ഏതോ ഒരു യാത്രയില് എത്തപ്പെട്ടതായിരുന്നൂ, ഞാന് ആ ചെറു നഗരത്തില്.
മലമുകളിലെ മനുഷ്യര്. പല ഭാഷകള് സംസാരിക്കുന്നവര്. പല ദേശക്കാര്. പല ഗോത്രവര്ഗ്ഗത്തില് പെട്ടവര്.
അടുത്ത ബസിനായുള്ള നീണ്ട കാത്തിരിപ്പിന്റെ വിരസത ഒഴിവാക്കാന്, സ്റ്റാന്ഡിലെ ഏക പെട്ടിക്കടയില് നിന്നും ഒരു സോഡാനാരങ്ങാവെള്ളം ഓര്ഡര് ചെയ്തു. ഏതാനും ചില മിഠായി ഭരണികളും വട്ടമിട്ട് പറക്കുന്ന ഒരു പറ്റം ഈച്ചകളുമാണ് ആതിഥേയന് കൂട്ടായി പിന്നവിടെ ഉണ്ടായിരുന്നത്.
നീല ബെയ്സണിലെ കലക്ക വെള്ളത്തില് മുക്കിയെടുത്ത ഗ്ലാസ്സില് പകര്ന്ന് തന്ന നാരങ്ങാജ്യൂസ് നുകരവേ, എന്റെ കണ്ണുകള് അവനിലേക്ക് തെന്നി വീണു.
ഒരച്ഛന്റെ ഒക്കത്തിരുന്ന്, എത്തി വലിഞ്ഞ് ഒരു മിഠായി ഭരണിക്ക് നേരെ കൈ ചൂണ്ടുന്ന ഒരു കുഞ്ഞു കറുമ്പന്. പല വര്ണ്ണങ്ങളിലുള്ള കോല് മിഠായികള് അതിനുള്ളിലിരുന്ന് അവനെ നോക്കി ചിരിച്ചു കാണിച്ചു.
"ഈ മിഠായിക്ക് എത്രയാണ്..?"
അയാള് കടക്കാരനോട് ചോദിച്ചു.
"ഒരു രൂപ."
"ഒരെണ്ണം തരൂ..."
"ഒരു രൂപ ചില്ലറ ഉണ്ടേല് തരൂ; ഇവിടില്ല."
അയാള് നല്കിയ പത്തു രൂപ നോട്ട് തിരികെ നല്കിക്കൊണ്ട്, കര്ക്കശക്കാരനായ കടക്കാരന് മിഠായി പാത്രത്തിന് നേരെ നീണ്ട തന്റെ കൈ പിന്‍വലിച്ചു.
ഷര്ട്ടിന്റെ പോക്കറ്റില് കൈ വെച്ച് നോക്കിയ ശേഷം, അല്പമകലെ നിന്ന മെലിഞ്ഞുണങ്ങിയ ഒരു കറുത്ത സ്ത്രീയുടെനേരെ നോക്കി അയാള് ചോദിച്ചു.
"ഒരു രൂപ ചില്ലറ ഉണ്ടോ ?"
ഇല്ല എന്നവര് നിര്‍വികാരതയോടെ തലയാട്ടി.
അവരോട് ചേര്ന്ന് നിന്നിരുന്ന ചെറിയ പെണ്കുട്ടിയുടെ കഴുത്തില് കിടന്ന മാലയിലെ മുത്തുകള്ക്ക് നിറം മങ്ങിയിരുന്നു.
കൈവശം ചില്ലറ ഇല്ലായിരുന്നതിനാലും അവര് ആകെ രണ്ട് കുട്ടികള് ഉള്ളതിനാലും അയാള് ഏതാനും മിഠായി കൂടി വാങ്ങുമെന്ന് ഞാന് കരുതി.
പക്ഷെ...
അയാള് തിരിഞ്ഞ് നടന്നു.
കുഞ്ഞുമുഖം ഇരുണ്ടു.
ഒരു മിഠായിക്ക് പകരം ഒരെണ്ണം പോലും കൂടുതല് വാങ്ങാനാവാതെ, അതിനുള്ള പണമില്ലാതെ നിസ്സഹായനായ ഒരു പിതാവിനെ ഞാന് കണ്ടു.
ഞാനെന്റെ അച്ഛനെ ഓര്ത്തു.
ഒക്കത്തിരുന്ന്, അച്ഛന്റെ പോക്കറ്റില് നിന്നും പണമെടുത്ത് കൊടുത്തു എത്രയോ മിഠായികള് ഞാന് വാങ്ങി തിന്നിരിക്കുന്നു.
നാരങ്ങാവെള്ളം കുടിച്ച ഗ്ലാസ് താഴെ വെച്ച്, ഭരണി തുറന്നു രണ്ട് മിഠായി എടുത്തു ഞാന് അവര്ക്ക് നേരെ നടന്നു.
"വേണ്ട സാര്" അയാളുടെ സ്വരത്തില് ദയനീയത കലര്ന്നിരുന്നു.
മിഠായി ആ അച്ഛന്റെ കയ്യില് നിര്ബന്ധിച്ച് ഏല്പ്പിച്ചു ഞാന് പറഞ്ഞു...
"ഒരിക്കല് ഞാനും ഒരു കുട്ടിയായിരുന്നു..."
നാല് ജോഡി കണ്ണുകള് എന്നെ നോക്കി സന്തോഷത്തോടെ, ഹൃദയം തുറന്നു പുഞ്ചിരിച്ചു.
ഞാന് നിറഞ്ഞ മനസ്സോടെ തിരികെ നടന്നു.
എനിക്ക് ജീവിതത്തില് കിട്ടിയ അമൂല്യമായ ഒരു സമ്മാനമായിരുന്നൂ ആ ചിരി മൊട്ടുകള്‍ കാരണം അന്നെന്റെ ജന്മദിനമായിരുന്നു...ആരുമറിയാതെ, ആരവങ്ങളില്ലാതെ കടന്നു പോയ മറ്റൊരു ജന്മദിനം.

This comment has been removed by the author.
ReplyDeleteഉം..
Deleteനന്നായിരിക്കുന്നു...
മിനികഥ എങ്കിലും കഥയായി തോന്നിയില്ല...ഓരോ വരിയിലും എവിടെയൊക്കെയോ വെച്ച് കാണുന്ന മെലിഞ്ഞു ഉണങ്ങിയതെങ്കിലും ഒരു പച്ചപ്പിനായി കൊതിക്കുന്ന ജീവിതം നിഴലിച്ചു നില്‍ക്കുന്ന പോലെ....
ശ്രീ നന്ദി....
Deleteആദ്യ കമന്റിന്....വിലപ്പെട്ട അഭിപ്രായത്തിന്..
മിക്കവാറും എന്റെ എല്ലാ കഥകള്‍ക്ക് പിന്നിലും ഉണ്ടാകും ഒരു പിടി ജീവിതാനുഭവങ്ങള്‍.....
കണ്ട കാഴ്ചകള്‍ അതേ പടി എഴുതിയാല്‍ അത് കഥയല്ല; അനുഭവമാകും...
അനുഭവം അതേ പടി എഴുതിയില്ലെങ്കില്‍ അത് കഥയാകും...
സോ, ഇതൊരു കഥയാകാം; അനുഭവമാകാം...
വായനാക്കാരന്‍ തന്നെയാണ് ആണ് അന്തിമ വിധി കര്‍ത്താവ്... :-)
മനോഹരമായി..ഉള്ളില്‍ തട്ടി..
ReplyDelete"ഒരിക്കല് ഞാനും ഒരു കുട്ടിയായിരുന്നു..."
ReplyDeleteകുറേ ആയല്ലൊ ഇവിടെ ഒരു കഥ കണ്ടിട്ട്. സന്തോഷം. നന്നായിട്ടുണ്ട്.
ReplyDeleteനല്ല നിരീക്ഷണപാടവമുണ്ട് മഹേഷിന്..
ReplyDeleteഒരു കൊച്ചു സംഭവം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു, ആരവങ്ങളില്ലാതെ ആരുമറിയാതെ പോയെങ്കിലെന്ത്, ആ കണ്ണുകളിലെ സന്തോഷം തന്നെ മഹേഷ് ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം...
കഥയായില്ല അനുഭവം എന്നുപറയാം...
ReplyDeleteഓര്‍മ്മകളിലൂടെ....
ReplyDelete@മുഹമ്മദ് ഇക്കാ
ReplyDeleteകഥ മനസ്സില്‍ തട്ടി എന്നറിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു...
@കലാവല്ലഭന്‍
എടുത്തെഴുതിയ വാചകം കഥ ഇഷ്ടപ്പെട്ടതിനെ സൂചിപ്പിക്കുന്നു എന്ന് കരുതുന്നു...നന്ദി.
@മുല്ല
മുല്ലയുടെ വാക്കുകള്‍ എനിക്ക് സന്തോഷം പകരുന്നു...ഇടയ്ക്കു പേന പണി മുടക്കും. അതാണ് ഇട വേളകള്‍ വരുന്നത്.
@നിത്യഹരിത
താങ്കള്‍ എനിക്ക് നല്‍കിയ ആദ്യ കമന്റിനു നന്ദി, അഭിപ്രായത്തിന് നന്ദി..
മായാതെ മനസ്സില്‍ നില്‍ക്കുന്ന ഇത്തരം ചില പുഞ്ചിരികള്‍ തന്നയാണ് സുഹൃത്തേ എനിക്ക് കിട്ടിയിട്ടുള്ള ഏറ്റവും വലിയ സമ്മാനങ്ങള്‍...
@ചന്ദ്രന്‍ മാഷേ..
നന്ദി വായനയ്ക്കും അഭിപ്രായത്തിനും...
ആദ്യ കമന്റിന് ശ്രീയോട് പറഞ്ഞത് എടുത്തെഴുതുന്നു...
"കണ്ട കാഴ്ചകള്‍ അതേ പടി എഴുതിയാല്‍ അത് കഥയല്ല; അനുഭവമാകും...
അനുഭവം അതേ പടി എഴുതിയില്ലെങ്കില്‍ അത് കഥയാകും...
സോ, ഇതൊരു കഥയാകാം; അനുഭവമാകാം..."
@റാംജിയേട്ടാ
നന്ദി, ഈ വരവിന്....
കഥയല്ലിത്, അനുഭവം ആണല്ലൊ,
ReplyDelete:) ഇതൊക്കെയല്ലേ ജീവിതം
ReplyDeleteമഹേഷ്...എന്നത്തേയും പോലെ മനസ്സിൽ ഒരു പോറൽ അവശേഷിപ്പിച്ച് താങ്കൾ കടന്നുകളഞ്ഞു...പക്ഷേ കുറച്ചുകൂടി നന്നായി അവതരിപ്പിക്കാൻ താങ്കൾക്കാവുമായിരുന്നു എന്നാണെന്റെ വിശ്വാസം..ഇനിയും എഴുതൂ...
ReplyDeleteസൂക്ഷ്മനിരീക്ഷണപാടവമുള്ള ഒരെഴുത്തുകാരന്‍ നല്ല കൈയ്യടക്കത്തോടെ ,കൃത്യമായി അളന്നു മുറിച്ച പദാവലികളാല്‍ ,തന്റെ അനുഭവത്തെ ശില്‍പ്പഭദ്രമായ ഒരു കഥയാക്കി മാറ്റിയത് വായിച്ചു.മഹേഷിന്റെ കഥകളുടെ പൊതുവായ ഒരു പ്രത്യേകത ശില്‍പ്പഭദ്രതയില്‍ പുലര്‍ത്തുന്ന ഈ നിഷ്കര്‍ഷതയാണ്.....
ReplyDeleteഅഭിനന്ദനങ്ങള്‍ മഹേഷ്, ഒട്ടും അധികമായില്ല. ഒട്ടും കുറഞ്ഞുമില്ല, ഒരു ജീവിതചിത്രം കഥയാക്കി മാറ്റുന്നത് ഇങ്ങിനെ തന്നെ.
Really good
ReplyDeleteമിട്ടായികള്‍ക്ക് വേണ്ടി കൊതിച്ചിരുന്ന ഒരു കാലത്തെ ഓര്‍മ്മപ്പെടുത്തി..
ReplyDeleteചെറുതെങ്കിലും നല്ല ഒരു രചന..
ഒരു മിട്ടായി തിന്നെട്ടെത്ര കാലായി ......................
ReplyDeleteorikkal njanum oru kuttiyayirunnunnu,,,,,,
ReplyDeleteഅന്നെന്റെ ജന്മദിനമായിരുന്നു...ആരുമറിയാതെ, ആരവങ്ങളില്ലാതെ കടന്നു പോയ മറ്റൊരു ജന്മദിനം.
ReplyDeleteഇതിൽ കൂടുതൽ ആഘോഷമെന്താണു വേണ്ടത്.. നന്നായി എഴുത്ത്
വല്ലാത്ത സംതൃപ്തിയാണ് അത്തരം കുഞ്ഞു സന്തോഷങ്ങള്‍ നമുക്ക് നല്‍കുക.
ReplyDeleteനല്ല എഴുത്തെന്ന് പറഞ്ഞാല്‍ എന്താണ്?
ReplyDeleteമനസ്സിനെ ഉദ്ദീപിപ്പിക്കണം
ദുരൂഹത ഉണ്ടാക്കരുത്
ഋജു ആയിരിക്കണം
ദഹനക്കേട് ഉണ്ടാക്കുന്നതായിരിക്കരുത്
എന്തെങ്കിലും ഒരു നല്ല മെസ്സേജ് വഹിച്ചിരിക്കണം
രമ്യമായിരിക്കണം, ലളിതമായിരിക്കണം
രുചിയുള്ളതായിരിക്കണം
അതെല്ലാം തികഞ്ഞ ഒരു കൊച്ചുകഥ
എനിക്ക് വളരെ ഇഷ്ടപ്പെട്ടു
ഈ കൊച്ചുകഥ ലളിതസുന്ദരമായ ശൈലിയില്‍ ഉള്ളില്‍ തട്ടുംപടി ആവിഷ്കരിച്ചത്
ReplyDeleteഹൃദ്യമായി.
ആശംസകള്‍
നിനക്കിപ്പോ എന്താ തര്വ....ഒരു കോല് മിട്ടായി വാങ്ങി തന്നാലോ????
ReplyDeleteഒരുപാട് ഇഷ്ടായി ...ആശംസകള്‍
നന്നായി മഹേഷ് ജി ....
ReplyDeleteഒരു വേദന ആദ്യം തോന്നി എങ്കിലും ..നന്മയോടെ
അവസാനിപ്പിച്ചത് ഇഷ്ട്ടായി ...
പോസ്റ്റ് ഇനിയും പ്രതീക്ഷിക്കുന്നു
മഹേഷ്ജിക്ക് എന്റെ വക ഒരു കോലുമിഠായ്...
ReplyDeleteസുഹൃത്തുക്കളെ, മടിയന്‍ ആയതിനാല്‍ മറുപടി ഇടാന്‍ ലേശം വൈകിപ്പോയി...സദയം ക്ഷമിക്കുക...
ReplyDelete@മിനി ടീച്ചര്‍,
വളരെ നന്ദി, ഈ വരവിനു...
@നിശാഗന്ധി, ഇനിയും വരണേ...നന്ദി.
@അനാമിക, ഒരുപാട് നന്ദി...
നല്ല വാക്കുകളുമായി ആദ്യം മുതല്‍ തരുന്ന ഈ പ്രോത്സാഹനത്തിനു...
@പ്രദീപ് മാഷേ..
ഒരുപാട് ഇഷ്ടമായി മാഷിന്റെ വാക്കുകള്‍.. ഈ പ്രോത്സാഹനത്തിന് എന്ത് മറുപടി പറയണം, എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല..
ഈ അഭിപ്രായം എന്നും ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കും എന്ന് മാത്രം പറയട്ടെ.
@നിള,
വളരെ നന്ദി...
@വില്ലേജ് മാന്‍
ഒരുപാട് നന്ദി, ഈ വരവിനു, അഭിപ്രായത്തിന്...
@പ്രിയ
കണ്ടതിലും വന്നതിലും സന്തോഷം...
@റഷാദ്,
ആ വാചകം എടുത്തു എഴുതിയത് അത് ഇഷ്ടമായത് കൊണ്ടാണു എന്ന് കരുതിക്കോട്ടെ...നന്ദി..
@സുമേഷ്...
ഒരുപാട് നന്ദി, നല്ല വാക്കുകള്‍ക്ക്
@അജിത് ഭായി...
ബ്ലോഗില്‍ എന്നും തന്നെ ഞാന്‍ കാണാറുള്ള താങ്കളുടെ ഈ അഭിപ്രായം വായിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി..
തീര്‍ച്ചയായും ഇത്തരം വാക്കുകള്‍ എനിക്ക് ഒരു വലിയ പ്രചോദനം ആണ്...ഒരുപാട് നന്ദി...
@തങ്കപ്പേട്ടാ
കഥ ഇഷ്ടായി എന്നറിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു...നന്ദി..
@ദീപ,
കോല്മിഠായി വാങ്ങി തരാമെന്നു പറഞ്ഞിട്ട് തന്നില്ലേല്‍ ഞാന്‍ റിയാദില്‍ വന്നു നിന്നെ തല്ലും പറഞ്ഞേക്കാം..നന്ദി കൂട്ടുകാരീ...
@പൈമ,
എന്തായാലും ഇഷ്ടപ്പെട്ടല്ലോ, അത് മതി :-) നന്ദി പൈമ..
@വി.കെ മാഷ്..
ആ കോല് മിഠായി സസന്തോഷം ഞാന്‍ സ്വീകരിക്കുന്നു...ഹൃദയം നിറഞ്ഞ നന്ദി...
This comment has been removed by the author.
ReplyDeletemaheshinu,..
ReplyDeletenannaittundu... minikatha aanenkilu ee kadha thanna anubhavam oru mega santhosham aanu...
നല്ല മിനിയേച്ചറായിട്ടുണ്ട് കേട്ടൊ മഹേഷ്
ReplyDelete