എന്റെ കഥകള്‍ ആരും അടിച്ച് മാറ്റുന്നില്ലല്ലോ എന്നൊരു സങ്കടമുണ്ടായിരുന്നത് ദാ ഇപ്പൊ മാറി കിട്ടി. വിനയന്‍ ഫിലിപ്പ് എന്നൊരു മാന്യ മഹാന്‍ ഞാന്‍ പണ്ട് എഴുതിയ പല കഥകളും അടിച്ച് മാറ്റി, അല്പസ്വല്പം മേയ്ക്കപ്പ് നടത്തി പോസ്റ്റ് ചെയ്തിരിക്കുന്നു. പപ്പേട്ടനോടും ക്ലാരയോടും ഉള്ള ആരാധന മൂത്ത് ഞാനെഴുതിയ കഥകള്‍ തിരഞ്ഞ് പിടിച്ചാണ് ടിയാന്‍ അടിച്ച് മാറ്റിയിരിക്കുന്നത്.
കോപ്പിയടിച്ചതാണെന്നറിയാതെ ആളുകള്‍ അത് ഷെയര്‍ ചെയ്യുന്നു, ഗംഭീരന്‍ അഭിപ്രായം പറയുന്നു. അതൊക്കെ വായിച്ച് ജൂനിയര്‍ പദ്മരാജന്‍ എന്ന് വരെ ചിലര്‍ കമന്റുകളില്‍ അടിച്ച് മാറ്റിയവനെ വിശേഷിപ്പിച്ചിരിക്കുന്നത് കാണാം. മാന്യദ്ദേഹം അടിച്ച് മാറ്റിയ കഥകളിലൊന്ന് എനിക്ക് വളരെ പ്രിയപ്പെട്ട 2012-ല്‍ എഴുതിയ സമീര എന്ന കഥയാണ്. എന്‍റെ സമീരയെ മെര്‍ലിന്‍ ആക്കി അടിച്ച് മാറ്റിയത് ദാ ഇവിടെ വായിക്കാം. എഴുത്തുപുര എന്ന എഫ്.ബി. ഗ്രൂപ്പിലും മൂപ്പര്‍ ഈ കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്, അതിന്റെ ലിങ്ക് ദാ ഇതാണ്...
'സമീര' എന്ന ഒറിജിനല്‍ കഥയുടെ ലിങ്ക് ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.
'ക്ലാര എനിക്കാരാണ്' എന്ന എന്റെ ബ്ലോഗ് പോസ്റ്റ്, 'നീയെനിക്കാരാണ് ക്ലാരെ' എന്നാക്കി വറുത്തെടുത്തത് ഇവിടെ വായിക്കാം.
'സമീര' എന്ന ഒറിജിനല്‍ കഥയുടെ ലിങ്ക് ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.
'ക്ലാര എനിക്കാരാണ്' എന്ന എന്റെ ബ്ലോഗ് പോസ്റ്റ്, 'നീയെനിക്കാരാണ് ക്ലാരെ' എന്നാക്കി വറുത്തെടുത്തത് ഇവിടെ വായിക്കാം.
ഇനിയുമുണ്ട് തീര്‍ന്നിട്ടില്ല.....
ഇവയില്‍ ഏറ്റവും പ്രധാനം സമീര എന്ന കഥയുടെ മോഷണമാണ്. സമീരയുടെ കോപ്പി 'മെര്‍ലിന്‍' എന്ന കഥയ്ക്ക് ലഭിച്ച കമന്റുകള്‍ക്ക് കോപ്പി മാഷ് വിനയന്‍ നല്‍കിയിരിക്കുന്ന മറുപടി കമന്റുകള്‍ വായിച്ച് ഞാന്‍ പകച്ച് പോയി. അന്യായ തള്ളല്‍ ആണ്. ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഴ്സിംഗ് പഠിക്കാന്‍ ബാംഗ്ലൂരില്‍ എത്തപ്പെട്ട് ആത്മഹത്യ ചെയ്യേണ്ടി വന്ന ഒരു സുഹൃത്തിന്‍റെ കഥയാണ്, ജീവിതാനുഭവത്തിലെ ഏടാണ്, എന്നിങ്ങനെ പോകുന്നു തള്ളല്‍... കോപ്പിയടിച്ച് വായനക്കാരെ പറ്റിച്ചതും പോരാ, അതൊരു കഥയല്ല, നടന്ന സംഭവമാണ് എന്ന്‍ പറഞ്ഞ് വായനക്കാരനെ വീണ്ടും പറ്റിക്കുന്നു. ഇനി വിനയന്റെ ആ തള്ളലുകളിലേക്ക്...
കഥാപാത്രങ്ങളെ വായനക്കാരുടെ മനസ്സിലേക്ക് ഉള്‍ക്കൊള്ളിക്കാന്‍ കോപ്പി മാഷ് നന്നായി കഷ്ടപ്പെടുന്നുണ്ട്. ആരെങ്കിലും ഒന്ന് സഹായിക്കുമോ?
ഇതൊക്കെ എവിടെയായിരുന്നൂ വിനയന്‍ ഫിലിപ്പേ ഇത്രയും കാലം ?
ഈ കഥ വായിച്ചപ്പോഴാണ് ഒരു വായനക്കാരിക്ക് വിനയന്‍ മാഷോട് കടുത്ത ആരാധന തോന്നി തുടങ്ങിയത്. എനിക്ക് കിട്ടേണ്ട ആരാധനയായിരുന്നു, കൈവിട്ട് പോയി...
പ്രിയ ജൂനിയര്‍ പദ്മരാജന്‍ എന്ന് അഭിസംബോധന ചെയ്ത് തുടങ്ങുന്ന ഒരു നല്ല കമന്റില്‍ പദ്മരാജന്റെ എഴുത്തുമായി ഒരു ഇഴയടുപ്പം ഉണ്ടെന്നു വായനക്കാരി. ജൂനിയര്‍ പദ്മരാജനല്ല, കള്ളന്‍ വിനയനാണ് എന്നവര്‍ അറിയുന്നുണ്ടോ ?
വിധിയെ തടുക്കാന്‍ ആകില്ലെന്ന് കോപ്പി മാഷ്. ഈ പോസ്റ്റും ഒരു വിധിയാണ് വിനയാ...
കോപ്പിയടി വീരന്‍ ശ്രീമാന്‍ വിനയന്‍ ഫിലിപ്പേ, നിന്റെ ഉദ്ദേശം എന്തായാലും പദ്മരാജനും ക്ലാരയും ചമഞ്ഞ് ആരാധികമാരെ ഉണ്ടാക്കുന്നത് സ്വന്തമായി നാലക്ഷരം എഴുതിയിട്ട് പോരെ? അല്ലാതെ എഴുത്തിനെ വ്യഭിചരിച്ച് കൊണ്ടാകരുത്. ഇത് പോലെ എത്ര പേരുടെ സൃഷ്ടികള്‍ നീ മോഷ്ടിച്ചിട്ടുണ്ടാകുമെന്ന് ആര്‍ക്കറിയാം.
Update: കോപ്പിയടിച്ച പോസ്റ്റുകള്‍ ഇപ്പോള്‍ ലഭ്യമല്ല. പക്ഷെ, അവയുടെ പൂര്‍ണമായ സ്ക്രീന്‍ഷോട്ടുകള്‍ എന്റെ കയ്യില്‍ സേഫ് ആയിട്ടുണ്ട്.