Friday, February 4, 2011

എന്നെ നൊമ്പരപ്പെടുത്തിയ "പൂച്ചരാജ്യം"

പ്രിയപ്പെട്ടവരേ,
"പൂച്ചരാജ്യം" എന്ന കഥ കൃത്യം ഒരു വര്ഷം മുന്‍പ് ബ്ലോഗില്‍ പബ്ലീഷ് ചെയ്തപ്പോള്‍ ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല, ഇങ്ങനൊരാള്‍ എവിടേലും ജീവിച്ചിരിപ്പുണ്ടാകും എന്ന്.
ഇന്നത്തെ മാതൃഭൂമിയില്‍ വന്ന ഈ വാര്‍ത്ത വായിച്ചത് മുതല്‍ ഞാന്‍ എഴുതിയ കഥ എന്നെ വേദനിപ്പിക്കുന്നു...
ഈ കഥ ഞാന്‍ പബ്ലീഷ് ചെയ്തത് 2010 ഫെബ്രുവരി 2 -നാണ്. മാതൃഭൂമിയില്‍ ഈ വാര്‍ത്ത വന്നത് 2011 ഫെബ്രുവരി 4 -നും. എല്ലാം വെറും യാദൃശ്ചികതയാകാം...അല്ലേലും ജീവിതം എന്ന് പറയുന്നത് തന്നെ ഒരു യാദൃശ്ചികത അല്ലേ ?

പൂച്ചരാജ്യം എന്ന കഥയിലേക്കുള്ള ലിങ്ക് ദാ ഇവിടെ കൊടുക്കുന്നു..
ഇതൊന്നു വായിക്കൂ.. എന്നിട്ട് മാതൃഭൂമിയിലെ ഈ വാര്‍ത്തയും..."സ്നേഹനൊമ്പരത്തിന്റെ തെരുവോര കാഴ്ചയായി ബേഠിയും പൂച്ചകളും"


വലുതായി കാണാന്‍ ദയവായി ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക..

9 comments:

  1. യാദൃശ്ചികത...!!!!
    ബേഠിക്ക് മുന്നില്‍ സ്നേഹപൂര്‍വ്വം...

    ReplyDelete
  2. കൊള്ളാലോ ഗെഡ്യേ..യ് :)
    പൂച്ച മഹാത്മ്യവും വായിച്ച് കേട്ടാ!

    ReplyDelete
  3. ..
    അല്ലാ ഒരു കാര്യം, ഇതൊക്കെ ചൂടന്‍ അല്ലെങ്കില്‍ വിചിത്ര(??)മായ വാര്‍ത്തകള്‍ തന്നെ, എന്നിട്ട് അവരെന്തേലും ചെയ്തോ? പോട്ടവും ഒരു റിപ്പോര്‍ട്ടും, കുശാല്‍ അല്ലെ? യേത്!

    ആഫ്രിക്കന്‍ യാതനയ്ക്കിടയില്‍ കഴുകന്‍ അതിന്റെ മുമ്പിലെ മനുഷ്യക്കുഞ്ഞ് വിശന്ന് ചാവുന്നതും കാത്ത് നില്‍ക്കുന്ന ഫോട്ടൊ എടുത്തയാള്‍ (പേര് മറന്നു) പിന്നീട് ആത്മഹത്യ ചെയ്തു, ഏറ്റവും മികച്ച ഫോട്ടൊ ആയിരുന്നത്.

    ഫോട്ടോ എടുത്തതല്ലാതെ ആ കുഞ്ഞിനെ താനന്ന് രക്ഷിക്കാന്‍ ശ്രമിച്ചില്ലല്ലോ എന്ന കുറ്റബോധം മരണത്തിലേക്ക് നയിക്കപ്പെട്ടു.

    (ചുമ്മാ ഓര്‍ത്തെന്നേയുള്ളൂ, ഇതിപ്പോ നമ്മളായാലെന്തൂട്ട് ചെയ്യാനാ ല്ലെ?)
    ..

    ReplyDelete
  4. യാദൃശ്ചികത.ഏതാണ് കഥ? ബേഠിയുടെതോ മഹേഷ്‌ പറഞ്ഞതോ ? ആര്‍ക്കറിയാം?

    ReplyDelete
  5. ഗംഭീരമായി ഈ സമാനത.

    ReplyDelete
  6. എനിക്ക് അത്ഭുദം ആവുന്നു

    ReplyDelete
  7. വാര്‍ത്തയും കഥയും വായിച്ചു..
    കഥ നന്നായിരുന്നു, നല്ല ഭാവനയുല്ലവര്‍ക്കെ ഇങ്ങനെ ചിന്തിക്കനാകൂ എന്ന് കഥ വായിച്ചപ്പോള്‍ തോന്നി.
    പക്ഷെ ദൈവത്തിന്റെ വികൃതികള്‍ നമ്മുടെ ഭാവനയ്ക്കും അതീതമാണെന്ന് വാര്‍ത്ത വായിച്ചപ്പോള്‍ മനസ്സിലായി :(

    ReplyDelete
  8. ദൈവത്തിന്റെ കളികൾ ചിലപ്പൊ ഇങ്ങനെയൊക്കെയാണ്....ചിലപ്പോളാ കളി അൽ‌പ്പം ക്രൂരവുമായിപ്പോകാറുണ്ട്...

    ReplyDelete

പ്രിയ വായനക്കാരാ, ദയവായി എന്റെ തെറ്റുകള്‍, കുറവുകള്‍ എന്നോട് പറയൂ... ഒരുപക്ഷെ ഞാന്‍ നന്നായേക്കാം..