോലെ തോന്നുന്നു...

ചോ: എങ്ങനെയാണ് താങ്കള്‍ ബ്ലോഗില്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നത്‌ ?
ഉ: വിമര്‍ശിക്കുമ്പോള്‍ ആണ് വിവാദങ്ങള് പൊട്ടിമുളയ്ക്കുന്നത് വിമര്‍ശനവും വിവാദവും പുട്ടും കടലയും പോലെയാണ്.

ചോ: നല്ലൊരു വിവാദം ഉണ്ടാക്കാന്‍ എന്തൊക്കെ കഴിവുകളാണ് അഥവാ ചേരുവകളാണ് വേണ്ടത്?
ഉ: വിവാദം ഒരു കലയാണ്‌. കുരുട്ടു ബുദ്ധിയും കുടില ചിന്തകളും മുഖം നോക്കാതെ എവിടെയും എന്തും പച്ചയ്ക്ക് വിളിച്ചു പറയാന്‍ ഉള്ള കഴിവും ഒരു വിവാദ കലാകാരന് ആവശ്യം വേണ്ട ഗുണങ്ങളാണ്.

ചോ: വിവാദങ്ങള്‍ ഇല്ലാത്ത ഒരു ദിവസത്തെ കുറിച്ച്..?
ഉ: മുളകുപൊടി ഇട്ട്‌ വെച്ച അമ്പലപ്പുഴ പാല്‍പായസം പോലെയാണത്....

ചോ: ഈ അടുത്ത കാലത്ത് നടന്ന ചില പ്രധാനപ്പെട്ട വിവാദങ്ങളില്‍ നിന്നും താങ്കള്‍ വിട്ടു നിന്നിരുന്നു എന്ന് കേട്ടിരുന്നു.എന്തെങ്കിലും കാരണം ഉണ്ടോ?
ഉ: നവാഗത വിവാദ പ്രതിഭകള്‍ക്ക് അവസരം ഒരുക്കുന്നതിലും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് അങ്ങനെ ചെയ്തത്.

ചോ: താങ്കള്‍ സ്ത്രീകളുടെ ബ്ലോഗ്ഗിലാണ് കൂടുതലായും കമന്റുകള്‍ ഇടുന്നത് എന്നൊരു ആരോപണം ഉണ്ടല്ലോ ?
ഉ: അതൊരു ആരോപണം അല്ല; സത്യമാണ്. സ്ത്രീകളുടെ ബ്ലോഗ്ഗില്‍ വിവാദം ഉണ്ടാക്കുക എന്നത് പൊതുവേ എളുപ്പമായതിനാല്‍ ആണ് അങ്ങനെ ചെയ്യുന്നത്. ഏറ്റ് പിടിക്കാന്‍ ഫാന്സുകാരും ധാരാളം ഉണ്ടാകും. എന്നാല്‍ മിക്കവാറും ആണുങ്ങള്‍, തങ്ങളുടെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന അഭിപ്രായങ്ങളെ പക്വതയോടെയാണ് കാണുന്നത്.

ചോ: ഇപ്പോഴത്തെ ബ്ലോഗിങ്ങിനെ കുറിച്ച്?
ഉ: പോസ്റ്റെന്താണേലും കമന്റു നന്നായാല്‍ മതി...

ചോ: ഏറ്റവും ഒടുവില്‍ താങ്കള്‍ ഉണ്ടാക്കിയ വിവാദം എന്താണ്?
ഉ: അനുപമ മേനോന്റെ 'അനുവിന്റെ സ്വപങ്ങളും അനുഭവങ്ങളും' എന്ന ബ്ലോഗില്‍ ആണത്.

ചോ: എന്തായിരുന്നു അനുപമയുടെ പ്രതികരണം ?
ഉ: എന്നെ ഉദ്ദേശിച്ച് ഒരു അനോണി ബ്ലോഗ്ഗര്‍ക്ക് അനുപമ നല്‍കിയ മറുപടിയില്‍ നിന്നും നമുക്കത് മനസിലാക്കാവുന്നതാണ്.
"പ്രിയപ്പെട്ട കണ്ണന്‍,
സുഹൃത്തിന്റെ വിലയേറിയ അഭിപ്രായം വായിച്ചു സന്തോഷിക്കുന്നു.
ബഹുജനം പലവിധം അല്ലെ?ഒരാളുടെ സംസ്കാരം അയാളുടെ വാക്കുകള്‍ പ്രകടമാക്കുന്നു. സഭ്യതയും സംസകാരവും മാന്യതയും ഇനിയും വാങ്ങാന്‍ കിട്ടില്ല എന്നതാണ് സങ്കടം! :)
ഈ ബ്ലോഗിന്റെ പേര് അനുവിന്റെ സ്വപ്നങ്ങളും അനുഭവങ്ങളും എന്നാണ്. അതാണ് പങ്കു വെക്കുന്നതും.വായനക്കാരെ ഒരു പാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഇത്രയും തിരക്ക് പിടിച്ച ജീവിതത്തില്‍ വ്യക്തിപരമായി മറുപടി എഴുതുന്നത്‌.
നേരിന്റെയും നന്മയുടെയും ശബ്ദം കേള്‍പ്പിച്ചതിന്,പ്രിയപ്പെട്ട സുഹൃത്തേ, ഒരു പാട് നന്ദി! അവഗണിക്കേണ്ടത്,അവഗണിക്കുക..!അസൂയക്ക്‌ ഇനിയും മരുന്നു കണ്ടു പിടിച്ചിട്ടില്ല.:)
സസ്നേഹം,
അനു"
ലിങ്ക്: ദാ ഇവിടെ

ചോ: താങ്കളെ സംസ്കാരമില്ലാത്തവന്‍ സഭ്യതയില്ലാത്തവന്‍ എന്നൊക്കെ വിളിക്കുമ്പോള്‍ ഒന്നും തോന്നാറില്ലേ?
ഉ: തീര്‍ച്ചയായും സന്തോഷം തോന്നാറുണ്ട്. വിവാദം വിജയിച്ചു എന്നാണു ഇത്തരം അഭിപ്രായ പ്രകടനങ്ങളില്‍ നിന്നും നാം മനസിലാക്കേണ്ടത്. ഓരോ ചീത്തവിളിയും ഒരു വിവാദ കലാകാരന്റെ നെറ്റിയിലെ പൊന്‍തൂവലുകളാണ്.

ചോ: മാന്യമായ രീതിയില്‍ വിമര്‍ശിക്കുന്നവരോട് ഇത്തരത്തില്‍ പ്രതികരിക്കുന്നത് ഒരു ശരിയായ പ്രവണത ആണോ?
ഉ: തന്റെ പോസ്റ്റിനെയും എഴുത്തിനെയും വിമര്‍ശിക്കുന്നതും സ്ത്രീപീഡനത്തെയും ഒരേ കണ്ണുകള്‍ കൊണ്ടാണ് ചില സ്ത്രീകള്‍ കാണുന്നത്. വനിതാ ബ്ലോഗ്ഗര്‍മാരെ വിമര്‍ശിച്ചു കമന്റിടുന്നതും സ്ത്രീപീഡനത്തിന്റെ പരിധിയില്‍ പെടുത്തുന്ന ഒരു കാലം താമസിയാതെ തന്നെ വന്നേക്കും.

ചോ: ബ്ലോഗിങ്ങിന്റെ ശാപം?
ഉ: ഒരു ബ്ലോഗും രണ്ടു പോസ്റ്റും നാല് കമന്റും ആയാല്‍ താന്‍ വലിയ എഴുത്തുകാരനും(കാരിയും) വിമര്‍ശനത്തിന് അതീതനും (തീത) ആണ് എന്ന ചിന്താഗതിയാണ് ബ്ലോഗിങ്ങിന്റെ ശാപം. അതേ സമയം വിമര്‍ശനങ്ങളെ ഹൃദയത്തോട് ചേര്‍ന്ന് സ്വീകരിക്കുന്ന, എഴുത്തുകാരാകാന്‍ എല്ലാവിധ യോഗ്യതകളും ഉള്ള ബ്ലോഗ്ഗര്മാരെയും നമുക്കിവിടെ തന്നെ കാണാം.

ചോ: താങ്കള്‍ സര്‍വ്വഗുണ സമ്പന്നനായ ഒരു ബ്ലോഗ്ഗര്‍ ആണെന്നാണോ പറഞ്ഞു വരുന്നത് ?
ഉ: ഞാന്‍ ഒരു തെമ്മാടിയും താന്തോന്നിയും പ്രത്യേകിച്ച് നല്ല ശീലങ്ങള്‍ ഒന്നുമില്ലാത്തവനും ആണെന്ന് എന്റെ ബ്ലോഗ്‌ പ്രൊഫൈലില്‍ തന്നെ പറയുന്നുണ്ട്.

ചോ: കമന്റു ലോബി എന്ന് കേള്‍ക്കുന്നു. എന്താണതെന്ന് വിശദീകരിക്കാമോ?
ഉ: കമന്റുകളിലൂടെ ബാര്‍ട്ടര്‍ സമ്പ്രദായം പുനരുദ്ധീകരിക്കുക എന്ന ചിന്താഗതിയോടെ പ്രവര്‍ത്തിക്കുന്ന പരസ്പര സഹായ സഹകരണ സംഘങ്ങള്‍ ആണിത്. പല ബ്ലോഗ്ഗര്‍മാറും തങ്ങളുടേതായ ഒരു കമന്റ് ലോബി സൃഷ്ടിച്ചെടുക്കാറുണ്ട്.

ചോ: അവസാനമായി ഒരു ചോദ്യം കൂടി. ബഹുമാന്യരായ ബൂലോകത്തെ വായനക്കാരോട്, കൂട്ടുകാരോട് എന്തെങ്കിലും പറയുവാനുണ്ടോ?
ഉ: ബൂലോകത്ത് പെരുകിപ്പെരുകി വരുന്ന ബ്ലോഗുകളുടെ ആധീക്യം മൂലം വിവാദം ഉണ്ടാകുന്ന പല ബ്ലോഗുകളും എന്റെ ശ്രദ്ധയില്‍ പെടാതെ പോകുന്നു. ഏതെങ്കിലും വിവാദം ആരുടെയെങ്കിലും കണ്ണില്‍ പെട്ടാല്‍ എത്രയും പെട്ടന്ന് എന്റെ ഈ-മെയിലിലോ മൊബൈല്‍ നമ്പറിലോ അറിയിച്ച് നല്ല ഒരു വിവാദ ഭാവി എനിക്ക് ലഭിക്കാന്‍ സഹായിക്കണേ എന്ന് മാത്രമാണ് ബൂലോകത്തെ എന്റെ പ്രിയപ്പെട്ടവരോട് എനിക്ക് പറയാന്‍ ഉള്ളത്...

(അവാര്‍ഡ് ദാനം ആന്ഡമാന്‍ നിക്കോബര്‍ ദ്വീപുകളില്‍ വെച്ച് നടക്കുന്ന അടുത്ത ബ്ലോഗ്‌ മീറ്റിന് ഉണ്ടായിരിക്കുന്നതാണ് )

47 comments:

  1. ഇനിയുമിനിയും അവാർഡുകൾ കിട്ടട്ടെ.. :-)

    ReplyDelete
  2. 'കൊഴിച്ച' പല്ലുകൾകൊണ്ടാവും അവാർഡു ശിൽപ്പം!

    ReplyDelete
  3. പരിഹാസപ്പനിനീർച്ചെടിക്കഹോ ചിരി പുഷ്പം ശകാരം മുള്ളു താൻ...
    :)

    സസ്നേഹം,
    പഥികൻ

    ReplyDelete
  4. നന്നായി വരട്ടെ !!
    എല്ലാവിധ ഭാവുകങ്ങളും !!!
    :)

    ReplyDelete
  5. മറ്റുള്ളവരുടെ ബ്ലോഗില്‍ തെറ്റുകള്‍ കാണുംബോള്‍ തിരുത്തികൊടുക്കുക. അത് നല്ല കാര്യമാണ്. അങ്ങനെ ചെയ്യുന്നവരോട് എനിക്ക് ബഹുമാനവുമാണ്. തെറ്റുകള്‍ മനസ്സിലാക്കാനും, ചില വാക്കുകളുടെ അക്ഷരങ്ങള്‍ മാറിപ്പോയത് തിരിച്ചറിയാനും പറ്റും.

    തെറ്റുകള്‍ തിരുത്തുക എന്നത് മാത്രമാണ് മഹേഷിന്റെ ഉദ്ദേശമെങ്കില്‍ അത് നൈസായി പറയാം. ഇവിടെ മഹേഷ് തെറ്റിധരിക്കപ്പെടാന്‍ കാരണം 'അഹങ്കാരത്തോടെ അഭിപ്രായം പറയുന്നു' എന്ന തോന്നല്‍ കൊണ്ടായിരിക്കാം. വായനയില്‍ ആ ഒരു ധ്വനി വരുന്നുണ്ട് താനും.

    എന്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ.. കൊള്ളാം അല്ലെങ്കില്‍ തള്ളാം.. വിവാദത്തിലേക്ക് ഇല്ല...

    ReplyDelete
  6. അവാർഡ് തുക എന്തു ചെയ്യുമെന്നു പറഞ്ഞില്യാല്ലോ മഹേഷേട്ടാ...ങ്ങേയ്.. ചെലവു ചെയ്യണം ട്ടാ..

    ReplyDelete
  7. ഇങ്ങനെ ഒരു അവാര്‍ഡിനെ പറ്റി " പരിപ്പുവട ബ്ലോഗര്‍ " അറിഞ്ഞിലല്ലോ മഹേഷേ...എങ്കില്‍ നല്ല ഒരു ഗോമ്പട്ടീഷന്‍ ആയേനെ ;)

    ReplyDelete
  8. അവാര്‍ഡുകള്‍ പങ്കുവയ്ക്കുമോ? എങ്കില്‍ ഒന്നുരണ്ടാളുകളെ നിര്‍ദേശിക്കാനുണ്ട്

    ReplyDelete
  9. ഓ കാശ് കൊടുത്ത് കിട്ടിയ അവാര്‍ഡ്‌ അല്ലെ
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    ReplyDelete
  10. എന്താ സംഭവം മഹേഷേ..? അവാര്‍ഡ് തുക എന്താക്കും..?
    പിന്നെ ബെസ്റ്റ് സ്ഥലാ നിക്കോബാര്‍ ഐലന്‍ഡ് മീറ്റ് നടത്താന്‍...!!

    ReplyDelete
  11. അപ്പൊ ബൂലോകത്ത് ബഹളങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടല്ലേ? കുറച്ചായി അധികം നോക്കാറില്ല. എന്തായാലും അവാര്‍ഡ്‌ ജേതാവിനും അത് തന്ന അവാര്‍ഡ്‌ കമ്മിറ്റിക്കും അഭിവാദ്യങ്ങള്‍

    ReplyDelete
  12. ഇപ്പോള്‍ കിട്ടിയ വാര്‍ത്ത..

    അവാര്‍ഡ്‌ പ്രഖ്യാപനം കേട്ട് 'പുകകണ്ണട' ബ്ലോഗ്‌ ഉടമ സന്ദീപ്‌ ബോധം കേട്ട് വീണതിനെ തുടര്‍ന്ന് അടുത്തുള്ള താലൂക്ക്‌ ആശുപത്രിയില്‍ അത്യാഗ്രഹവാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. മാസങ്ങളോളം ഈ അവാര്‍ഡിന് വേണ്ടി അശ്രാന്തപരിശ്രമം നടത്തി വരുന്ന സന്ദീപ് കടുത്ത നിരാശയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ വൈമുഖ്യം കാണിച്ചു. പിന്നീട് ബ്ലോഗ്‌ വിഷന്‍ വാര്‍ത്തകളോട് ഫോണില്‍ വിളിച്ചു പ്രശസ്ത ബ്ലോഗ്ഗര്‍ ശ്രീ മഹേഷിനു അനുമോദനങ്ങള്‍ അറിയിക്കുകയുമുണ്ടായി.
    കൊടുങ്ങല്ലൂരില്‍ ക്യാമറമാന്‍ ബിനുവിനോപ്പം റിപ്പോര്‍ട്ടര്‍ ഷാജി
    :-)

    ReplyDelete
  13. ശ്ശോ! നൂറ്റമ്പതു രൂഫാ....

    എനിക്കസൂയ വരുന്നു!
    പത്തു രൂപാ പൊലും ആരും എനിക്കവാർഡ് തരുന്നില്ല!

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. ചോ: ഇപ്പോഴത്തെ ബ്ലോഗിങ്ങിനെ കുറിച്ച്?
    ഉ: പോസ്റ്റെന്താണേലും കമന്റു നന്നായാല്‍ മതി... ++1

    @jayanEvoor : അപ്പോള്‍ കഴിഞ്ഞ ആഴ്ച എന്റെ കൈയില്‍ നിന്നും അവാര്‍ഡായി വാങ്ങിയ അന്‍പത് രൂഫായെവിടെ പോയി.. വഞ്ചകാ :)

    ReplyDelete
  16. നല്ല രസമായിട്ടുണ്ട്. ആ നാലാം ക്ലാസ് കവിതക്കാരിയോടുള്ള ചോദ്യം ക്ഷ പിടിച്ചു.

    ReplyDelete
  17. പണ്ട് എനിക്കും ഒരു അവാര്‍ഡ് കിട്ടിയിട്ടുണ്ട് Super അശീല Blogger 2010 അവാര്‍ഡ് ചെകുത്താന്

    ReplyDelete
  18. വിവാദകേസരീശ്രീ, അങ്ങേക്കായ് ഒരു അവസരം കൂടി പറഞ്ഞുതരാം, അവാര്‍ഡ് നിരസിച്ചുകൊണ്ട് ഒരു വിവാദമുണ്ടാക്കാന്‍ ശ്രമിക്കൂ.

    താങ്കളുടെ കമന്റുകള്‍ വിവാദമുണ്ടാക്കുന്നു എന്ന് മേല്പോസ്റ്റില്‍ നിന്നാണ് ആദ്യമായി മനസ്സിലാവുന്നത്!വിവാദത്തിനുവേണ്ടി കമന്റുന്നത് മഹാ എന്തൊക്കെയോ ആണ്! അതൊരു വലിയ തമാശയോ കാര്യമോ ഒക്കെയാണെന്ന് കരുതി ഞെളിയുന്നതിലെ അല്പ്പത്തം പിടികിട്ടുന്നവര്‍ വിവാദനായകര്‍ക്ക് വളം വെക്കാതെ അവഗണിക്കും. അല്ലാത്തവര്‍ ഒരു ഉപകാരവുമില്ലാത്ത ഇപ്പണിക്ക് ചൂട്ട് പിടിക്കുകയും ചെയ്യും.

    ചര്‍ച്ചകള്‍ നടക്കട്ടെ, ആരോഗ്യപരമായ ചര്‍ച്ചകള്‍. വിവാദങ്ങള്‍ നമുക്ക് വേണ്ട! ചുരുക്കം, എനിക്ക് വേണ്ട.

    ReplyDelete
  19. കൊടുത്താല്‍ കൊല്ലത്തും എന്നല്ലേ..അപ്പോള്‍ എല്ലാം നല്ലതിന്..ശംഭോ മഹാദേവ...

    ReplyDelete
  20. പണ്ടിറ്റിനെ ഉഭമിക്കാം കികീകി
    ഹൊ അതൊന്നും പറയാന്‍ പറ്റില്ലാ അങ്ങേര് മലയാള സിനിമയുടെ സ്വത്താണ്....
    ഈ അവാര്‍ഡ് നല്‍ക്കിയ ആള്‍ക്ക് ആശംസകള്‍

    ReplyDelete
  21. ഏതായാലും അഭിനന്ദനങ്ങള്‍ ..........!

    ReplyDelete
  22. കിട്ടേണ്ടത് കിട്ടിയപ്പോ തോന്നേണ്ടത് തോന്നി!!!
    മഹേഷ്‌ ചേട്ടന്‍ എന്റെ ബ്ലോഗില്‍ വന്നു വിവാദങ്ങള്‍ ശ്രിഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും... ആളെ കുറിച്ച് പൊക്കി എഴുതി ഞാന്‍ ആ വിവാദം കാറ്റില്‍ പരത്തി ;-)
    http://pottatharangal89.blogspot.com/2011/10/blog-post_19.html
    പിന്നെ ...കമന്റ്‌ ലോബി എന്ന് എഴുതിയത് എന്നെ കുറിച്ചാണോ എന്നൊരു സംശയം...

    ReplyDelete
  23. അവാര്‍ഡു തുക എനിക്കും കൂടെ അവകാശപെട്ടതാണല്ലോ....എന്തായാലും കൊള്ളാം..ഇഷ്ടമായി

    ReplyDelete
  24. ഏതെങ്കിലും ഒരു അവാർഡ് എനിക്കും കിട്ടിയിരുന്നെങ്കിൽ ;.....

    ReplyDelete
  25. അവാർഡ് കിട്ടിയപ്പോ ക്ലാര എന്ത് പറഞ്ഞു?

    ReplyDelete
  26. വിവാദങ്ങൾ ഉണ്ടാക്കി ഒരു അവ്വാർഡ് തരപ്പെടുത്തിയെടുത്തു അല്ലേ അഭിനന്ദനങ്ങൾ... ഇനിയും വിവാദങൾ ഉണ്ടാക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ദയവായി ഇതൊന്ന് വായിച്ച് കമന്റുക. കാരണം താങ്കളേപ്പോലെ വിവാദങ്ങളുണ്ടാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഒരു പോസ്റ്റാണിത്.
    http://manndoosan.blogspot.com/2011/09/blog-post_1068.html#comments

    ReplyDelete
  27. അനുമോദനങ്ങൾ, അഭിവാദ്യങ്ങൾ!

    ReplyDelete
  28. വിവാദങ്ങൾ ഇനിയും ഉണ്ടാവട്ടെ,,,

    ReplyDelete
  29. ഇലച്ചാര്‍ത്തുകള്‍ കസറട്ടെ.... അല്ല ഇതാര്‍ക്കും മനസ്സിലായില്ലേ?

    ReplyDelete
  30. സത്യമാണ്. സ്ത്രീകളുടെ ബ്ലോഗ്ഗില്‍ വിവാദം ഉണ്ടാക്കുക എന്നത് പൊതുവേ എളുപ്പമായതിനാല്‍ ആണ് അങ്ങനെ ചെയ്യുന്നത്. ഏറ്റ് പിടിക്കാന്‍ ഫാന്സുകാരും ധാരാളം ഉണ്ടാകും.

    തന്നെ തന്നെ.. ശരി തന്നെ
    =============================


    അത് ശരി ഇത് ഒരു പണി പണിതതാ അല്ലെ ... നടക്കട്ടെ

    ReplyDelete
  31. ചോ: ബ്ലോഗിങ്ങിന്റെ ശാപം?
    ഉ: ഒരു ബ്ലോഗും രണ്ടു പോസ്റ്റും നാല് കമന്റും ആയാല്‍ താന്‍ വലിയ എഴുത്തുകാരനും(കാരിയും) വിമര്‍ശനത്തിന് അതീതനും (തീത) ആണ് എന്ന ചിന്താഗതിയാണ് ബ്ലോഗിങ്ങിന്റെ ശാപം. അതേ സമയം വിമര്‍ശനങ്ങളെ ഹൃദയത്തോട് ചേര്‍ന്ന് സ്വീകരിക്കുന്ന, എഴുത്തുകാരാകാന്‍ എല്ലാവിധ യോഗ്യതകളും ഉള്ള ബ്ലോഗ്ഗര്മാരെയും നമുക്കിവിടെ തന്നെ കാണാം<<<.

    കലക്കി മഹേഷ്‌. ഉള്ളത് തുറന്നു പറയാന്‍ താങ്കളെപ്പോലെ ഉള്ളവര്‍ ഉണ്ടാവണം. രാജാവ് നഗ്നനാണെന്നു വിളിച്ചു പറഞ്ഞ കുട്ടിയെപ്പോലെ. ‍ ഉള്ളത് പറഞ്ഞു ഞാനും ഒരുപാട് ശത്രുക്കളെ നേടി ബൂലോകത്ത്.

    ReplyDelete
  32. nannayittund ketto. chirichu chirichu eniku vayya. akbar bai paranjathinodu njanum yojikkunnu. eniyum nalla nalla ezhuthukal pradheekshikkunnu. snehathode pravaahiny

    ReplyDelete
  33. ഈ മറുപടികള്‍ക്കെല്ലാം ഒരു മറു മറുപടി കൊടുക്ക്‌ മഹേഷ് ചേട്ടാ

    ReplyDelete
  34. ചോ: ഇപ്പോഴത്തെ ബ്ലോഗിങ്ങിനെ കുറിച്ച്?
    ഉ: പോസ്റ്റെന്താണേലും കമന്റു നന്നായാല്‍ മതി...

    ഹ ഹ കലക്കി മാഷേ..

    ReplyDelete
  35. ഇരിപ്പിടം വഴിയെത്തി.
    ബ്ലോഗിടങ്ങളിലെ നിത്യ സംഭവങ്ങളെ ആക്ഷേപ ഹാസ്യത്തില്‍ അവതരിപ്പിക്കുമ്പോള്‍ അതൊരു ധര്‍മ്മം നിര്‍വഹിക്കുന്നതിനെ അറിയുന്നു.

    ReplyDelete
  36. അവാര്‍ഡൊക്കെ മേടിച്ചു കോളടിച്ചല്ലോ.. ഈ അവാര്‍ഡു അടുത്ത വര്‍ഷവും മഹേഷ്‌ തന്നെ അടിച്ചെടുക്കുമോ?. ആര്‍ക്കൊക്കെയോ ഇട്ടു താങ്ങിയിട്ടുണ്ടെന്നു മനസ്സിലായി...:-) . ആക്ഷേപ ഹാസ്യം കൊള്ളാം കേട്ടോ

    ReplyDelete
  37. അപ്പോൾ അവാർഡിന് പ്രത്യേകം അഭിനന്ദനങ്ങൾ.

    ReplyDelete
  38. ഇനി ഇപ്പൊ ഉത്ഘാടാനങ്ങള്‍ക്കൊക്കെ വിളിക്കുമല്ലോ ..മാത്രവുമല്ല ചാനലിലും തല പൊക്കാം

    ReplyDelete
  39. ഇരിപ്പിടം വഴിയാണ് ഈ വിവാദ ബ്ലോഗ്ഗറുടെ അടുത്ത് എത്തിയത്... വിമര്‍ശനങ്ങള്‍ കേട്ട് വിലപിക്കുന്ന ചിലരെ കണ്ടിട്ടുണ്ട്...എന്നല്ലാതെ ഇങ്ങനെയുള്ള സംഭവങ്ങളൊക്കെ പുതിയ അറിവാണ്...

    ഏതായാലും ഈ അവാര്ടോട് കൂടി ഒരു പൊന്‍തൂവല്‍ കൂടിയായില്ലേ...ഇങ്ങനെ തന്നെ പോട്ടെ...

    ഹാസ്യം നന്നായിട്ടുണ്ട്... അഭിനന്ദനങ്ങള്‍..

    ReplyDelete
  40. >>>>ചോ: ഇപ്പോഴത്തെ ബ്ലോഗിങ്ങിനെ കുറിച്ച്?
    ഉ: പോസ്റ്റെന്താണേലും കമന്റു നന്നായാല്‍ മതി...<<<<<


    ഈ പറഞ്ഞതില്‍ പതിരില്ല.

    നര്‍മ്മത്തില്‍ കലര്‍ന്ന വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. ഏതായാലും ഇവിടെ ഒരു വിവാദം നടത്തി താങ്കള്‍ക്കൊരു ഭീഷണിയാവാന്‍ ഞാനില്ല.

    ReplyDelete
  41. ഇരിപ്പിടം വഴി ഇവിടെ എത്തി..... നന്നായി രസിച്ചൂ...എല്ലാ ഭാവുകങ്ങളും...

    ReplyDelete
  42. എന്തൊരു രസികന്‍ പോസ്റ്റ്!! സംഭവം ബഹുരസം..!
    അവാര്‍ഡ് ദാനം കേരളത്തിലല്ല എന്നറിഞ്ഞതില്‍ ഒരു നേരിയ നീരസമുണ്ട്.
    അഥിതിയായി ക്ലാര കാണുമായിരിക്കും..!

    ചോ: താങ്കളെ സംസ്കാരമില്ലാത്തവന്‍ സഭ്യതയില്ലാത്തവന്‍ എന്നൊക്കെ വിളിക്കുമ്പോള്‍ ഒന്നും തോന്നാറില്ലേ?
    ഉ: തീര്‍ച്ചയായും സന്തോഷം തോന്നാറുണ്ട്. വിവാദം വിജയിച്ചു എന്നാണു ഇത്തരം അഭിപ്രായ പ്രകടനങ്ങളില്‍ നിന്നും നാം മനസിലാക്കേണ്ടത്. ഓരോ ചീത്തവിളിയും ഒരു വിവാദ കലാകാരന്റെ നെറ്റിയിലെ പൊന്‍തൂവലുകളാണ്."
    എത്രമാത്രം വിവാദം enjoy ചെയ്യുന്നു എന്ന് ഈ ഒറ്റ ഉത്തരം കൊണ്ട് തന്നെ മനസ്സിലാക്കാം..keep it uppeeeeaaa!!

    ReplyDelete
  43. ശ്ശേടാ ഇതറിയാന്‍ വൈകിയല്ലോ! കുറച്ചു നാളായി അടിയുണ്ടാക്കാന്‍ നില്‍ക്കാതെ സൂക്ഷിച്ചു അഭിപ്രായങ്ങള്‍ പറയാന്‍ ശ്രമിച്ചു വരുകയായിരുന്നു, അതിനിടയ്ക്ക് അവാര്‍ഡു കൊടുക്കുന്നത് അറിയാതെ പോയല്ലോ!! സാരല്യാ, അടുത്ത തവണ നല്ലൊരു മത്സരം പ്രതീക്ഷിച്ചോളൂട്ടോ :)

    ReplyDelete
  44. ചിരിപ്പിച്ചു.
    നല്ല കസറന്‍ എഴുത്ത്.

    ReplyDelete

പ്രിയ വായനക്കാരാ, ദയവായി എന്റെ തെറ്റുകള്‍, കുറവുകള്‍ എന്നോട് പറയൂ... ഒരുപക്ഷെ ഞാന്‍ നന്നായേക്കാം..