Saturday, August 14, 2010

മൂന്ന് ബ്ലോഗ്‌ പരസ്യങ്ങള്‍

1. ബ്ലോഗ്‌ വില്പനയ്ക്ക്
പരസ്യ കോഡ്:

ഒരു വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവും 400 ഫോളോവേഴ്സും 124 പോസ്റ്റുകളും ഉള്ള ഉത്തരാധുനിക ബ്ലോഗ്‌, തൂലിക നാമവും ഫോളോവേഴ്സുംപോസ്റ്റുകളുമടക്കം വില്പനയ്ക്ക്. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന മറ്റുബ്ലോഗുമായി കൈമാറ്റവും പരിഗണിക്കുന്നതാണ്. Brokers Please Excuse.

2. ബ്ലോഗ്ഗര്‍ യുവതി, 22 വയസ്സ്
പരസ്യ കോഡ്: ബി

22 വയസ്സുള്ള സുന്ദരിയായ ബ്ലോഗ്ഗര്‍ യുവതി, നിലവാരമുള്ള പ്രൊഫഷണല്‍ ബ്ലോഗ്ഗര്‍, ബ്ലോഗനാര്‍ യുവാക്കളില്‍ നിന്നും ബ്ലോറോസ്കോപ്പ് (ബ്ലോതകം) സഹിതം ആലോചനകള്‍ ക്ഷണിച്ചു കൊള്ളുന്നു.

3. BLOG TRANSLATOR
പരസ്യ കോഡ്: സി

കുപ്രസിദ്ധ ബ്ലോഗായ 'ഇലച്ചാര്‍ത്തുകള്‍' മലയാളത്തിലെ തങ്ങളുടെ വന്‍ വിജയത്തിന് ശേഷം ഇംഗ്ലീഷ്
, തമിഴ്, ഹിന്ദി, കന്നഡ, തെലുഗു തുടങ്ങിയ അന്യഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുന്നു. ആയതിലേക്ക് മലയാളത്തിലും കൂടാതെ മേല്‍പ്പറഞ്ഞ ഏതെങ്കിലും ഒരു ഭാഷയിലെങ്കിലും പ്രാവീണ്യവുമുള്ള സുന്ദരികളായ ബ്ലോഗിണികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഉയര്‍ന്ന ശമ്പളത്തിന് പുറമേ ബ്ലോഗ്ഗറുടെ അളവറ്റ സ്നേഹവും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നതാണ്. മുന്‍പരിചയം ആവശ്യമില്ല.

താല്‍പര്യമുള്ളവര്‍ കൂടുതല്‍ വിശദാംശങ്ങള്‍ അറിയുന്നതിലേക്കായി ഇവിടെ ഒരു കമന്റിടാന്‍ ദയവായി അപേക്ഷിക്കുന്നു...!!!


19 comments:

  1. ഇതാ വേറൊരു പരസ്യം

    നിര്യാതനായി

    കുറേ നാളായി രോഗശയ്യയില്‍ കഴിഞ്ഞിരുന്ന "ചത്തതിനൊക്കുമേ ജീവിച്ചിക്കലും" എന്ന ബ്ലോഗ് സുബോധത്തോടെ അന്ത്യകൂദാശകളെല്ലാം സ്വീകരിച്ച് കര്‍‌ത്താവില്‍ നിദ്രപ്രാപിച്ച വിവരം വ്യസനസമ്മേതം അറിയിച്ചുകൊള്ളുന്നു.

    ഇദ്ദേഹത്തിന്റെ മൂത്തമകന്‍ അമേരിക്കയിലും, രണ്ടാമത്തെ മകന്‍ ആസ്ട്രേലിയയിലും, മകള്‍ ഇംഗ്ലണ്ടിലും, മരുമകന്‍ ഉഗാണ്ടയിലും ഉന്നത പദവിയിലുള്ള ബ്ലോഗുകളാണ്‌.

    ReplyDelete
  2. എന്തിനാ വായാടീ എന്നെ ഇങ്ങനെ ചിരിപ്പിക്കുന്നത്, ഞാനിപ്പോ കരയുമേ.. :-)

    ബൂലോകത്ത് നിന്നും ഇനിയും നല്ല നല്ല പരസ്യങ്ങള്‍ ക്ഷണിച്ചു കൊള്ളുന്നു...!!!

    ReplyDelete
  3. സ്റ്റോക്ക് തീര്‍ന്നോ കുട്ടാ‍... സ്വല്പം ബോറാവുന്നുണ്ട്

    ReplyDelete
  4. എന്റെ പൊന്നു അനോണി ചേട്ടാ...,
    ഈ ചിന്ത ബ്ലോഗ്‌ അഗ്ഗ്രിഗറ്ററില്‍ ഒരേ സമയം ഒരു പോസ്റ്റ്‌ ഇടാന്‍ മാത്രമേ എനിക്കറിയൂ... അതുകൊണ്ട് ഓരോ ആഴ്ചയും ഒരെണ്ണം മാത്രമേ പറ്റൂ...ആരെങ്കിലുമൊക്കെ വായിക്കണ്ടേ....!!

    പിന്നെ, ഈ മാസം ഞാന്‍ ബ്ലോഗ്‌ മാസമായി ആചരിക്കുകയാണ്..അതിനാല്‍ എല്ലാ പോസ്റ്റുകളും ബ്ലോഗുമായി ബന്ധപ്പെട്ടവയാണ്...അതാണ്‌ ബോര്‍ ആയി തോന്നുന്നത്. ക്ഷെമിക്കുമല്ലോ...

    താങ്കളുടെ അറിവിലേക്കായി എന്റെ സ്ടോക്കിലുള്ള കഥകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു...ദയവായി ആശയം കോപ്പി അടിക്കല്ലേ.. ഇനി അടിച്ചാലും എനിക്ക് കുഴപ്പമില്ലാട്ടോ :-)

    1. ബ്ലോഗ്‌ ശാസ്ത്രം (വാസ്തു)
    2. യുവ ബ്ലോഗര്‍ക്ക് വധ ഭീഷണി
    3. ഓപറേഷന്‍ ബ്ലോഗ്‌ വായന
    4. ജാതകപ്പാറ
    5. അഞ്ചു സുന്ദരികളും ഞാനും..
    6. ഭാഗ്യവാന്‍
    7. ഗൗരി, ഒരു ഓര്‍മ്മക്കുറിപ്പ്‌
    8. എഴുതാന്‍ മറന്ന ഓട്ടോഗ്രാഫ്
    9. എന്നും നിന്റെ വിശേഷങ്ങള്‍ക്കായി
    10. നാഗവല്ലി റിട്ടേണ്‍സ് (മണിച്ചിത്രത്താഴ് രണ്ടാം ഭാഗം)
    11. കേരള ഹര്‍ത്താല്‍ നിഘണ്ടു..

    ഇനിയും ലിസ്റ്റ് നീട്ടുന്നില്ല, അല്ലേല്‍ ഞാന്‍ ഒരു അഹങ്കാരി അന്ന് എന്ന് ബൂലോകത്തിലെ നല്ല ബ്ലോഗ്ഗര്‍മാര്‍ കരുതും.. ഞാന്‍ ഒരു തെമ്മാടിയാണ് എന്ന് കരുതിയാലും കുഴപ്പമില്ല. എന്നാല്‍ അഹങ്കാരി എന്ന് പറയിപ്പിക്കുവാന്‍ എനിക്കിഷ്ടമില്ലാഞ്ഞിട്ടാ..

    പിന്നെ, ഈ പറഞ്ഞതൊക്കെ ഈ ഒരു ബ്ലോഗില്‍ ഇടാന്‍ പോകുന്ന കഥകളുടെ ലിസ്റ്റ് മാത്രമാണ്. രണ്ടാമതൊരു ബ്ലോഗില്‍ (അപാരത ഇനി വേറെയും കഥകള്‍ വരുന്നുണ്ട്..

    കൂടാതെ പപ്പേട്ടന്റെ ക്ലാരക്കായി ഒരു ബ്ലോഗ്‌ കൂടി തുടങ്ങുന്നും ഉണ്ട്.. അത് വഴിയെ അറിയിക്കുന്നതാണ് ..

    ആര്‍ക്കെങ്കിലും ബോര്‍ ആയിട്ട് തോന്നിയെങ്കില്‍ ക്ഷമിക്കുക..
    എല്ലാ ദിവസവും വെക്കുന്ന കറികള്‍ പോലെ വരില്ലല്ലോ...
    പ്രിയ അനോണി ചേട്ടാ, ഇനിയും വരണേ..!!

    ReplyDelete
  5. ..
    ബ്ലോഗ് കമന്റിനുള്ള പണം അമ്പത് പൈസ വെച്ച് നോക്കിയാല്‍ നമ്മള്‍ക്കാര്‍ക്കും കിട്ടില്ല, അത് ബ്ലോഗിന്റെ ഓണര്‍ തന്നെ അടിച്ചു മാറ്റുന്നതായിരിക്കും.

    100 രൂപേടെ സാധനം 200 രൂപയാക്കി 50% റിഡക്ഷന്‍ കൊടുക്കുന്ന തരം ഏര്‍പ്പാടാണല്ലൊ മനുഷ്യാ ഇത് =))

    ഈ ക്ലാര ഒരസത്തല്ലെ ;)
    കൂട്ട് കാസ്തി മാണ്ടാട്ടാ.

    പിന്നെ എല്ലാ ദിവസവും പോസ്റ്റിട്ടാല്‍ കമന്റാന്‍ എന്നെക്കിട്ടൂല്ല, പറഞ്ഞേക്കാം.
    ..

    ReplyDelete
  6. മഹേഷ്, നല്ല ആക്ഷേപഹാസ്യം, ശരിക്കും രസിച്ചു, വായാടിയുടെ കൂട്ടിച്ചേർക്കൽ വളരെ നന്നായി.

    ReplyDelete
  7. ബൂലോകം പടര്‍ന്ന് പന്തലിച്ച് ഇത്രേം പുരോഗതിയൊക്കെയായോ.കൊള്ളാം.:)

    ReplyDelete
  8. ബ്ലോഗുകളെ പിടിച്ചുള്ള കളികള്‍ തന്നെയാണല്ലോ.
    ആക്ഷേപഹാസ്യം കൊള്ളാം.

    ReplyDelete
  9. മഹേഷ്‌ ജി,3 ബ്ലോഗ്‌ പരസ്യങ്ങളും പിന്നെ വായടിയുടെ പരസ്യവും, കലക്കി.

    ReplyDelete
  10. ബ്ലോഗ്‌ പരസ്യങ്ങള്‍ കൊള്ളാം
    ഇതൊരു പുതിയ ഫീല്‍ഡ്‌ ആണ്, സ്കോപ്പുണ്ട് !

    ReplyDelete
  11. ഹ ഹ ഹ
    ബ്ലോതകം !!!
    ഇതിഷ്ടപ്പെട്ടു..

    ReplyDelete
  12. പരസ്യം കണ്ട് വന്നതാണ് കേട്ടൊ ഗെഡീ
    പറ്റിയ പോസ്റ്റൊന്നുമില്ലാത്തതിനാൽ ഇപ്പോൾ അപേക്ഷിക്കുന്നില്ല.

    ReplyDelete
  13. enikku elacharthukal vayikkanum, marupadi ayakkanum avakasam undo? ethum oru bhuthimuttayiiiiiiii thonniyenkil parayanam, puthiya bhalithakadhakal predheekshikkunnu

    ReplyDelete
  14. എന്തായാലും ബ്ലോഗിലെ ഈ പരസ്യങ്ങള്‍ കലക്കി. പിന്നെ ബ്ലോഗ് എന്നു പറയുമ്പോള്‍ നമുക്ക് ഒഴിവാക്കനാവാത്ത ഒന്നാണ്‌ അനോണി .അവരെപറ്റിയും പരസ്യം കൊടുക്കണം, എന്നാല്‍ ആ ബാധയുടെ ഉപദ്രവം കുറച്ചുനാളേക്കുണ്ടാവില്ല. അനോണിക്കുള്ള മറുപടിയും നന്നായിട്ടുണ്ട്.

    ReplyDelete
  15. ചേട്ടാ എന്ന് വിളിച്ചപ്പോള്‍ ഒരിക്കല്‍ ഇഷ്ടമായില്ല .എന്നാലും മഹേഷേട്ട വളരെ മനോഹരമായ തമാശ .

    കുറച്ച നാളുകള്‍ക്ക് അപ്പുറം വായിച്ചതാണ് .ചിരി ഇപ്പോഴും നിക്കാത്ത്ത് കൊണ്ട് പിന്നയും വന്നതാ ......

    മഴയെ കുറിച്ചുള്ള എന്‍റെ കവിത വായിച്ച്‌ അഭിപ്രായം പറഞ്ഞതില്‍ സന്തോഷം .രണ്ടണം കൂടി എഴുതിയിട്ടുണ്ട് .

    അത് കൂടി നോക്കണം .........

    ReplyDelete

പ്രിയ വായനക്കാരാ, ദയവായി എന്റെ തെറ്റുകള്‍, കുറവുകള്‍ എന്നോട് പറയൂ... ഒരുപക്ഷെ ഞാന്‍ നന്നായേക്കാം..